ടോയ്‍ലെറ്റ് ബ്രേക്കിന് അധികസമയമെടുക്കുന്നുവെന്ന് ബോസിന് പരാതി, ജോലിയിൽ പ്രവേശിച്ച് മൂന്നാംനാൾ രാജിവച്ച് യുവതി

Published : Jul 31, 2023, 12:38 PM IST
ടോയ്‍ലെറ്റ് ബ്രേക്കിന് അധികസമയമെടുക്കുന്നുവെന്ന് ബോസിന് പരാതി, ജോലിയിൽ പ്രവേശിച്ച് മൂന്നാംനാൾ രാജിവച്ച് യുവതി

Synopsis

ബോസ് തന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. താൻ ശരിക്ക് ജോലി ചെയ്യുന്നില്ല. വളരെ സ്ലോ ആണ് തുടങ്ങിയ പരാതികളാണ് ബോസ് ഉയർത്തിയത്. അതിൽ ഏറ്റവും വിചിത്രം എന്ന് തോന്നിയത് താൻ ടോയ്‍ലെറ്റിൽ പോകാൻ വേണ്ടി ബ്രേക്ക് എടുക്കുമ്പോൾ അത് അധികമാണ് എന്നതായിരുന്നു എന്നും യുവതി പറയുന്നു.

നിരവധി കാരണങ്ങൾ കൊണ്ട് നാം നമ്മുടെ ജോലി രാജി വയ്ക്കാറുണ്ട്. എന്നിരുന്നാലും ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം രാജി വയ്ക്കുക എന്നത് വളരെ അപൂർവമോ അല്ലെങ്കിൽ അപൂർവങ്ങളിൽ അപൂർവമോ ആയ സംഭവം ആയിരിക്കും അല്ലേ? അതുപോലെ ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവതി. 

തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ച താൻ ബുധനാഴ്ച ജോലി രാജി വച്ച് അവിടെ നിന്നും ഇറങ്ങി എന്നാണ് യുവതി പറയുന്നത്. അതിന് കാരണമായി പറയുന്നത് അവളുടെ ബോസ് അവളോട് ദേഷ്യപ്പെട്ടു, വഴക്ക് പറഞ്ഞു എന്നതാണ്. പഠിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ഓഫീസിൽ ആരെങ്കിലും ജോലി പറഞ്ഞു തന്നാൽ മാത്രമേ ചെയ്യാൻ കഴിയൂ. എന്നാൽ, ആരും, പ്രത്യേകിച്ച് അത് പറഞ്ഞ് തരികയോ തന്നെ കൊണ്ട് ആ ജോലി ചെയ്യിപ്പിക്കേണ്ടവരോ ഒന്നും അത് ചെയ്തില്ല. ഇതിന് പിന്നാലെ ബോസ് തന്നെ വിളിപ്പിക്കുകയായിരുന്നു. 

ബോസ് തന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. താൻ ശരിക്ക് ജോലി ചെയ്യുന്നില്ല. വളരെ സ്ലോ ആണ് തുടങ്ങിയ പരാതികളാണ് ബോസ് ഉയർത്തിയത്. അതിൽ ഏറ്റവും വിചിത്രം എന്ന് തോന്നിയത് താൻ ടോയ്‍ലെറ്റിൽ പോകാൻ വേണ്ടി ബ്രേക്ക് എടുക്കുമ്പോൾ അത് അധികമാണ് എന്നതായിരുന്നു എന്നും യുവതി പറയുന്നു. തനിക്ക് പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ട് തോന്നി അതുകൊണ്ടാണ് താൻ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ രാജിവച്ചത് എന്നും യുവതി പറയുന്നു. 

മറ്റുള്ളവരോ‌ട് അഭിപ്രായം ചോദിച്ച് കൊണ്ടായിരുന്നു യുവതിയുടെ പോസ്റ്റ്. മിക്കവാറും ആളുകൾ അഭിപ്രായപ്പെട്ടത് ചെയ്തതിൽ തെറ്റൊന്നും ഇല്ല എന്നാണ്. ഇതോടെ ആശ്വാസമായി എന്നാണ് യുവതിയുടെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ