റെയിൽവേ സ്റ്റേഷനിൽ വയ്യാത്ത ആളെ കണ്ട് സഹായം അഭ്യർത്ഥിച്ച് യുവതി, സത്യമറിഞ്ഞപ്പോൾ...

Published : Mar 25, 2023, 04:45 PM IST
റെയിൽവേ സ്റ്റേഷനിൽ വയ്യാത്ത ആളെ കണ്ട് സഹായം അഭ്യർത്ഥിച്ച് യുവതി, സത്യമറിഞ്ഞപ്പോൾ...

Synopsis

"ഹായ്, ഞാൻ ഒരു ട്രെയിനിൽ വോക്കിംഗിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ പ്ലാറ്റ്‌ഫോം ഒന്നിൽ ഒരു ബെഞ്ചിൽ വയ്യാത്ത ഒരാൾ ഇരിക്കുന്നതായി തോന്നി. സ്റ്റേഷൻ ജീവനക്കാർക്ക് അദ്ദേഹം ഓക്കേ ആണോ എന്ന് പരിശോധിക്കാൻ കഴിയുമോ?" എന്നായിരുന്നു എമ്മയുടെ ട്വീറ്റ്.

റെയിൽവേ പ്ലാറ്റ്‍ഫോമുകളിലോ, റോഡിലോ ഒക്കെ വയ്യാത്ത ആളുകളെ കണ്ടാൽ എന്ത് ചെയ്യും? ചിലർ കാര്യമാക്കാതെ നടന്നു നീങ്ങും. എന്നാൽ, ചിലർ അങ്ങനെ അല്ല അവർ അധികാരികളെയോ മറ്റോ വിവരം അറിയിച്ച് അയാൾ സുരക്ഷിതമാണ് എന്ന് ഉറപ്പിക്കും. അതുപോലെ എമ്മ ഒബാങ്ക് എന്ന സ്ത്രീ കഴിഞ്ഞ ദിവസം ഒരാൾ വയ്യാതെ ഇരിക്കുന്നത് കണ്ട് അധികൃതരെ വിവരം അറിയിച്ചു. എന്നാൽ, അവർ കരുതിയിരുന്നത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. 

സറേയിലെ വോക്കിംഗിലൂടെ കടന്നുപോകുന്ന ഒരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു എമ്മ. അപ്പോഴാണ് മഞ്ഞിൽ തണുത്തുറഞ്ഞ് ഒരാൾ ഇരിക്കുന്നത് കണ്ടത്. അയാളെ കണ്ടാൽ ശരിക്കും മരിക്കാറായത് പോലെ തോന്നുമായിരുന്നു. അവൾ ഉടനെ തന്നെ ട്വിറ്ററിൽ സൗത്ത് വെസ്റ്റേൺ റെയിൽവേയെ വിവരം അറിയിച്ചു. എന്നാൽ, അപ്പോഴാണ് വയ്യാത്ത മനുഷ്യന് പിന്നിലെ ശരിക്കും കഥ അവൾ അറിയുന്നത്, അത് ഒരു പ്രതിമയായിരുന്നു. 

"ഹായ്, ഞാൻ ഒരു ട്രെയിനിൽ വോക്കിംഗിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ പ്ലാറ്റ്‌ഫോം ഒന്നിൽ ഒരു ബെഞ്ചിൽ വയ്യാത്ത ഒരാൾ ഇരിക്കുന്നതായി തോന്നി. സ്റ്റേഷൻ ജീവനക്കാർക്ക് അദ്ദേഹം ഓക്കേ ആണോ എന്ന് പരിശോധിക്കാൻ കഴിയുമോ?" എന്നായിരുന്നു എമ്മയുടെ ട്വീറ്റ്. അതിന് റെയിൽവേയുടെ മറുപടി അത് സാരമില്ല എമ്മ, അയാൾ എപ്പോഴും അവിടെ ഉണ്ട്. അത് ന​ഗരത്തിലുള്ള ചില പ്രതിമകളിൽ ഒന്നാണ് എന്നായിരുന്നു. 

ഏതായാലും റെയിൽവേയുടെ മറുപടി വന്നതോടെ ട്വീറ്റ് വൈറലായി. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ചിലർ സംഭവത്തെ രസകരം എന്ന് സൂചിപ്പിച്ചു. പക്ഷേ, മിക്കവാറും ആളുകൾ എമ്മയുടെ നല്ല മനസിനെ അഭിനന്ദിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ