ഒന്നും ചെയ്യണ്ട, ബെം​ഗളൂരുവിൽ ഇതാണ് നല്ല ബിസിനസ്, സ്വപ്നജോലിയും ഇതാണ്, യുവതിയുടെ പോസ്റ്റ് വൈറൽ

Published : Mar 04, 2025, 12:45 PM ISTUpdated : Mar 04, 2025, 12:49 PM IST
ഒന്നും ചെയ്യണ്ട, ബെം​ഗളൂരുവിൽ ഇതാണ് നല്ല ബിസിനസ്, സ്വപ്നജോലിയും ഇതാണ്, യുവതിയുടെ പോസ്റ്റ് വൈറൽ

Synopsis

എന്തായാലും യുവതിക്ക് മാത്രമല്ല, മറ്റ് നിരവധിപ്പേർക്ക് ബെം​ഗളൂരുവിൽ പിജി തുടങ്ങാൻ ആ​ഗ്രഹമുണ്ട് എന്നാണ് പോസ്റ്റിന് വന്ന കമന്റുകളിൽ നിന്നും മനസിലാവുന്നത്.

ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെല്ലാം വാടക കുതിച്ചുയരുകയാണ്. ചെറിയ ഒരു മുറിക്ക് പോലും താങ്ങാനാവാത്ത വാടകയാണ്. ബെം​ഗളൂരു, മുംബൈ, ദില്ലി പോലെയുള്ള ന​ഗരങ്ങളിലാണെങ്കിൽ പറയണ്ട. എന്തായാലും, ബെം​ഗളൂരുവിൽ നിന്നുള്ള ഒരു യുവതി എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. 

അതിൽ പറയുന്നത് യുവതിയുടെ ഇപ്പോഴത്തെ സ്വപ്നം ബെം​ഗളൂരുവിൽ ഒരു പിജി (പേയിം​ഗ് ​ഗസ്റ്റ്) സംവിധാനം ആരംഭിച്ച ശേഷം സുഖമായി ജീവിക്കുക എന്നതാണ് എന്നാണ്. 'എന്റെ സ്വപ്ന ജോലി ഇതാണ് ബെം​ഗളൂരുവിൽ ഒരു പിജി ഉടമയാവുക. ഒന്നും ചെയ്യാതിരിക്കുക, എല്ലാ മാസാവസാനവും വലിയ വാടക വാങ്ങുക, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കൊടുക്കാതിരിക്കുക എന്നതാണ്' എന്നായിരുന്നു മോണാലിക പട്നായിക് എന്ന യുവതി എക്സിൽ കുറിച്ചിരിക്കുന്നത്. 

വളരെ പെട്ടെന്നാണ് മോണാലിക ഷെയർ ചെയ്ത പോസ്റ്റ് ചർച്ചയായി മാറിയത്. അനേകങ്ങൾ പോസ്റ്റിന് കമന്റുകളുമായി എത്തി. എന്തായാലും യുവതിക്ക് മാത്രമല്ല, മറ്റ് നിരവധിപ്പേർക്ക് ബെം​ഗളൂരുവിൽ പിജി തുടങ്ങാൻ ആ​ഗ്രഹമുണ്ട് എന്നാണ് പോസ്റ്റിന് വന്ന കമന്റുകളിൽ നിന്നും മനസിലാവുന്നത്. എന്നാൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകില്ല എന്നത് യുവതിയുടെ പേഴ്സണലായിട്ടുള്ള കാര്യമാണ് എന്നും പലരും പറഞ്ഞു. 

സ്റ്റാർട്ടപ്പുകളേക്കാൾ ബെം​ഗളൂരുവിൽ നല്ല ബിസിനസ് പിജി ഉടമകളാവുക എന്നതാണ്. 2014 15 കാലഘട്ടത്തില്‍ പിജി ആയി താമസിച്ചപ്പോള്‍ തനിക്കും ഇങ്ങനെ ഒരു സ്വപ്നം ഉണ്ടായിരുന്നു, നല്ല ഭക്ഷണവും വൃത്തിയുള്ള മുറിയും നൽകണമെന്നാണ് ഞാൻ സ്വപ്നം കണ്ടിരുന്നത് എന്നാണ് ഒരാൾ കമന്റ് നൽകിയത്. 

അതുപോലെ, ബെം​ഗളൂരുവിൽ കയ്യും കണക്കും ഇല്ലാതെ കൂടിക്കൊണ്ടിരിക്കുന്ന വാടകയെ കുറിച്ച് വലിയ ചർച്ചകൾ നടക്കാനും ഇത് കാരണമായി തീർന്നിട്ടുണ്ട്. പല പിജി ഉടമകളും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകാറില്ല എന്നും പറയുന്നു. ഇതും ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്. 

കഥ മാറി; വെറും 250 രൂപയ്ക്ക് വാങ്ങിയ പെയിന്റിം​ഗ്, കൗതുകം കൊണ്ട് സൂക്ഷിച്ച് നോക്കിയപ്പോൾ ഞെട്ടി..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ