എന്നാൽ, ഒരു കൗതുകം കൊണ്ട് അവൾക്ക് ആ പേര് ​ഗൂ​ഗിളിൽ സെർ‌ച്ച് ചെയ്യാൻ തോന്നി. പ്രശസ്തനായ ചിത്രകാരനായിരുന്നു ജോഹാൻ ബെർത്തൽസൺ എന്ന സത്യം അവൾ മനസിലാക്കി.

ചിലർ ചെറിയ പൈസ നൽകി വാങ്ങുന്ന ചില വസ്തുക്കൾ പിന്നീട് ലക്ഷങ്ങൾ മൂല്ല്യമുള്ളതാണ് എന്ന് തിരിച്ചറിയുന്ന സംഭവങ്ങൾ ഒരുപാടുണ്ടാവാറുണ്ട്. അങ്ങനെയൊരു സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ യുവതിയുടെ ജീവിതത്തിലും സംഭവിച്ചു. വെറും 250 രൂപ കൊടുത്ത് വാങ്ങിയ ഒരു പെയിന്റിം​ഗ് ലക്ഷങ്ങൾ വിലയുള്ളതാണ് എന്ന് അവൾ പിന്നീട് തിരിച്ചറിയുകയായിരുന്നു. 

യുഎസ്സിൽ നിന്നുള്ള 27 -കാരിയായ മാരിസ ആൽക്രോൺ തന്റെ പ്രതിശ്രുത വരനായ ആരോൺ ഹാലിക്കൊപ്പം ഒഹായോയിലെ ഓക്ക്വുഡിലേക്കുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് അവർ വഴിയരികിൽ കണ്ട ഒരു ചാരിറ്റി ഷോപ്പ് സന്ദർശിക്കാൻ തീരുമാനിച്ചത്. അവിടെ അടുത്തിടെ എത്തിയിട്ടുണ്ടായിരുന്ന ചില വസ്തുക്കളെല്ലാം കടയുടമ അവരെ കാണിച്ചു. അതിൽ മാരിസയ്ക്ക് ഇഷ്ടപ്പെട്ടത് ഒരു പെയിന്റിം​ഗ് ആണ്. 

ആ പെയിന്റിം​ഗ് അവളെ ആകർഷിച്ചു. അത് 253 രൂപയ്ക്കാണ് (2.90 ഡോളർ) അവൾ വാങ്ങിയത്. പെയിന്റിം​ഗ് വാങ്ങി തിരികെ കാറിലെത്തിയ ശേഷമാണ് അവൾ പെയിന്റിം​ഗ് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയത്. അതിന്റെ മൂലയിലായി ചിത്രകാരന്റേത് എന്ന് കരുതുന്ന ഒരു ഒപ്പുണ്ടായിരുന്നു. ചിത്രകാരനായ ജോഹാൻ ബെർത്തൽസന്റെ പേരായിരുന്നു അത്. അത് അത്ര പ്രശസ്തനൊന്നും അല്ലാത്ത ഏതെങ്കിലും ചിത്രകാരനായിരിക്കും എന്നാണ് അവൾ കരുതിയത്. 

എന്നാൽ, ഒരു കൗതുകം കൊണ്ട് അവൾക്ക് ആ പേര് ​ഗൂ​ഗിളിൽ സെർ‌ച്ച് ചെയ്യാൻ തോന്നി. പ്രശസ്തനായ ചിത്രകാരനായിരുന്നു ജോഹാൻ ബെർത്തൽസൺ എന്ന സത്യം അവൾ മനസിലാക്കി. 1.5 ലക്ഷം മുതൽ 31 ലക്ഷം രൂപ വരെ വില വരുന്ന പെയിന്റിം​ഗുകളായിരുന്നു അദ്ദേഹത്തിന്റേത്. അവൾ ആർട്ടുമായി ബന്ധപ്പെട്ട വിവിധ ​ഗ്രൂപ്പുകളിൽ ചിത്രം പങ്കുവയ്ക്കുകയും അഭിപ്രായം തേടുകയും ചെയ്തു. 

View post on Instagram

സിൻസിനാറ്റിയിലെ കാജ സൈക്സ് ആർട്ട് ഗാലറിയുമായും മാരിസ ബന്ധപ്പെട്ടു, പെയിന്റിംഗിന് 1.5 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ വില വരുമെന്നാണ് അവർ കണക്കാക്കിയത്. ഏകദേശം 2 ലക്ഷം രൂപകിട്ടുമെന്ന പ്രതീക്ഷയിൽ പെയിന്റിം​ഗ് ലേലം ചെയ്യാനാണ് അവർ തീരുമാനിച്ചത്. ആ തുക അടുത്ത വർഷം നടക്കാനിരിക്കുന്ന തങ്ങളുടെ വിവാഹത്തിന് ഉപയോ​ഗിക്കുമെന്നും അവൾ‌ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 

ഇന്ത്യയെ കുറിച്ചുള്ള ഈ അപവാദങ്ങൾ ഒരിക്കലും വിശ്വസിക്കരുത്, വീഡിയോയുമായി ഓസ്ട്രേലിയൻ യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം