വാങ്ങിയത് നായയെ, വീട്ടിലെത്തിയപ്പോൾ ചെന്നായ!

Published : Jun 14, 2023, 05:52 PM IST
വാങ്ങിയത് നായയെ, വീട്ടിലെത്തിയപ്പോൾ ചെന്നായ!

Synopsis

എന്നാൽ, ആ വീഡിയോയുടെ കാപ്ഷനിൽ യുവതി കുറിച്ചിരിക്കുന്ന കാര്യമാണ് ആളുകളെ ഞെട്ടിക്കുക. അതിൽ പറയുന്നത് താൻ വീട്ടിൽ വളർത്തുന്നത് അപകടകാരിയായ ഒരു മൃ​ഗത്തെയാണ് എന്നാണ്.

പെറ്റുകളില്ലാത്ത വീടുകൾ ഇന്ന് ചുരുക്കമായിരിക്കും. ആളുകൾക്ക് വളർത്തു മൃ​ഗങ്ങളെ വളരെ അധികം ഇഷ്ടവുമാണ്. പലരും അവയെ വളർത്തു മൃ​ഗങ്ങളായിട്ടല്ല തങ്ങളുടെ വീട്ടിലെ ഒരം​ഗമായിട്ടാണ് കാണുന്നത്. അതിൽ തന്നെ ഏറ്റവും പ്രധാനിയാണ് നായ. നായകളെ വളരെ അധികം സ്നേഹവും വിധേയത്വവും ഉള്ള മൃ​ഗങ്ങളായിട്ടാണ് കണക്കാക്കുന്നത്. പലയിടങ്ങളിൽ നിന്നും ആളുകൾ വളർത്താനായി നായയെ വാങ്ങാറുണ്ട്. അനിമൽ ഷെൽട്ടറിൽ നിന്നാകാം, മറ്റ് ആളുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആകാം. അതുപോലെ അടുത്തിടെ ഒരു യുവതി ഒരു ബ്രീഡറിന്റെ അടുത്ത് നിന്നും ഒരു നായക്കുട്ടിയെ വാങ്ങി. എന്നാൽ, വലിയ അബദ്ധമാണ് തനിക്ക് അതിലൂടെ പിണഞ്ഞത് എന്നാണ് യുവതി പറയുന്നത്.

മെക്‌സിക്കൻ അതിർത്തിയിൽ വച്ച് ഏകദേശം 4,000 രൂപയ്ക്കാണ് അമൻഡ ഹാമിൽട്ടൺ നായ്ക്കുട്ടിയെ വാങ്ങിയത്. പോമറേനിയൻ‌ ഇനത്തിൽ പെട്ടത് എന്നും പറഞ്ഞാണ് അമാൻഡ നായയെ വാങ്ങിയത്. ആളുകൾക്ക് വളരെ താല്പര്യമുള്ളതും മികച്ച കാവൽനായകളായി അറിയപ്പെട്ടിട്ടും തനിക്ക് ഈ നായയെ ഇത്രയും വില കുറച്ച് കിട്ടിയത് അവളിൽ അത്ഭുതം ഉണ്ടാക്കിയിരുന്നു. അമാൻഡ പോസ്റ്റ് ചെയ്ത വീഡിയോയിൽ നായ അവളുടെ മടിയിൽ ഇരിക്കുന്നത് കാണാം. 

എന്നാൽ, ആ വീഡിയോയുടെ കാപ്ഷനിൽ യുവതി കുറിച്ചിരിക്കുന്ന കാര്യമാണ് ആളുകളെ ഞെട്ടിക്കുക. അതിൽ പറയുന്നത് താൻ വീട്ടിൽ വളർത്തുന്നത് അപകടകാരിയായ ഒരു മൃ​ഗത്തെയാണ് എന്നാണ്. “ഞാൻ ഈ പോമറേനിയനെ മെക്‌സിക്കൻ അതിർത്തിയിൽ നിന്ന് വെറും $50 (ഏകദേശം നാലായിരം രൂപ) കൊടുത്ത് വാങ്ങിയതാണ്. എന്നാൽ, വാങ്ങിയത് അത് ചെന്നായയാണെന്ന് തിരിച്ചറിയാൻ മാത്രമായിപ്പോയി!” എന്നാണ് അമാൻഡ പറയുന്നത്.

നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് ഹസ്കിയെ പോലെയോ പോംസ്കിയെ പോലെയോ ഉണ്ട് എന്നാണ് പലരും പറഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി