
കേട്ടാൽ അവിശ്വസനീയം എന്ന് തോന്നുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പലരും പങ്ക് വയ്ക്കാറുണ്ട്. അതുപോലെ, ഒരു യുവതി പറയുന്നത് ഓൺലൈനിൽ തനിക്ക് 7000 കാമുകന്മാരുണ്ട് എന്നാണ്. യഥാർത്ഥ ജീവിതത്തിൽ പ്രേമിക്കുന്നതിനേക്കാൾ നല്ലതാണ് ഇങ്ങനെ ഓൺലൈനിൽ മാത്രം പ്രേമിക്കുന്നത് എന്നും യുവതി പറയുന്നു. ഓൺലൈനിൽ പ്രേമം 7000 ഉണ്ടെങ്കിലും ഓഫ്‍ലൈനിൽ യുവതിക്ക് കാമുകന്മാരില്ല.
25 -കാരിയായ നല റേ പറയുന്നത് യഥാർത്ഥ ജീവിതത്തിൽ തന്റെ സൗന്ദര്യത്തിലും സാമ്പത്തിക വിജയത്തിലും അധീരരാവാത്ത പുരുഷന്മാരെയാണ് താൻ പ്രേമിക്കാൻ വേണ്ടി തിരഞ്ഞത്, എന്നാൽ അങ്ങനെ ഒരാളെ കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട് താൻ പ്രേമിക്കുന്നില്ല എന്നാണ്. എന്നാൽ, ഓൺലൈനിലുള്ള 7000 കാമുകന്മാരെയും നല പരിഗണിക്കുന്നുണ്ട്.
"എല്ലാ ദിവസവും രാവിലെ ഞാൻ എന്റെ ആൺസുഹൃത്തുക്കൾക്ക് സന്തോഷകരമായ എന്തെങ്കിലും സന്ദേശം അയയ്‌ക്കും. അവരിൽ ചിലർ മറുപടി അയക്കും. ഞങ്ങൾ കുറച്ച് നേരം എന്തെങ്കിലും സംസാരിക്കും. അവരുടെ ജീവിതത്തെക്കുറിച്ചോ അവരുടെ ദിവസം എങ്ങനെയിരിക്കുന്നു എന്നതിനെ കുറിച്ചോ ഒക്കെ ഞങ്ങൾ സംസാരിക്കുന്നു. അവരുടെ ഓൺലൈൻ കാമുകിയായതിൽ താൻ അഭിമാനിക്കുന്നു" എന്നും കാലിഫോർണിയയിൽ നിന്നുള്ള നല പറയുന്നു.
എനിക്ക് രണ്ട് ചോയ്സ് ആണുള്ളത്. ഒന്ന് ശരിക്കും ജീവിതത്തിൽ ഒരാളെ പ്രേമിക്കുക. എന്നാൽ, പൊതുസ്ഥലത്ത് എന്റെ സൗന്ദര്യം കണ്ട് ഞാൻ ശ്രദ്ധിക്കപ്പെടുന്നതോ, സാമ്പത്തികമായി താൻ വിജയിക്കുന്നതോ ആ കാമുകന് ഇഷ്ടമാവണം എന്നില്ല. രണ്ട്, ഓൺലൈനിൽ ആളുകളെ പ്രേമിക്കുക എന്ന ചോയ്സാണ്. താനതാണ് തെരഞ്ഞെടുത്തത് എന്നും നല പറയുന്നു.
നേരത്തെ തനിക്ക് പ്രേമം ഉണ്ടായിരുന്നു എന്നും എന്നാൽ കാമുകൻ ഭയങ്കര പൊസസീവും ഇൻസെക്യൂരിറ്റി ഉള്ള ആളുമായതിനാലാണ് ആ ബന്ധങ്ങൾ വേണ്ട എന്ന് വച്ചതും എന്നും നല പറയുന്നു.