ചുമര്‍ പെയിന്‍റ് അടിച്ചതിന് പിന്നാലെ വിചിത്ര ശബ്ദങ്ങള്‍; ഭയന്ന യുവതി പോലീസിനെ വിളിച്ചു, പിന്നീട് സംഭവിച്ചത്

Published : Mar 14, 2024, 02:27 PM ISTUpdated : Mar 16, 2024, 09:26 AM IST
ചുമര്‍ പെയിന്‍റ് അടിച്ചതിന് പിന്നാലെ വിചിത്ര ശബ്ദങ്ങള്‍; ഭയന്ന യുവതി പോലീസിനെ വിളിച്ചു, പിന്നീട് സംഭവിച്ചത്

Synopsis

വീടിന്‍റെ ഭിത്തിയിൽ നിന്ന് അസാധാരണവും വിചിത്രവുമായ  ഒരു ശബ്ദം കേൾക്കാൻ തുടങ്ങി. ഞാൻ ശിരിക്കും ഭയന്നു, ഉടൻ തന്നെ പോലീസിനെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. 


വിചിത്രമായ സംഭവങ്ങളുടെ നീണ്ട നിര തന്നെ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍  പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ അത്തരത്തിലൊരു വാർത്ത സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധനേടി. ചുമരിലെ പ്ലാസ്റ്റര്‍ പഴകി അടര്‍ന്ന് പോയതിന് പിന്നാലെ ഒരു യുവതി തന്‍റെ വീടിന്‍റെ ചുമര്‍ പുതുതായി പ്ലാസ്റ്റര്‍‌ ചെയ്ത് പെയിന്‍റ് അടിച്ചു. അന്ന് വൈകീട്ട് ജോലിക്കാര്‍ പോയതിന് പിന്നാലെ പ്ലസ്റ്റര്‍ പരിശോധിക്കുന്നതിനിടെ ചുമരില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് ഭയന്ന യുവതി പോലീസിനെ വിളിച്ച് സഹായം തേടിയ സംഭവമായിരുന്നു അത്.  

അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ജെയ് എന്ന സ്ത്രീയ്ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായതെന്ന് ഡെയ്‌ലി സ്റ്റാറാണ് റിപ്പോർട്ട് ചെയ്തത്. യുവതി തന്‍റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെ, അടുത്തിടെ എന്‍റെ വീടിന്‍റെ ചുവരുകളിൽ പുതിയ പ്ലാസ്റ്റർ ചെയ്തു. വളരെ ഭം​ഗിയുണ്ടായിരുന്നു അത് കാണാൻ. ജോലിക്കാർ പോയതിന് ശേഷം, ഞാൻ ഡ്രോയിംഗ് റൂമിൽ കറങ്ങി പ്ലാസ്റ്റർ പരിശോധിക്കുകയായിരുന്നു. ഇതിനിടയിൽ എന്‍റെ വളർത്ത് പൂച്ചകളിൽ ഒന്നിനെ കാണാതായത് ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ അത് അത്ര ​ഗൗരവമായി എടുത്തില്ല. 

'മടുത്തു, ഈ സാമൂഹിക മാധ്യമ ജീവിതം. തനിക്ക് ജോലി വേണ'മെന്ന് ടിക് ടോക്ക് ഇന്‍ഫ്ലുവന്‍സര്‍

പാവ് ഭാജിക്ക് പണമില്ല, പകരം നല്‍കിയത് അടുത്ത കൌണ്ടറിലെ ഫിറ്റായ ചേട്ടന്‍റെ ഐഫോണ്‍, തിരികെ കിട്ടാന്‍ പെട്ടപാട്

കുറച്ച് സമയത്തിന് ശേഷം, വീടിന്‍റെ ഭിത്തിയിൽ നിന്ന് അസാധാരണവും വിചിത്രവുമായ  ഒരു ശബ്ദം കേൾക്കാൻ തുടങ്ങി. ഞാൻ ശിരിക്കും ഭയന്നു, ഉടൻ തന്നെ പോലീസിനെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. വീട്ടിലെത്തിയ പൊലിസ് ഭിത്തിയിൽ ദ്വാരമുണ്ടാക്കണമെന്ന് ആവശ്യപ്പട്ടു. തുടർന്ന് പുതുതായി പ്ലാസ്റ്റര്‍ തേച്ച ഭിത്തിയില്‍ പോലീസ് തന്നെ ചെറിയൊരു ദ്വാരമുണ്ടാക്കി. ദ്വാരത്തിലൂടെ പുറത്ത് വന്ന ശബ്ദം കാണാതായ പൂച്ചയുടെതായിരുന്നു. ഉടൻ തന്നെ ചുമരില്‍ സാമാന്യം വലിയൊരു ദ്വാരമുണ്ടാക്കി പൂച്ചയെ പുറത്തെടുത്തു. പ്ലാസ്റ്ററിങ്ങിനിടെ ജോലിക്കാരുടെ ശ്രദ്ധ തെറ്റിയപ്പോളാകാം പൂച്ച ചുമരിനുള്ളിലെ വിടവിലേക്ക് കയറിയത്. ഇതറിയാതെ ജോലിക്കാര്‍ ചുമര്‍ പ്ലാസ്റ്റര്‍ ചെയ്തതാകാമെന്നും യുവതി പറയുന്നു. എന്തായാലും പൂച്ചയെ പുറത്തെടുക്കുന്ന വീഡിയോ യുവതി ടിക്ക് ടോക്ക് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെ വൈറലായി. 

മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ