Asianet News MalayalamAsianet News Malayalam

മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി

പുരാതന ഈജിപ്തിലെ രണ്ടാമത്തെ രാജവംശമായ പത്തൊമ്പതാം രാജവംശത്തിലെ (19th Dynasty) ഒരു ഫറവോനായിരുന്നു റാംസെസ് II. 

Ramses II gets passport 3000 years after his death bkg
Author
First Published Mar 13, 2024, 3:05 PM IST


പുരാതന ഈജിപ്തിലെ ഏറ്റവും വലിയ ഫറവോന്മാരിൽ ഒരാളാണ് റാംസെസ് II.ഏതാണ്ട് 66 വര്‍ഷത്തോളം അദ്ദേഹം ഈജിപ്ത് അടക്കി ഭരിച്ചു.  റാംസെസ് II -ന് മുമ്പോ പിമ്പോ അത്രയും ഭരണനേട്ടങ്ങള്‍ ഉണ്ടാക്കിയ മറ്റൊരു ഫറവോ ഈജിപ്ത് ഭരിച്ചിട്ടില്ല. മരണാനന്തരം 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് മറ്റാര്‍ക്കും ലഭിക്കാത്ത മറ്റൊരു അംഗീകാരം കൂടി ലഭിച്ചു. പാസ്പോട്ടുള്ള ഏക മമ്മി. പക്ഷേ പാസ്പോര്‍ട്ടില്‍ ഉപയോഗിച്ചിരുന്ന റാംസെസ് II -ന്‍റെ ചിത്രം മാറിപ്പോയി. 

പുരാതന ഈജിപ്തിലെ രണ്ടാമത്തെ രാജവംശമായ പത്തൊമ്പതാം രാജവംശത്തിലെ (19th Dynasty) ഒരു ഫറവോനായിരുന്നു റാംസെസ് II. 1302 ബിസിയിൽ ജനിച്ച അദ്ദേഹം കൗമാരത്തിന്‍റെ അവസാനത്തിലോ 20-കളുടെ തുടക്കത്തിലോ പിതാവിന്‍റെ മരണശേഷം രാജാധികാരമേറ്റു. 66 വര്‍ഷം ഭരിച്ച്, ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ രാജാവായി. പഴയ രാജ്യത്തിലെ ഫറവോയായ പെപ്പി II ആണ് ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ചത്. പക്ഷേ ഭരണനേട്ടങ്ങളില്‍ മറ്റാരെക്കാളും മുന്നിലായിരുന്നു റാംസെസ് II. മരണാനന്തരം നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള രാജാക്കന്മാരുടെ താഴ്വരയിലായിരുന്നു റാംസെസ് II -ന്‍റെ മമ്മിയെ അടക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് ദെയർ എൽ-ബഹ്‌രിയിലേക്ക് മാറ്റി. ഒടുവില്‍ 1881 ല്‍  റാംസെസ് II -ന്‍റെ മമ്മി കണ്ടെത്തി. 1885 ല്‍ കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ റാമെസെസ് II-ന്‍റെ മമ്മി പുനസ്ഥാപിച്ചു. ആദ്യമൊക്കെ കേടുകൂടാതിരുന്ന മമ്മി 1974 ആയപ്പോഴേക്കും നശിച്ച് തുടങ്ങി. 

ഒടുവില്‍ കേടുപാടുകള്‍ വന്ന് തുടങ്ങിയ മമ്മി, കൂടുതല്‍ പരിശോധനയ്ക്കായി ഫ്രാന്‍സിലേക്ക് കൊണ്ടുപോകാന്‍ ഭരണതലത്തില്‍ തീരുമാനമായി. എന്നാല്‍ ചില തടസങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം ഈജിപ്ഷ്യന്‍ നിയമമനുസരിച്ച് മരിച്ച വ്യക്തികൾക്ക് പോലും രാജ്യം വിടാൻ ശരിയായ രേഖകൾ ഹാജരാക്കണം. ഈ രേഖകളുപയോഗിച്ച് രാജ്യത്തിന് പുറത്ത് പോകുന്ന ആള്‍ക്ക് തിരിച്ച് വരാനും നിയമപരമായ സംരക്ഷണം നല്‍കുന്നു. സത്യത്തില്‍ റാംസെസ് II-മനെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയാല്‍, പിന്നീട് ഫ്രാന്‍സുകാര്‍ അദ്ദേഹത്തെ തിരിച്ച് അയച്ചില്ലെങ്കിലോ എന്ന സംശയമായിരുന്നു ഇങ്ങനെ ഒരു രേഖ ആവശ്യപ്പെടാന്‍ കാരണമെന്നും വാദമുണ്ട്. 

Ramses II gets passport 3000 years after his death bkg

ചിലത് പച്ച നിറത്തില്‍; വീടിന്‍റെ തറയ്ക്ക് കുഴിയെടുത്തപ്പോൾ 1,500 ഓളം മനുഷ്യാസ്ഥി കൂടങ്ങൾ കണ്ടെത്തി

അങ്ങനെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ റാംസെസ് II, അതായത് 3,000 വര്‍ഷം പഴക്കമുള്ള മമ്മിക്ക് ചരിത്രത്തില്‍ ആദ്യമായി പാസ്പോര്‍ട്ട് നല്‍കി. പാസ്പോര്‍ട്ടില്‍  റാംസെസ് II -ന്‍റെ ചിത്രമുണ്ടായിരുന്നു. എന്നാല്‍ റാംസെസ് II -ന്‍റെതായി കൊടുത്തിരുന്ന മുഖചിത്രം ഒരു ചിത്രകാരന്‍ വരച്ചതായിരുന്നു. മമ്മിയുടെ യഥാര്‍ത്ഥ ചിത്രമായിരുന്നില്ല അത്. അദ്ദേഹം ഈജിപ്തിലെ മരിച്ചുപോയ ഫറോവയാമെന്നും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. അങ്ങനെ 1976 ല്‍ റാംസെസ് II വിമാന മാര്‍ഗം ഫ്രാന്‍സിലെ ബർഗെറ്റ് എയർപോർട്ടിൽ ഇറങ്ങുമ്പോള്‍ സൈനിക ബഹുമതി നല്‍കിയാണ് സ്വീകരിക്കപ്പെട്ടത്.

'മുറിവേൽപ്പിക്കും പക്ഷേ, ചോര ചിന്തില്ല', സ്ത്രീകൾക്കിടയിൽ സൈക്കോപാത്തുകൾ കരുതിയതിനേക്കാള്‍ കൂടുതലെന്ന് പഠനം

പിന്നീട് പാരിസിലെ എത്‌നോളജിക്കൽ മ്യൂസിയത്തിലേക്ക് എത്തിച്ച് നടത്തിയ പരിശോധനയില്‍ മമ്മിയില്‍ ഫംഗസ്ബാധ കണ്ടെത്തി. പിന്നീട് ഫംഗസിനെ നീക്കം ചെയ്ത് മമ്മിയെ സംരക്ഷിക്കാനുള്ള നടപടികളിലേക്ക് ഫ്രാന്‍സ് കടന്നു. പരിശോധനയില്‍ റാംസെസ് II -മന് 5 അടി 7 ഇഞ്ച് ഉയരമുണ്ടെന്നും നല്ല തൊലിയും ചുവന്ന മുടിയുമുണ്ടായിരുന്നെന്നും ഗവേഷകര്‍ കണ്ടെത്തി. അദ്ദേഹത്തിന് സന്ധിവാതവും ദന്തക്ഷതവും പോലുള്ള രോഗങ്ങളും ഉണ്ടായിരുന്നെന്നും കണ്ടെത്തി. നട്ടെല്ലിന്‍റെ സന്ധികളെ ബാധിക്കുന്ന അങ്കിലോസിംഗ് സ്‌പോണ്ടിലൈറ്റിസ് എന്ന രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സ്   റാംസെസ് II ന്‍റെ മമ്മിയെ ഈജിപ്തിലേക്ക് തിരിച്ചയച്ചു. അങ്ങനെ മരണാനന്തരം കടല്‍ കടന്ന  റാംസെസ് II -യുടെ മമ്മി ഇന്ന് കെയ്റോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 

അരക്കോടി കുറച്ചു, എന്നിട്ടും ഡിമാന്‍റില്ല; തടാകം വൈറലായതോടെ പണി കിട്ടിയത് ഉടമയ്ക്ക്, വില്പന പകുതി വിലയ്ക്ക്

Follow Us:
Download App:
  • android
  • ios