മരിച്ചുപോയ അച്ഛന്റെ നമ്പറിലേക്ക് 'മിസ് യൂ' എന്ന് മെസ്സേജ്, അപ്പോൾതന്നെ മറുപടി, ഞെട്ടി യുവതി

Published : Feb 06, 2024, 03:29 PM IST
മരിച്ചുപോയ അച്ഛന്റെ നമ്പറിലേക്ക് 'മിസ് യൂ' എന്ന് മെസ്സേജ്, അപ്പോൾതന്നെ മറുപടി, ഞെട്ടി യുവതി

Synopsis

അങ്ങനെയിരിക്കെയാണ് അവർ തന്റെ അച്ഛൻ ഉപയോ​ഗിച്ചിരുന്ന ഫോൺ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചത്. 'എല്ലാ ദിവസവും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു' എന്നായിരുന്നു മെസ്സേജ്.

അച്ഛനെയോ അമ്മയേയോ ഒക്കെ നഷ്ടപ്പെടുക എന്നാൽ വളരെയധികം വേദനാജനകമായ അനുഭവമായിരിക്കും. ഓരോ ദിവസവും എന്നോണം നമുക്ക് അവരെ മിസ് ചെയ്യും. അതുപോലെ മരിച്ചുപോയ അച്ഛനെ മിസ് ചെയ്തപ്പോൾ അച്ഛൻ ഉപയോ​ഗിച്ചിരുന്ന ഫോൺ നമ്പറിലേക്ക് നമ്പറിലേക്ക് മെസ്സേജ് അയച്ചതാണ് ഒരു യുവതി. എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. 

റെഡ്ഡിറ്റിലാണ് യുവതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. യുവതിക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടത് 2020 -ലാണ്. ഇത് അവരിൽ വലിയ വേദനയും ഉണ്ടാക്കി. അങ്ങനെയിരിക്കെയാണ് അവർ തന്റെ അച്ഛൻ ഉപയോ​ഗിച്ചിരുന്ന ഫോൺ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചത്. 'എല്ലാ ദിവസവും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു' എന്നായിരുന്നു മെസ്സേജ്. അതിന് മറുപടി വരില്ല എന്നാണല്ലോ സ്വാഭാവികമായും നാം കരുതുക. ആ യുവതിയും അങ്ങനെ തന്നെയാണ് കരുതിയത്. എന്നാൽ, പെട്ടെന്ന് തന്നെ മെസ്സേജിന് മറുപടി വന്നു. അത് രണ്ട് ചോദ്യചിഹ്നങ്ങളായിരുന്നു. 

അത് കണ്ട് യുവതി ആകെ ഞെട്ടിപ്പോയി. എന്നാൽ, വളരെ പെട്ടെന്ന് തന്നെ അവർ കാര്യം പറഞ്ഞു. 'ഇത് തന്റെ അച്ഛൻ ഉപയോ​ഗിച്ചിരുന്ന നമ്പറാണ്. അച്ഛൻ മരിച്ചുപോയി. അതിൽ നിന്നും മറുപടി വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല' എന്നായിരുന്നു അവൾ മെസ്സേജ് അയച്ചത്. എന്നാൽ, മറുപുറത്ത് നിന്നും വീണ്ടും മെസ്സേജ് വന്നു. 'തന്റെ പൂച്ചക്കുട്ടി കുസൃതി കാണിക്കുന്നത് കാണണോ' എന്നായിരുന്നു മെസ്സേജ്. യുവതി യെസ് പറഞ്ഞപ്പോൾ മറുപുറത്തുനിന്നും ഒരു പൂച്ചക്കുട്ടിയുടെ ചിത്രവും വന്നു. 

എന്തായാലും, യുവതി റെഡ്ഡിറ്റിൽ പങ്കുവച്ച അനുഭവം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ ഒരു മെസ്സേജ് അയച്ചപ്പോൾ ദേഷ്യത്തിൽ പെരുമാറാതെ ദയവോടെ പെരുമാറിയ ആ അജ്ഞാതനെ എല്ലാവരും അഭിനന്ദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ