കണ്ണീരണിഞ്ഞുകൊണ്ട് ഹോട്ടലിൽ നിന്നും യുവതിയുടെ വീഡിയോ, ഇന്ത്യയിലെ ആളുകൾ എത്ര നല്ലവർ

Published : Dec 22, 2025, 12:15 PM IST
viral video

Synopsis

അർദ്ധരാത്രിയിൽ മരുന്ന് വാങ്ങി നൽകിയ ഹോട്ടൽ ജീവനക്കാരുടെ ദയയെക്കുറിച്ച് ഇന്ത്യൻ - അമേരിക്കന്‍ യുവതിയുടെ വീഡിയോ. ഇന്ത്യക്കാര്‍ വളരെ നല്ലവരാണ് എന്നും യുവതി.  

ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ ലോകപ്രശസ്തമാണ്. അതിഥി ദേവോ ഭവ എന്ന് കരുതുന്നവരാണ് പലരും. വീട്ടിലെത്തുന്നവരെ അതുപോലെയാണ് നാം കണക്കാക്കുന്നതും. പലപ്പോഴും അതിഥികളുടെ ക്ഷേമമുറപ്പാക്കാൻ ഏതറ്റം വരെയും പലരും പോകാറുണ്ട്. എന്തായാലും, അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ- അമേരിക്കനായ ഒരു യുവതിയാണ് തന്റെ അനുഭവം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തനിക്ക് വയ്യാതായപ്പോൾ ഇന്ത്യയിലെ ഒരു ഹോട്ടലിലെ ജീവനക്കാർ കാണിച്ച ദയയെ കുറിച്ച് അവർ വീഡിയോയിൽ വിശദീകരിക്കുന്നു.

ഗുജറാത്തിലെ മധുഭൻ റിസോർട്ട് ആൻഡ് സ്പായിലായിരുന്നു തന്യ സംഗാനി താമസിച്ചിരുന്നത്. പോസ്റ്റിൽ പറയുന്നത് രാത്രി വൈകി പെട്ടെന്ന് അവർക്ക് വയ്യാതെയായി എന്നാണ്. സഹായത്തിനായി റൂം സർവീസുമായി ബന്ധപ്പെട്ടതായും അവർ വീഡിയോയിൽ വിശദീകരിച്ചു. എന്നാൽ, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒരു ജീവനക്കാരൻ അർദ്ധരാത്രിയിൽ അവർക്കുള്ള മരുന്ന് സംഘടിപ്പിക്കാനായി പോവുകയും അവർ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തുവത്രെ. കണ്ണീരോടെയാണ് തന്യ വീഡിയോ ചെയ്തിരിക്കുന്നത്. "ഇന്ത്യയിലെ ആളുകൾ വളരെ നല്ലവരാണ്" എന്നും അവർ പറയുന്നു.

 

 

പല രാജ്യങ്ങളിലും ഇത്തരം സഹായങ്ങളൊക്കെ വളരെ പരിമിതമായിരിക്കും. അവിടെയാണ് ഇന്ത്യ വ്യത്യസ്തമാകുന്നത്. എന്തായാലും, പോസ്റ്റിന് അനേകം പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച് തന്നെയാണ് അധികം പേരും പോസ്റ്റിന്റെ കമന്റുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇതുപോലെ വിനീത് എന്നൊരു യൂസർ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്ത പോസ്റ്റും ഇതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ആതിഥ്യമര്യാദയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്ന് വിദേശയാത്ര നടത്തിയിട്ടുള്ള ആരും സമ്മതിക്കും. പ്രത്യേകിച്ച് ഹോട്ടലുകളിൽ, നിങ്ങൾ നൽകുന്ന പണത്തിന് കിട്ടുന്ന ശ്രദ്ധയും സേവനവും വേറെ തലത്തിലാണ് എന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

അത്ഭുതം തന്നെ ഇത്, 443 ദിവസങ്ങൾക്ക് മുമ്പ് ചുഴലിക്കാറ്റിൽ അപ്രത്യക്ഷമായ പൂച്ച, ഒടുവിൽ
'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ