ഒട്ടും സുരക്ഷിതയല്ല, അയാൾക്ക് എന്റെ മടിയിലാണോ ഇരിക്കേണ്ടിയിരുന്നത്, മെട്രോയിലെ അനുഭവം വെളിപ്പെടുത്തി യുവതി 

Published : May 29, 2025, 12:37 PM IST
ഒട്ടും സുരക്ഷിതയല്ല, അയാൾക്ക് എന്റെ മടിയിലാണോ ഇരിക്കേണ്ടിയിരുന്നത്, മെട്രോയിലെ അനുഭവം വെളിപ്പെടുത്തി യുവതി 

Synopsis

പിന്നാലെ, യുവതി ഒരിടത്തിരുന്നു. അവിടെ മറ്റ് ആളുകളും ഇരിക്കുന്നുണ്ടായിരുന്നു. മറ്റാർക്കെങ്കിലും ഇരിക്കാൻ അവിടെ സ്ഥലം ഉണ്ടായിരുന്നില്ല. എന്നാൽ, യുവാവ് അവിടെ വന്ന് യുവതിയോട് താൻ അവിടെ ഇരുന്നോട്ടെ എന്ന് ആവർത്തിച്ച് ചോദിച്ചു.

സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ നിലനിൽക്കുന്ന കാലമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ലോകത്ത് എല്ലായിടത്തും വർധിച്ചു വരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 

@taerin_yapper എന്ന യൂസറാണ് തനിക്കുണ്ടായിരിക്കുന്ന അനുഭവം എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇത് ഡെൽഹി മെട്രോയിൽ തനിക്ക് ഉണ്ടായ അനുഭവമാണ് എന്നാണ്. 

ആദ്യമായി ഡെൽഹി മെട്രോയിൽ സുരക്ഷിതമല്ല എന്ന് അനുഭവപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 30 -കളിലുള്ള ഒരു യുവാവ് തന്നോട് പ്ലാറ്റ്‍ഫോമിലേക്ക് പോകുന്നതിന് സഹായം ചോ​ദിച്ചു എന്നാണ് യുവതി പറയുന്നത്. യുവതി അയാളെ സഹായിക്കുകയും അയാൾ തിരികെ നന്ദി പറയുക​യും ചെയ്തു. നിങ്ങൾക്കും അങ്ങോട്ടാണോ പോകേണ്ടത് എന്നും യുവാവ് ചോദിച്ചു. പിന്നാലെ, അയാൾ തന്നെ പിന്തുടർന്നു എന്നാണ് യുവതി പറയുന്നത്. 

പിന്നാലെ, യുവതി ഒരിടത്തിരുന്നു. അവിടെ മറ്റ് ആളുകളും ഇരിക്കുന്നുണ്ടായിരുന്നു. മറ്റാർക്കെങ്കിലും ഇരിക്കാൻ അവിടെ സ്ഥലം ഉണ്ടായിരുന്നില്ല. എന്നാൽ, യുവാവ് അവിടെ വന്ന് യുവതിയോട് താൻ അവിടെ ഇരുന്നോട്ടെ എന്ന് ആവർത്തിച്ച് ചോദിച്ചു. അവസാനം അവിടെ സ്ഥലമില്ല, യുവാവ് ഇരിക്കട്ടെ എന്ന് ചോദിച്ചത് തന്റെ മടിയിലാണോ എന്ന് തോന്നി എന്നാണ് യുവതി പറയുന്നത്. 

അവർ അവിടെ നിന്നും എഴുന്നേറ്റ് പോവുകയും ഫോൺ വരുന്നുണ്ടെന്ന വ്യാജേന ഫോണിൽ സംസാരിക്കുകയും ചെയ്തപ്പോഴാണ് യുവാവ് പോയത്. ഒടുവിൽ തൻ ലേഡീസ് കോച്ചിലേക്ക് പോയി എന്നാണ് യുവതി പറയുന്നത്. ഒപ്പം അത്രയേറെ ആളുകൾ ഉണ്ടായിട്ടും താൻ ഭയന്നുപോയി എന്നും സുരക്ഷിതത്വം അനുഭവപ്പെട്ടില്ല എന്നും യുവതി പറയുന്നുണ്ട്.

യുവതിയുടെ അനുഭവം വായിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. യുവതി പറഞ്ഞിരിക്കുന്നത് സത്യമാവണം, കാരണം ഡെൽഹി മെട്രോയിൽ സ്ത്രീകൾക്ക് സുരക്ഷ കുറവാണ് എന്ന് നിരവധിപ്പേർ കമന്റ് നൽകി. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?