അർധരാത്രിയിൽ‌ യുവതിയുടെ കാറിന്റെ പിൻസീറ്റിലൊരു വെളിച്ചം, തിരിഞ്ഞുനോക്കിയപ്പോൾ അപരിചിതനായ യുവാവ്

Published : Jul 20, 2023, 12:08 PM IST
അർധരാത്രിയിൽ‌ യുവതിയുടെ കാറിന്റെ പിൻസീറ്റിലൊരു വെളിച്ചം, തിരിഞ്ഞുനോക്കിയപ്പോൾ അപരിചിതനായ യുവാവ്

Synopsis

പൊലീസ് എത്തുമ്പോൾ സ്ത്രീ ആകെ ഭയന്നിട്ടുണ്ടായിരുന്നു. താൻ സുഹൃത്തിന്റെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് വണ്ടിയോടിച്ച് വരികയായിരുന്നു എന്നാണ് യുവതി പറഞ്ഞത്.

നമ്മളറിയാതെ നമ്മുടെ വീട്ടിലോ കാറിലോ ഒക്കെ ആരെങ്കിലും ഒളിച്ചിരുന്നാൽ എന്താവും അവസ്ഥ? നമ്മളാകെ പേടിച്ച് പോകും അല്ലേ? അതുപോലെ ഒരു സംഭവം നടന്നത് അങ്ങ് യുണൈറ്റഡ് സ്റ്റേറ്റിലാണ്. യുവതി വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടയിൽ പിൻസീറ്റിൽ കയറിയ യുവാവ് ഒരു തുണി കൊണ്ട് പുതച്ചിരിക്കുകയായിരുന്നു. 

അധികൃതർ പറയുന്നത് ഇയാളെ കണ്ടതോടെ യുവതി ആകെ ഭയന്നുപോയി എന്നാണ്. അതോടെ അവൾക്ക് വാഹനത്തിന്റെ നിയന്ത്രണം കയ്യിൽ നിൽക്കാതെയായി. വണ്ടി വളഞ്ഞും പുളഞ്ഞും ഓടിത്തുടങ്ങിയതോടെ യുവാവ് പിന്നിലെ ശരിക്കും അടക്കാത്ത വാതിലിലൂടെ പുറത്ത് ചാടുന്ന അവസ്ഥയും ഉണ്ടായി. മസാച്യുസെറ്റ്സിലെ സാർമൗത്ത് പൊലീസ് ഡിപാർട്മെന്റിൽ നിന്നുള്ള പൊലീസ് സംഘം ഇതുവഴി തിങ്കളാഴ്ച രാത്രി ഒരുമണിക്ക് പട്രോളിം​ഗ് നടത്തുകയായിരുന്നു. അപ്പോഴാണ് സംഭവം നടന്നത്.

112 -ലേക്ക് വിളിച്ച് കാണാതായ ഷൂ കണ്ടെത്തിത്തരണമെന്ന് പരാതിക്കാരൻ, സിസിടിവി അടക്കം പരിശോധിച്ച് പൊലീസ്

പൊലീസ് എത്തുമ്പോൾ സ്ത്രീ ആകെ ഭയന്നിട്ടുണ്ടായിരുന്നു. താൻ സുഹൃത്തിന്റെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് വണ്ടിയോടിച്ച് വരികയായിരുന്നു എന്നാണ് യുവതി പറഞ്ഞത്. കുറേ നേരത്തേക്ക് ഒന്നും തോന്നിയിരുന്നില്ല. എല്ലാം സാധാരണ പോലെ ആയിരുന്നു. എന്നാൽ, പെട്ടെന്നാണ് പുറകിലെ സീറ്റിൽ നിന്നും ഒരു വെളിച്ചം കണ്ടത്. അതോടെയാണ് സ്ത്രീ ഭയന്നു പോയത്. അതോടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തലയിൽ തുണിയും പുതച്ചിരുന്ന യുവാവ് ആ സമയത്ത് പുറത്തേക്ക് ചാടി. 

പിന്നാലെ നടന്ന അന്വേഷണത്തിൽ സൗത്ത് യാർമൗത്തിലെ ജയിൽടൺ ഡോസ് സാന്റോസ് എന്ന 36 -കാരൻ അറസ്റ്റിലായി. രാത്രിയിൽ മറ്റൊരാളുടെ വാഹനത്തിൽ അനധികൃതമായി കയറി എന്നതാണ് കേസ്. ശേഷം പൊലീസ് ജനങ്ങളോട് എല്ലാവരും തങ്ങളുടെ വണ്ടി ആളില്ലാതെ എവിടെയെങ്കിലും നിർത്തിയിടവെ ശരിക്കും അടച്ചിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം, പ്രത്യേകിച്ച് രാത്രിയിൽ എന്നും ഓർമ്മിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ