തന്നെത്തന്നെ വിവാഹം കഴിച്ചു, സ്വയം വിവാഹം ചെയ്യുന്നതിന് യുവതി ചെലവാക്കിയത് മൂന്ന് ലക്ഷത്തോളം രൂപ!

Published : Feb 19, 2023, 01:41 PM ISTUpdated : Feb 19, 2023, 01:42 PM IST
തന്നെത്തന്നെ വിവാഹം കഴിച്ചു, സ്വയം വിവാഹം ചെയ്യുന്നതിന് യുവതി ചെലവാക്കിയത് മൂന്ന് ലക്ഷത്തോളം രൂപ!

Synopsis

ഡാനി പറഞ്ഞത്, താൻ ജീവിതകാലം മുഴുവൻ വിവാഹിതയാവുന്നത് സ്വപ്നം കണ്ടാണ് വളർന്നത്. വിവാഹമെന്നാൽ സ്നേഹം, സന്തോഷം, പ്രതിബദ്ധത എന്നിവയെല്ലാം അടങ്ങുന്നതാണ്. അത്തരം ഒരു സന്ദർഭത്തിൽ വീട്ടുകാരും കൂട്ടുകാരും ഒക്കെ കൂടെ വേണം എന്ന് താൻ ആ​ഗ്രഹിച്ചു. അങ്ങനെ എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു തന്റെ വിവാഹം.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വഡോദരയിൽ നിന്നുള്ള ക്ഷമാ ബിന്ദു എന്ന യുവതി സ്വയം വിവാഹം കഴിച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്നത്. ഇന്ത്യയിലെ ആദ്യത്തെ സോളോ​ഗമി ആയിരുന്നു ക്ഷമാ ബിന്ദു. അതേ സമയം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇതുപോലെ നിരവധി ആളുകൾ സ്വയം വിവാഹം കഴിക്കുന്നുണ്ട്. 

അതുപോലെ യുഎസ്എ -യിൽ നിന്നുള്ള ഡാനി എന്ന യുവതി തന്റെ വിവാഹത്തിന് വേണ്ടി ചെലവാക്കിയത് ഏകദേശം മൂന്ന് ലക്ഷം രൂപയാണ്. അവൾ തന്നെത്തന്നെ വിവാഹം കഴിക്കുന്ന ചടങ്ങിന് വേണ്ടിയാണ് ഈ തുകയത്രയും ചെലവാക്കിയത്. അതിന് 30 -കാരിയായ ഡാനി പറയുന്ന കാരണം ഇത് തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസം ആയതുകൊണ്ടാണ് എന്നാണ്. 

അവളുടെ വിവാഹത്തിന് ഒമ്പത് ബ്രൈഡ്‍സ്മെയ്‍ഡുകൾ ഉണ്ടായിരുന്നു. അതുപോലെ തന്നെ കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് അവൾ സ്വയം വിവാഹത്തിന്റെ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. വാലന്റൈൻസ് ഡേയിൽ യുഎസ്എ ടിവി -യിലെ ഒരു പ്രത്യേക പരിപാടിയിലാണ് ഡാനി തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയത്. 'Forget You, I'm Marrying Myself' എന്നായിരുന്നു പരിപാടിയുടെ പേര്. 

സ്വയം താലി ചാർത്തി, സിന്ദൂരമണിഞ്ഞു; യുവതി സ്വയം വിവാഹിതയായി, ഇന്ത്യയിലെ ആദ്യത്തെ സോളോ​ഗാമി

അതിൽ ഡാനി പറഞ്ഞത്, താൻ ജീവിതകാലം മുഴുവൻ വിവാഹിതയാവുന്നത് സ്വപ്നം കണ്ടാണ് വളർന്നത്. വിവാഹമെന്നാൽ സ്നേഹം, സന്തോഷം, പ്രതിബദ്ധത എന്നിവയെല്ലാം അടങ്ങുന്നതാണ്. അത്തരം ഒരു സന്ദർഭത്തിൽ വീട്ടുകാരും കൂട്ടുകാരും ഒക്കെ കൂടെ വേണം എന്ന് താൻ ആ​ഗ്രഹിച്ചു. അങ്ങനെ എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു തന്റെ വിവാഹം എന്നാണ്. 

തനിക്ക് ഒരുപാട് വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും വേണ്ടത്ര സ്വയം സ്നേഹിക്കാൻ സാധിച്ചിട്ടില്ല. തനിക്ക് വേണ്ടതെല്ലാം നൽകാനും തനിക്ക് സാധിച്ചിട്ടില്ല. താൻ പുകവലി നിർത്തി, സെക്സ് അവസാനിപ്പിച്ചു. ഇപ്പോൾ സ്വയം സ്നേഹിക്കുകയാണ് എന്നും ഡാനി പറഞ്ഞു. 

അതേസമയം ആദ്യം ഡാനിയുടെ വീട്ടുകാർക്ക് അവൾ സ്വയം വിവാഹിതയാവുന്നത് അം​ഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, പിന്നീട് അവർ അത് മനസിലാക്കുകയും വിവാഹത്തിന് അവളോടൊപ്പം നിൽക്കുകയും ചെയ്യുകയായിരുന്നു. 

PREV
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു