
30.69 ലക്ഷം രൂപയുടെ ഡയമണ്ട് മോതിരം മോഷ്ടിച്ച സലൂൺ ജീവനക്കാരി പൊലീസിനെ ഭയന്ന് മോതിരം ടോയ്ലെറ്റിലുപേക്ഷിച്ച് ഫ്ലഷ് ചെയ്തു. ഹൈദരാബാദിലെ ഒരു സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലെ ജീവനക്കാരിയാണ് ഉപഭോക്താവിന്റെ ഡയമണ്ട് മോതിരം മോഷ്ടിക്കുകയും പിന്നീട് പിടിക്കപ്പെടുമെന്ന ഭയത്താൽ ടോയ്ലറ്റിൽ ഉപേക്ഷിക്കുകയും ചെയ്തത്. എന്നാൽ, പ്ലംബറുടെ സഹായത്തോടെ ടോയ്ലറ്റ് പൈപ്പ് ലൈനിൽ നിന്നും പൊലീസ് മോതിരം കണ്ടെത്തുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പൊലീസ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ജൂബിലി ഹിൽസിലെ ആഡംബര ക്ലിനികിൽ തലമുടി മുറിയ്ക്കുന്നതിനായി എത്തിയ സ്ത്രീയുടെ മോതിരമാണ് ജീവനക്കാരി മോഷ്ടിച്ചത്. മുടി മുറിയ്ക്കുന്നതിന് മുൻപായി ആഭരണങ്ങൾ ഊരി മാറ്റണമെന്ന് തെറ്റുധരിപ്പിച്ച് ജീവനക്കാരിയായ യുവതി ഇവരുടെ മോതിരം ഊരി സൂക്ഷിക്കാൻ ഒരു പെട്ടി നൽകുകയായിരുന്നു. ഇത് പ്രകാരം ഉപഭോക്താവായ സ്ത്രീ മോതിരം ഊരി പെട്ടിയിൽ ഇട്ടു.
55 ഗ്രാം പോപ് കോണ്‍ 460 രൂപ, 600 എംഎല്‍ പെപ്സി 360 രൂപ; മള്‍ട്ടിപ്ലെക്സിലെ വിലവിവര പട്ടിക വൈറല്‍ !
എന്നാൽ, വീട്ടിലെത്തിയ ശേഷമാണ് താൻ മോതിരം ക്ലിനിക്കിൽ വെച്ച് മറന്നുപോയതായി പരാതിക്കാരി ഓർത്തത്. ഉടൻ തന്നെ ക്ലിനിക്കിലെ ജീവനക്കാരെ ബന്ധപ്പെട്ടെങ്കിലും അവർ കൈമലർത്തുകയായിരുന്നു. തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയും പൊലീസ് ക്ലിനിക്കിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. മോതിരം മോഷ്ടിച്ചതായി ഒരു ജീവനക്കാരി സമ്മതിക്കുകയും എന്നാൽ പൊലീസിനെ ഭയന്ന താൻ മോതിരം ടോയ്ലറ്റിൽ ഉപേക്ഷിച്ചതായും അവർ പറഞ്ഞു. മോഷണ കേസിൽ ജീവനക്കാരിയെ അറസ്റ്റ് ചെയ്ത പൊലീസ് മോതിരം ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു.