വധുവിന് വരന്റെ കൂട്ടുകാരിയെ ഇഷ്ടമല്ല, സത്യം തുറന്ന് പറഞ്ഞു, സമ്മാനവുമായി തിരികെ പോയി, കുറിപ്പ് 

Published : Aug 30, 2024, 09:58 PM IST
വധുവിന് വരന്റെ കൂട്ടുകാരിയെ ഇഷ്ടമല്ല, സത്യം തുറന്ന് പറഞ്ഞു, സമ്മാനവുമായി തിരികെ പോയി, കുറിപ്പ് 

Synopsis

അവളെ കുറിച്ച് വധു കുറേ കുറ്റം പറഞ്ഞു. അവൾ വരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും അവളെ വെറുക്കുന്നു എന്നുമാണ് വധു പറഞ്ഞത്. കുറച്ച് കഴിഞ്ഞപ്പോൾ വധു പറഞ്ഞ ആ പെൺകുട്ടിയും പാർട്ടിക്കെത്തി. അവൾ വളരെ സന്തോഷത്തോടെയാണ് വന്നത്.

പല രസകരമായ അനുഭവങ്ങളും ആളുകൾ പങ്കുവയ്ക്കുന്ന പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. അവിടെ ഒരു യുവതി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. പിന്നിൽ നിന്നും കുത്തുന്നത് ഒരു ശരിയായ കാര്യമല്ല എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട് അല്ലേ? എന്തായാലും അതുപോലെ ഒരു സംഭവമാണ് ഇതും. 

യുവതി പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഒരു സുഹൃത്തിന്റെ ബാച്ചിലർ പാർട്ടിക്കിടെ നടന്ന സംഭവത്തെ കുറിച്ചാണ്. യുവതി പറയുന്നതനുസരിച്ച് ബാച്ചിലർ പാർട്ടിക്ക് അവർ കുറച്ച് സുഹൃത്തുക്കൾ ഒത്തുചേർന്നു. അതിനിടെ വധുവാകാൻ പോകുന്ന യുവതി വരന്റെ അടുത്ത സുഹൃത്തിനെ കുറിച്ച് മോശം പറയാൻ തുടങ്ങി. വരന്റെ സുഹൃത്തായ ആ യുവതിയേയും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. കുറിപ്പ് പങ്കുവച്ച യുവതിയുടെ കൂട്ടുകാരിയും കൂടിയാണവൾ.

അവളെ കുറിച്ച് വധു കുറേ കുറ്റം പറഞ്ഞു. അവൾ വരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും അവളെ വെറുക്കുന്നു എന്നുമാണ് വധു പറഞ്ഞത്. കുറച്ച് കഴിഞ്ഞപ്പോൾ വധു പറഞ്ഞ ആ പെൺകുട്ടിയും പാർട്ടിക്കെത്തി. അവൾ വളരെ സന്തോഷത്തോടെയാണ് വന്നത്. ആ പാർട്ടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അവൾ മറച്ചുവച്ചില്ല. ഒപ്പം വധുവിന് സമ്മാനമായി $700 (58,688.89 ഇന്ത്യൻ രൂപ) യും കൊണ്ടുവന്നിരുന്നു. 

എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ താൻ ആ പെൺകുട്ടിയോട് സത്യം തുറന്ന് പറഞ്ഞു. വധുവിന് നിന്നെ ഇഷ്ടമല്ല എന്നും തുറന്ന് പറഞ്ഞു. അപ്പോൾ തന്നെ അവൾ സമ്മാനമായി നൽകാൻ കൊണ്ടുവന്ന പണവുമായി തിരികെ പോയി. കുറച്ച് നാൾ കഴിഞ്ഞ് വധുവായ യുവതി തനിക്ക് മെസ്സേജ് അയച്ചു, എന്തിനാണ് കള്ളം പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു മെസ്സേജ്. താൻ ഒരു കള്ളവും പറഞ്ഞില്ല എന്നും യുവതി പറയുന്നു. 

എന്തായാലും, നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റ് നൽകിയത്. യുവതി ചെയ്തതിൽ ഒരു തെറ്റുമില്ലെന്നും കാശ് പോയതുകൊണ്ടാവും വധുവിന് ദേഷ്യം വന്നത് എന്നുമായിരുന്നു ഭൂരിഭാ​ഗത്തിന്റെ പ്രതികരണം. 

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്