അമ്പമ്പോ! കണ്ണെടുക്കാതെ കണ്ടുപോകും; ന​ഗരത്തിൽ ഒരു സ്ത്രീ, കൂടെയുള്ള 28 ​ഗോൾഡൻ റിട്രീവറുകൾ

Published : Sep 22, 2025, 05:11 PM IST
viral video , 28 Golden Retrievers, bengaluru

Synopsis

അനേകങ്ങളാണ് ഈ മനോഹരമായ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. സം​ഗീത മൽഹോത്ര എന്ന സ്ത്രീയാണ് വീഡിയോയിൽ ഉള്ളത് എന്ന് ഒരുപാടുപേർ തിരിച്ചറിഞ്ഞു.

ഏറ്റവുമധികം നന്ദിയും കടപ്പാടും സ്നേഹവുമുള്ള മൃ​​ഗമാണ് നായ എന്ന് പറയാറുണ്ട്. സർവോപരി കാലാകാലങ്ങളായി നായകൾ മനുഷ്യരുടെ ഏറ്റവുമടുത്ത ചങ്ങാതി കൂടിയാണ്. മനുഷ്യരും നായകളും തമ്മിലുള്ള സ്നേഹത്തിന്റെ കഥകൾ നാം ഒരുപാട് കേട്ടുകാണും. എന്തിനേറെ പറയുന്നു, ഇന്ന് നായകളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തുന്ന മനുഷ്യരും ഏറെയാണ്. ഒരുപാട് വീഡിയോകളാണ് മനുഷ്യരും നായയും തമ്മിലുള്ള സൗഹൃദത്തിന്റേതായി ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വീഡിയോ പകർത്തിയിരിക്കുന്നത് ബെം​ഗളൂരുവിൽ നിന്നാണ്.

ആർടി നഗറിൽ നിന്നും പകർത്തിയിരിക്കുന്ന ഈ വീഡിയോയിൽ കാണുന്നത് 28 ഗോൾഡൻ റിട്രീവറുകളുമായി ന​ഗരത്തിലൂടെ നടക്കുന്ന ഒരു സ്ത്രീയെയാണ്. @xploreraa എന്ന യൂസറാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. '28 നായകൾ, 1 വിശാലഹൃദയം, ബാംഗ്ലൂരിലെ ആർടി നഗറിലെ നായസ്നേഹിയായ ആന്റിയെ പരിചയപ്പെട്ടോളൂ' എന്ന കാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

'ബെംഗളൂരുവിലെ ആർ.ടി. നഗറിലാണ് 28 ഗോൾഡൻ റിട്രീവറുകൾക്കൊപ്പം നടക്കുന്ന ഈ സ്ത്രീയെ ഞങ്ങൾ കണ്ടത്, എല്ലാം ഒരുപോലെയുള്ള നായകളാണ്, എല്ലാം സന്തോഷത്തിലാണ്. ആ സ്ത്രീയും വളരെ ശാന്തയാണ്, അവരുടെ ഈ മൃ​ഗകുടുംബത്തോടൊപ്പം പുഞ്ചിരിയോടെയാണ് അവരുള്ളത്. ഇന്നത്തെക്കാലത്ത് ജീവിതത്തിൽ വിശ്വസ്തരായ സുഹൃത്തുക്കൾ വിരളമാണ്, പക്ഷേ സ്നേഹവും വിശ്വസ്തതയും ചിലപ്പോൾ ഈ മൃ​ഗങ്ങളിലൂടെയും വരാം' എന്നും വീഡിയോയിൽ പറയുന്നു.

 

 

അനേകങ്ങളാണ് ഈ മനോഹരമായ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. സം​ഗീത മൽഹോത്ര എന്ന സ്ത്രീയാണ് വീഡിയോയിൽ ഉള്ളത് എന്ന് ഒരുപാടുപേർ തിരിച്ചറിഞ്ഞു. അവർ വളരെ നല്ല ഹൃദയത്തിന് ഉടമയാണ്, വർഷങ്ങളായി അവർ ഈ നായകളെ വളർത്തുന്നുണ്ട്, അവരെയും നായകളേയും കാണാറുണ്ട്, അത് മനോഹരമായ കാഴ്ചയാണ് എന്നുമെല്ലാം ആളുകൾ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും