കുടുംബം നൽകാമെന്ന് പറഞ്ഞ 2,484 കോടി രൂപ വേണ്ടെന്ന് വച്ച് കാമുകനെ വിവാഹം ചെയ്ത യുവതി

Published : Aug 12, 2023, 04:27 PM IST
കുടുംബം നൽകാമെന്ന് പറഞ്ഞ 2,484 കോടി രൂപ വേണ്ടെന്ന് വച്ച് കാമുകനെ വിവാഹം ചെയ്ത യുവതി

Synopsis

പ്രണയത്തെ കുറിച്ച് വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവളുടെ അച്ഛൻ അതിനെ എതിർക്കുകയാണ് ചെയ്തത്. പണം തന്നെ ആയിരുന്നു വില്ലൻ. എന്നാൽ, എതിർപ്പ് വന്നതോടെ കുടുംബത്തെ വിട്ട് കാമുകനൊപ്പം പോകാനും അവനെ വിവാഹം ചെയ്യാനുമായിരുന്നു ആഞ്ചലീനിന്റെ തീരുമാനം. 

പ്രണയം എന്തിനേക്കാളും വിലപ്പെട്ടതാണ് എന്ന് കരുതുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. അതിൽ ഒരാളാണ് മലേഷ്യയിൽ നിന്നുള്ള ആഞ്ചലിൻ ഫ്രാൻസിസ്. പണം വേണോ പ്രണയം വേണോ എന്ന ചോദ്യം ഉയർന്നപ്പോൾ കോടിക്കണക്കിന് സമ്പത്തുള്ള കുടുംബത്തിൽ നിന്നുമുള്ള ആഞ്ചലിൻ കുടുംബം വാ​ഗ്ദ്ധാനം ചെയ്ത 2,484 കോടി രൂപ വേണ്ട എന്ന് വച്ചാണ് തന്റെ പ്രണയം തെരഞ്ഞെടുത്തത്. 

അവളുടെ അച്ഛൻ ഖൂ കേ പെങ് പ്രശസ്തനായ വ്യവസായിയും അമ്മ പോളിൻ ചായ മുൻ മിസ് മലേഷ്യയും ആയിരുന്നു. എന്നാൽ, പണത്തിനും പ്രശസ്തിക്കും സൗന്ദര്യത്തിനും എല്ലാം അപ്പുറം ആഞ്ചലിൻ തെരഞ്ഞെടുത്തത് തന്റെ പ്രണയമായിരുന്നു. അങ്ങനെ കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്നതിന് പകരം അവൾ കാമുകനായ ജെഡിഡിയ ഫ്രാൻസിസിനെ വിവാഹം ചെയ്തു. 

തന്റെ പ്രണയത്തെ കുറിച്ച് വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവളുടെ അച്ഛൻ അതിനെ എതിർക്കുകയാണ് ചെയ്തത്. പണം തന്നെ ആയിരുന്നു വില്ലൻ. എന്നാൽ, എതിർപ്പ് വന്നതോടെ കുടുംബത്തെ വിട്ട് കാമുകനൊപ്പം പോകാനും അവനെ വിവാഹം ചെയ്യാനുമായിരുന്നു ആഞ്ചലീനിന്റെ തീരുമാനം. 

2008 -ൽ അവർ ഇരുവരും വിവാഹിതരാവുകയും വേറെത്തന്നെ താമസം ആരംഭിക്കുകയും ചെയ്തു. അതിന് ശേഷം മാതാപിതാക്കളുടെ വിവാഹമോചനം നടക്കുന്ന സമയത്ത് ആഞ്ചലീൻ കോട‌തിയിൽ എത്തിയിരുന്നു. ആ സമയത്ത് തന്റെ അമ്മയെ കുറിച്ച് വളരെ ഏറെ ബഹുമാനത്തോടെയാണ് അവൾ സംസാരിച്ചത്. തന്റെ അച്ഛൻ ബിസിനസുമായി തിരക്കുകളിൽ ആയിരുന്നപ്പോൾ വളരെ നന്നായിട്ടാണ് അമ്മ കുടുംബം നോക്കിയതും മുന്നോട്ട് കൊണ്ടുപോയതും എന്നായിരുന്നു അവൾ പറഞ്ഞിരുന്നത്. 

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണത്രെ ആഞ്ചലീനും അവളുടെ കാമുകനും കണ്ടുമുട്ടുന്നതും പ്രണയം ആരംഭിക്കുന്നതും. 

PREV
click me!

Recommended Stories

വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്