'നയാ പൈസ' ചെലവില്ലാതെ കാനഡയില്‍ നിന്ന് ഓസ്ട്രേലിയ്ക്ക്; വരുമാനമോ 10 ലക്ഷം ! യുവതിയുടെ അമ്പരപ്പിക്കുന്ന യാത്ര

Published : Oct 20, 2023, 03:09 PM IST
'നയാ പൈസ' ചെലവില്ലാതെ കാനഡയില്‍ നിന്ന് ഓസ്ട്രേലിയ്ക്ക്; വരുമാനമോ 10 ലക്ഷം ! യുവതിയുടെ അമ്പരപ്പിക്കുന്ന യാത്ര

Synopsis

സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ഹെയ്‌ലി ലിമന്ത് എന്ന 25 കാരിയാണ് ഒരു പൈസ പോലും ചെലവാക്കാതെ,ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്ത് മറ്റ് സഞ്ചാരികളെ അമ്പരപ്പിച്ചത്.


നിങ്ങൾ ഒരു യാത്ര പ്രേമിയാണോ? സാമ്പത്തിക ബുദ്ധിമുട്ടാണോ നിങ്ങളുടെ സ്വപ്ന യാത്രകൾക്ക് വിലങ്ങുതടിയാകുന്നത്? എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കനേഡിയൻ യുവതിയെ പരിചയപ്പെടണം. ഒരു രൂപ പോലും ചെലവില്ലാതെയാണ് ഇവർ കാനഡയിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള തന്‍റെ യാത്ര നടത്തിയത്. തീർന്നില്ല, ആ യാത്രയിൽ അവർ സമ്പാദിച്ചതാകട്ടെ 10 ലക്ഷം രൂപയും.

സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ഹെയ്‌ലി ലിമന്ത് എന്ന 25 കാരിയാണ് ഒരു പൈസ പോലും ചെലവാക്കാതെ, ഏറെ കൊതിപ്പിക്കുന്ന സ്ഥലമായ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്ത് മറ്റ് സഞ്ചാരികളെ അമ്പരപ്പിച്ചത്. "സൗജന്യമായി എങ്ങനെ യാത്ര ചെയ്യാം?" എന്ന് ഓൺലൈനിൽ തിരഞ്ഞുകൊണ്ടാണ് ഹെയ്‌ലി തന്‍റെ യാത്രയ്ക്കുള്ള അന്വേഷണം ആരംഭിക്കുന്നത്. അങ്ങനെ കാനഡയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള ഒരു യാത്ര അവൾ കൃത്യമായി പ്ലാൻ ചെയ്തു.

'യൂറ്റ്യൂബര്‍മാര്‍ അടുക്കരുത്'; ദുര്‍ഗാ പൂജാ പന്തലിലേക്ക് യൂറ്റ്യൂബര്‍മാര്‍ക്ക് അനുമതി നിഷേധിച്ച് സംഘാടകര്‍ !

97 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്‌കി ലേലത്തിന്; വില കേട്ട് ഞെട്ടരുത് !

ഹോട്ടലുകളോ ഹോസ്റ്റലുകളോ പോലുള്ള പരമ്പരാഗത താമസ സൗകര്യങ്ങൾ തെരഞ്ഞെടുക്കുന്നതിന് പകരം, ഏറെ വ്യത്യസ്തമായ മറ്റൊരു രീതിയാണ് തന്‍റെ താമസത്തിനായി അവൾ തെരഞ്ഞെടുത്തത്. അതിനായി താൽക്കാലികമായി ആൾതാമസമില്ലാത്ത വീടുകളിൽ അവൾ ഒരു പെറ്റ് സിറ്ററായി താമസിക്കാൻ തീരുമാനിച്ചു. അതായത് വീട്ടുകാർ ഇല്ലാത്ത വീടുകളിൽ അവരുടെ വളർത്ത് മൃഗങ്ങളെ പരിചരിക്കുന്ന ജോലി ചെയ്തു കൊണ്ട് താമസിക്കുക. ഇത്തരത്തിൽ ആറ് ദിവസം മുതൽ മൂന്ന് മാസം വരെ  വിവിധ വീടുകളിൽ അവൾ മാറി മാറി താമസിച്ചു. ഇതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ നഗരം ചുറ്റിക്കാണാനും ഇറങ്ങി. 

ബുദ്ധിപരമായ ഈ നീക്കത്തിലൂടെ സൗജന്യ താമസ സൗകര്യം ലഭ്യമായെന്ന് മാത്രമല്ല പെറ്റ് സിറ്ററായി ജോലി ചെയ്തതിന് പല വീടുകളിൽ നിന്നും അവൾക്ക് നല്ല ശമ്പളം ലഭിക്കുകയും ചെയ്തു. തന്‍റെ യാത്രയ്ക്കിടെ, ബ്രിസ്ബേൻ, ഹിന്‍റർലാൻഡ്, ഗോൾഡ് കോസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച് നായ്ക്കളെയും പൂച്ചകളെയും കോഴികളെയും പശുക്കളെയും പരിപാലിച്ച് കൊണ്ട് പ്രൊഫഷണൽ ഫോട്ടോഗ്രാഫർ കൂടിയായ ഹെയ്‌ലി സമ്പാദിച്ചത് ഏകദേശം 10 ലക്ഷം രൂപയാണ്. എന്താ ഒരു യാത്ര നടത്താന്‍ തോന്നുന്നോ? 

ദമ്പതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു; നിരസിച്ചപ്പോള്‍ മകളെ പട്ടിയെ കൊണ്ട് കടിപ്പിച്ചു; പിന്നീട് സംഭവിച്ചത് !
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ