കോടി രൂപ സമ്മാനം കിട്ടിയ ടിക്കറ്റ് വലിച്ചെറിയാൻ പോയി സ്ത്രീ, പിന്നെ സംഭവിച്ചത്...

Published : Oct 09, 2022, 10:31 AM IST
കോടി രൂപ സമ്മാനം കിട്ടിയ ടിക്കറ്റ് വലിച്ചെറിയാൻ പോയി സ്ത്രീ, പിന്നെ സംഭവിച്ചത്...

Synopsis

1.6 കോടി സമ്മാനമടിച്ച ടിക്കറ്റാണല്ലോ താൻ വലിച്ചെറിയാൻ പോയത് എന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും ജാക്വലിന് ഒരു ഞെട്ടലാണ്. സമ്മാനം നേടി എന്ന് മനസിലായ അപ്പോൾ തന്നെ അവൾ തന്റെ കുടുംബത്തെ വിളിച്ചു.

ലോട്ടറി അടിക്കുക എന്നത് ഒരു ഭയങ്കര ഭാ​ഗ്യമാണ്. എന്നാൽ, യു എസ്സിലെ ഒരു സ്ത്രീക്ക് വളരെ വലിയ ഭാ​ഗ്യം ഉണ്ട് എന്ന് പറയേണ്ടി വരും. സമ്മാനം കിട്ടിയ ടിക്കറ്റ് ഏറെക്കുറെ വലിച്ചെറിയാൻ പോയിടത്ത് നിന്നുമാണ് അവർ ടിക്കറ്റ് തിരികെ എടുത്തത്. അവസാനവട്ടം ഒന്നുകൂടി ടിക്കറ്റ് പരിശോധിക്കാം എന്ന് തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ഭാ​ഗ്യം അവരെ തുണച്ചത്. 1.6 കോടി രൂപയാണ് ഇവർക്ക് ലോട്ടറി അടിച്ചത്. 

60 -കാരിയായ ജാക്വലിൻ ലേ നോർത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി അധികൃതരോട് പറഞ്ഞത് റോപ്പറിലെ ഒരു കടയിൽ നിന്നുമാണ് താൻ ടിക്കറ്റ് എടുത്തത്. എന്നാൽ, അത് അടിച്ചതായി താൻ അറിഞ്ഞിരുന്നില്ല എന്നാണ്. 'ശരിക്കും ഞാനത് വലിച്ചെറിയാൻ പോയതാണ്. പിന്നെ ഒന്നുകൂടി ടിക്കറ്റ് എടുത്ത് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സമ്മാനം നേടിയതായി കണ്ടത്' എന്നാണ് ജാക്വലിൻ പറഞ്ഞത്. 

1.6 കോടി സമ്മാനമടിച്ച ടിക്കറ്റാണല്ലോ താൻ വലിച്ചെറിയാൻ പോയത് എന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും ജാക്വലിന് ഒരു ഞെട്ടലാണ്. സമ്മാനം നേടി എന്ന് മനസിലായ അപ്പോൾ തന്നെ അവൾ തന്റെ കുടുംബത്തെ വിളിച്ചു. 'ഞാനെന്റെ മകളെ വിളിച്ചപ്പോൾ അവൾ ചോദിച്ചത് അമ്മ സത്യം തന്നെയാണോ ഈ പറയുന്നത് എന്നാണ്. ഇങ്ങനെ ഒരു സമ്മാനവും ഇതിന് മുമ്പ് ഞാൻ നേടിയിട്ടില്ല' എന്നും ജാക്വലിൻ പറയുന്നു. 1,17,63,954.48 രൂപയാണ് ടാക്സും മറ്റും കഴിച്ച് ജാക്വലിൻ വീട്ടിലേക്ക് കൊണ്ടുപോയത്. 

ഏതായാലും വലിച്ചെറിയാൻ പോയ ഭാ​ഗ്യം സ്വന്തം കയ്യിൽ തന്നെ തിരികെ എത്തിയതിന്റെ അത്ഭുതത്തിലും സന്തോഷത്തിലും ആണ് ജാക്വലിനും കുടുംബവും. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ