ഓഫീസിലായാലും താമസസ്ഥലത്തായാലും ഒറ്റപ്പെടലാണ്, ബെം​ഗളൂരുവിൽ താൻ 'പ്രേത'ത്തെ പോലെ, യുവതിയുടെ പോസ്റ്റ്

Published : Aug 08, 2025, 04:44 PM IST
Representative image

Synopsis

ഓഫീസിലും താൻ ആകെ ഒറ്റപ്പെട്ടു പോയിരിക്കയാണ്. പുരുഷാധിപത്യമുള്ള ആ ടീമിൽ ഒരേയൊരു സ്ത്രീയാണ് താൻ. തന്റെ ടീമം​ഗങ്ങളും തന്നെ അവ​ഗണിക്കുകയാണ്.

മിക്കവാറും വലിയ ന​ഗരങ്ങളിൽ ജോലി ചെയ്യുന്ന പലരും തങ്ങളുടെ ഏകാന്തതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെം​ഗളൂരുവിൽ ജോലി ചെയ്യുന്ന യുവതി പറയുന്നത് താമസസ്ഥലത്തായാലും ഓഫീസിലായാലും താൻ അദൃശ്യമാക്കപ്പെടുകയാണ് എന്നും ആരുടേയും ശ്രദ്ധയിൽ താൻ പെടുന്നില്ല എന്നുമാണ്.

അടുത്തിടെയാണ് താൻ ഇന്റേൺഷിപ്പ് പൂർത്തിയാക്കി ഒരു ഫുൾ ടൈം ജോലിക്കാരിയായത്. കരിയറിൽ അതൊരു വലിയ മാറ്റമായിരുന്നു. എന്നാൽ, തന്റെ സ്വകാര്യ ജീവിതത്തിൽ വലിയ ശൂന്യതയാണ് തനിക്ക് അനുഭവപ്പെടുന്നത്. തന്റെ അടുത്ത സുഹൃത്തുക്കൾ ഇപ്പോൾ വളരെ ദൂരെയാണ് താമസിക്കുന്നത്, താമസിക്കുന്ന പിജിയിലും ആകെ ഒറ്റപ്പെടലും ഏകാന്തതയുമാണ്. ഞാൻ കരഞ്ഞാലും ചിരിച്ചാലും ആരും ശ്രദ്ധിക്കുന്നില്ല എന്നും താനൊരു പ്രേതമാണ് എന്ന തോന്നലാണ് എന്നും പോസ്റ്റിൽ കാണാം.

ഓഫീസിലും താൻ ആകെ ഒറ്റപ്പെട്ടു പോയിരിക്കയാണ്. പുരുഷാധിപത്യമുള്ള ആ ടീമിൽ ഒരേയൊരു സ്ത്രീയാണ് താൻ. തന്റെ ടീമം​ഗങ്ങളും തന്നെ അവ​ഗണിക്കുകയാണ്. തന്റെ അതേ സമയത്ത് ജോലിക്ക് ചേർന്ന യുവാവിനെ അവർ നല്ല രീതിയിലാണ് കാണുന്നത്. തന്നെ പല കാര്യങ്ങളും അറിയിക്കുന്നില്ലെന്നും അതിലൊന്നും ഉൾപ്പെടുത്തുന്നില്ല എന്നും യുവതി പറയുന്നു.

 

 

തന്റെ താമസസ്ഥലത്തിനടുത്തുണ്ടായിരുന്ന സുഹൃത്തുക്കൾ ദൂരേക്ക് മാറിയതും കനത്ത ട്രാഫിക് കാരണം അവരെ ഇടയ്ക്കിടെ സന്ദർശിക്കാൻ സാധിക്കാത്തതും ഒക്കെയും യുവതി പോസ്റ്റിൽ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് ശരിയാകുമെന്നാണ് പലരും പറഞ്ഞത്. ഒപ്പം ചിലർ ന​ഗരത്തിലെ ചില ​ഗ്രൂപ്പുകളെ യുവതിക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

അതേസമയം, വലിയ ശമ്പളമാണെങ്കിലും ബെം​ഗളൂരുവിൽ കനത്ത ഏകാന്തത അനുഭവപ്പെടുന്നു എന്ന പോസ്റ്റുകൾ നേരത്തെയും ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ