ബുദ്ധ പ്രതിമയാണെന്ന് കരുതി യുവതി വർഷങ്ങളോളം ആരാധിച്ചത് കാർട്ടൂൺ കഥാപാത്രത്തെ!

Published : Jan 13, 2026, 03:31 PM IST
Shrek and Buddha

Synopsis

ഫിലിപ്പീൻസുകാരിയായ ഒരു യുവതി നാല് വർഷത്തോളം ബുദ്ധനെന്ന് തെറ്റിദ്ധരിച്ച് ആരാധിച്ചത് പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ ഷ്രെക്കിനെയായിരുന്നു. സുഹൃത്ത് വഴിയാണ് സത്യം തിരിച്ചറിഞ്ഞതെങ്കിലും, രൂപം ഏതായാലും തന്‍റെ ഭക്തി സത്യസന്ധമാണെന്നായിരുന്നു യുവതിയുടെ നിലപാട്.

 

ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങളോളം താൻ ഭക്തിയോടെ ആരാധിച്ചിരുന്ന പ്രതിമ യഥാർത്ഥത്തിൽ ബുദ്ധന്‍റെതല്ലെന്നും ഒരു പ്രശസ്ത കാർട്ടൂൺ കഥാപാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോൾ യുവതിയും വീട്ടുകാരും ഞെട്ടിപ്പോയി. ഏകദേശം നാല് വർഷം മുൻപാണ് ഫിലിപ്പീൻസ് സ്വദേശിയായ ഈ യുവതി ഒരു പ്രാദേശിക കടയിൽ നിന്ന് പച്ച നിറത്തിലുള്ള ഒരു പ്രതിമ വാങ്ങിയത്. അതിന്‍റെ ഉരുണ്ട രൂപവും മുഖത്തെ ശാന്തമായ ഭാവവും കണ്ടപ്പോൾ അത് ബുദ്ധ പ്രതിമയാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. വീട്ടിലെത്തിയ അവൾ തന്‍റെ പൂജാമുറിയിൽ ഈ പ്രതിമ പ്രതിഷ്ഠിച്ചു. കഴിഞ്ഞ നാല് വർഷമായി ദിവസവും ധൂപം (Incense) കത്തിച്ച് പ്രാർത്ഥനകൾ നടത്തിയും ഭക്തിപൂർവ്വമാണ് അവൾ ഈ രൂപത്തെ ആരാധിച്ചിരുന്നത്. കുടുംബത്തിന് സമാധാനവും ഐശ്വര്യവും ലഭിക്കാനായിരുന്നു അവളുടെ പ്രാർത്ഥനകളെല്ലാം. അടുത്തിടെയാണ് താൻ ആരാധിക്കുന്നത് ബുദ്ധനെയല്ലെന്ന സത്യം അവൾ തിരിച്ചറിഞ്ഞത്.

ഷ്രെക് എന്ന് സുഹൃത്ത്

ആ പച്ചനിറത്തിലുള്ള പ്രതിമ ലോകപ്രശസ്ത ആനിമേഷൻ സിനിമയായ 'ഷ്രെക്കി'ലെ നായക കഥാപാത്രത്തിന്‍റെതായിരുന്നു. 3D പ്രിന്‍റർ ഉപയോഗിച്ച് നിർമ്മിച്ച ഷ്രെക്കിന്‍റെ മാതൃകയാണ് ബുദ്ധനാണെന്ന് തെറ്റിദ്ധരിച്ച് അവൾ വീട്ടിൽ വെച്ച് പൂജിച്ചിരുന്നത്. താൻ ആരാധിക്കുന്നത് ബുദ്ധനെയല്ലെന്ന സത്യം യുവതി തിരിച്ചറിഞ്ഞത് അവിചാരിതമായാണ്. ഒരു ദിവസം അവളുടെ വീട്ടിലെത്തിയ സുഹൃത്താണ് ആ 'ബുദ്ധ പ്രതിമ' ശ്രദ്ധിച്ചത്. സിനിമകളും കാർട്ടൂണുകളും കണ്ട് പരിചയമുള്ള സുഹൃത്തിന് ആ രൂപം കണ്ടപ്പോൾ തന്നെ അത് പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ ഷ്രെക് ആണെന്ന് മനസ്സിലായി. അവൾ ഉടൻ തന്നെ ഈ വിവരം യുവതിയെ അറിയിച്ചു.

രൂപം ഏതായാലും ഭക്തി സത്യസന്ധം

സത്യം അറിഞ്ഞപ്പോൾ യുവതി ആദ്യം ഒന്ന് സ്തംഭിച്ചുപോയി. എന്നാൽ, പിന്നീട് തന്‍റെ നിഷ്കളങ്കമായ ആ അബദ്ധം ഓർത്ത് അവൾക്ക് ചിരിയാണ് വന്നത്. നാണക്കേട് തോന്നുന്നതിന് പകരം സംഗതി ഒരു തമാശയായി എടുക്കാനാണ് അവൾ തീരുമാനിച്ചത്. താൻ നാല് വർഷമായി പ്രാർത്ഥിച്ചിരുന്നത് ഒരു കാർട്ടൂൺ കഥാപാത്രത്തോടാണെന്ന് അറിഞ്ഞിട്ടും, ആ പ്രതിമയെ കൈവിടാൻ യുവതി തയ്യാറല്ല. റിപ്പോർട്ടുകൾ പ്രകാരം, ആ ഷ്രെക് പ്രതിമയെത്തന്നെ തുടർന്നും ആരാധിക്കാനാണ് അവളുടെ തീരുമാനം. രൂപമേതായാലും തന്‍റെ ഭക്തി സത്യസന്ധമാണെന്ന ഉറച്ച വിശ്വാസത്തിലാണ് അവൾ.

PREV
Read more Articles on
click me!

Recommended Stories

നൈറ്റ് ഷിഫ്റ്റിൽ 'സഹായി' കാമുകൻ; ആശുപത്രിയിലെ വീഡിയോ പങ്കുവച്ച നേഴ്സിന് സസ്പെൻഷൻ
വിഷം പുരട്ടിയ അമ്പുകൾക്ക് 60,000 വർഷം പഴക്കം; മനുഷ്യന്‍റെ വേട്ടയാടൽ ചരിത്രത്തിന് പഴക്കം കൂടുതൽ