ഓട്ടോയിൽ പെൺഡ്രൈവർ, സന്തോഷമടക്കാനാവാതെ യുവതി, പോസ്റ്റ് വൈറൽ

Published : Jan 16, 2024, 03:49 PM IST
ഓട്ടോയിൽ പെൺഡ്രൈവർ, സന്തോഷമടക്കാനാവാതെ യുവതി, പോസ്റ്റ് വൈറൽ

Synopsis

നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളും റിയാക്ഷനുകളുമായി എത്തിയത്. വനിതാ ഡ്രൈവർമാരുള്ള ഓട്ടോയിൽ കയറുന്നത് കൂടുതൽ സുരക്ഷിതത്വബോധം തരും എന്നായിരുന്നു ഭൂരിഭാ​ഗം ആളുകളുടെയും പ്രതികരണം. 

ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞു. ഒരിക്കൽ അവർക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് മാറ്റിനിർത്തിയിരുന്ന എല്ലാ ജോലികളും ഇന്ന് സ്ത്രീകൾ ചെയ്യുന്നുണ്ട്. അതിലൊന്നാണ് ഡ്രൈവർമാരുടെ ജോലി. ഹെവി വാഹനങ്ങൾ പോലും ഇന്ന് സ്ത്രീകൾ ഓടിക്കുന്നുണ്ട്. അവർ വിമാനം പറത്തുന്നുണ്ട്. എന്നിരുന്നാൽ പോലും ഇവരെല്ലാം എണ്ണത്തിൽ കുറവാണ്. എന്തായാലും, ബം​ഗളൂരു ന​ഗരത്തിൽ ഒരു പെൺ ഓട്ടോഡ്രൈവറെ കണ്ട ഒരു യുവതിയുടെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

പോസ്റ്റിൽ യുവതി പറയുന്നത്, 'താൻ ആദ്യമായി ബം​ഗളൂരു ന​ഗരത്തിൽ ഒരു വനിതാ ഡ്രൈവർ ഓടിക്കുന്ന ഓട്ടോയിൽ കയറി. അത് തനിക്ക് സന്തോഷം തരുന്നു' എന്നാണ്. ഓട്ടോയിൽ നിന്നുള്ള ചിത്രവും യുവതി പങ്കുവച്ചിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ യുവതിയുടെ പോസ്റ്റ് വൈറലായി. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളും റിയാക്ഷനുകളുമായി എത്തിയത്. വനിതാ ഡ്രൈവർമാരുള്ള ഓട്ടോയിൽ കയറുന്നത് കൂടുതൽ സുരക്ഷിതത്വബോധം തരും എന്നായിരുന്നു ഭൂരിഭാ​ഗം ആളുകളുടെയും പ്രതികരണം. 

'ചെന്നൈ ഫോറം മാളിനടുത്ത് ഇതുപോലെ ഒരു വനിതാ ഡ്രൈവറുണ്ട്. എപ്പോഴൊക്കെ താൻ കുടുംബത്തോടൊപ്പം അവിടെ പോകാറുണ്ടോ അപ്പോഴൊക്കെ താൻ അവർക്ക് വേണ്ടി തിരയാറുണ്ട്. അവർ മെല്ലെയാണ് ഡ്രൈവ് ചെയ്യുന്നത്. എന്റെ മകൾക്കൊപ്പം കൂട്ടുകൂടുകയും ചെയ്യും' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

 

 

'താൻ നവി മുംബൈയിലെ കോളേജിൽ പോകുന്ന സമയത്ത് അവിടെ സ്ത്രീകൾ ഓടിക്കുന്ന ഓട്ടോകളുടെ പ്രത്യേക ക്യൂ ഉണ്ടായിരുന്നു. ആ ഓട്ടോകളുടെ നിറങ്ങൾ വ്യത്യസ്തമായിരുന്നു, ഡ്രൈവർമാരെല്ലാം വളരെ സ്വീറ്റ് ആൻഡ് നൈസ് ആയിരുന്നു. എന്നെയും അത് സന്തോഷിപ്പിച്ചിട്ടുണ്ടായിരുന്നു' എന്നാണ് മറ്റൊരു യൂസർ കമന്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ