ആർത്തവമായതിനാൽ വേദനയാണ് എന്ന് പറഞ്ഞു, എന്നാൽ മുകളിൽ നിന്നുമുണ്ടായ പ്രതികരണമിത്, പോസ്റ്റുമായി സ്ത്രീ

Published : Sep 07, 2023, 10:17 PM IST
ആർത്തവമായതിനാൽ വേദനയാണ് എന്ന് പറഞ്ഞു, എന്നാൽ മുകളിൽ നിന്നുമുണ്ടായ പ്രതികരണമിത്, പോസ്റ്റുമായി സ്ത്രീ

Synopsis

താനൊരു സൂപ്പർവൈസറാണ്. തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരാൾ തന്നോട് ആർത്തവ വേദനയെ കുറിച്ച് പറഞ്ഞു. ഞാനവളോട് എനിക്കും ഉണ്ട് എന്ന് പറഞ്ഞു. അത് മാത്രമേ സംഭവിച്ചുള്ളൂ.

ഇന്ന് പല കമ്പനികളും തങ്ങളുടെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നൽകുന്നുണ്ട്. തികച്ചും മനുഷ്യത്വപരമായ ഒരു നടപടിയാണത്. ആർത്തവ ദിവസങ്ങളിൽ ശാരീരികവും മാനസികവുമായ പലവിധ ബുദ്ധിമുട്ടുകളിലൂടെയാവും സ്ത്രീകൾ കടന്നു പോകുന്നത്. എന്നാൽ, ചില കമ്പനികൾക്ക് ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു തരത്തിലുള്ള താല്പര്യവും കാണില്ല.

ഇപ്പോൾ ഒരു സ്ത്രീ പറയുന്നത് ആർത്തവത്തെ കുറിച്ച് സംസാരിച്ചതിന് സ്ഥാപനത്തിൽ നിന്നും തനിക്ക് വാക്കാലുള്ള മുന്നറിയിപ്പ് ലഭിച്ചു എന്നാണ്. താൻ സഹപ്രവർത്തകയുമായി ആർത്തവസമയത്തെ വേദനയെ കുറിച്ച് സംസാരിക്കുകയായിരുന്നു. ആ സംഭാഷണം തുടങ്ങിയത് പോലും താനല്ല. റെഡ്ഡിറ്റിലാണ് സ്ത്രീ തന്റെ അനുഭവത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത്. വലിയ പിന്തുണയാണ് സ്ത്രീക്ക് കിട്ടിയിരിക്കുന്നത്. പലരും തങ്ങൾക്കും ജോലി സ്ഥലത്ത് സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറഞ്ഞു. 

താനൊരു സൂപ്പർവൈസറാണ്. തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരാൾ തന്നോട് ആർത്തവ വേദനയെ കുറിച്ച് പറഞ്ഞു. ഞാനവളോട് എനിക്കും ഉണ്ട് എന്ന് പറഞ്ഞു. അത് മാത്രമേ സംഭവിച്ചുള്ളൂ. എന്നാൽ, കഴിഞ്ഞ വർഷം ജോലിസ്ഥലത്തെ ലിം​ഗ അസമത്വത്തെ കുറിച്ച് സംസാരിച്ച എച്ച്‍ആറിൽ നിന്നുള്ള അതേ സ്ത്രീ തന്നെ ഈ സംഭാഷണം കേട്ടതിന് പിന്നാലെ സംസാരവുമായി വന്നു. രാവിലെ ഒരുങ്ങാൻ സമയം കുറച്ചെടുത്താൽ മാത്രമേ പുരുഷന്മാർ ​ഗൗരവത്തിൽ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കൂ എന്നാണ് അവർ പറഞ്ഞത് എന്നും പോസ്റ്റിൽ പറയുന്നു. 

നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സ്ത്രീകൾ ഇത് പോലെയുള്ള നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. തങ്ങൾക്കും സമാനമായ അനുഭവങ്ങളുണ്ട്. ഇപ്പോഴും സ്ത്രീകൾ ഇത്തരം പ്രശ്നങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണ് തുടങ്ങിയ അനേകം കമന്റുകളാണ് പലരും പറഞ്ഞത്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ