Himachal Pradesh : ഈ ഗ്രാമത്തിലെ സ്ത്രീകള്‍ അഞ്ച് ദിവസം വസ്ത്രം ധരിക്കില്ല!

By Web TeamFirst Published Dec 8, 2021, 3:47 PM IST
Highlights

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിലാണ് സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്. കമ്പിളിയില്‍ നിന്ന് തുന്നിയുണ്ടാക്കിയ പട്ടുപോലെയുള്ള ഒരു നേര്‍ത്ത തുണി മാത്രം വേണമെങ്കില്‍ അവര്‍ക്ക് ധരിക്കാം. എന്നാല്‍ സ്ത്രീകളില്‍ കൂടുതലും നഗ്‌നരായി തന്നെ കഴിയുകയാണ് പതിവ്. 

കാലം എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും, ആചാരങ്ങളും പാരമ്പര്യങ്ങളും ഇന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഓരോ സംസ്ഥാനങ്ങളും  ഓരോ വ്യത്യസ്ത പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരാണ്. സഹോദരന്മാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും,  മധുവിധുവിന് ഭാര്യയും ഭര്‍ത്താവും വെവ്വേറെ ഉറങ്ങുന്നതുമെല്ലാം അതില്‍ ചിലത് മാത്രമാണ്. ഹിമാചല്‍ പ്രദേശിലെ (Himachal Pradesh) മണികര്‍ണ്‍ താഴ്വരയിലെ പിനി ഗ്രാമത്തിലും (Pini Village) ഇത്തരമൊരു വിചിത്രമായ ആചാരമുണ്ട്. ഈ ഗ്രാമത്തില്‍ വിവാഹിതകളായ സ്ത്രീകള്‍ വര്‍ഷത്തില്‍ അഞ്ച് ദിവസം നഗ്‌നരായി (Nude) കഴിയണം. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും, ഈ ഇരുപത്താന്നാം നൂറ്റാണ്ടിലും അവര്‍ അത് മുടക്കമില്ലാതെ പാലിച്ച് പോരുന്നു.  

എല്ലാ വര്‍ഷവും ചവാന്‍ മാസത്തിലാണ് ഗ്രാമത്തില്‍ ഉത്സവം കൊടികയറുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിലാണ് സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്. കമ്പിളിയില്‍ നിന്ന് തുന്നിയുണ്ടാക്കിയ പട്ടുപോലെയുള്ള ഒരു നേര്‍ത്ത തുണി മാത്രം വേണമെങ്കില്‍ അവര്‍ക്ക് ധരിക്കാം. എന്നാല്‍ സ്ത്രീകളില്‍ കൂടുതലും നഗ്‌നരായി തന്നെ കഴിയുകയാണ് പതിവ്. ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ കരുതുന്നു. 

ഈ ആചാരം വളരെക്കാലമായി ഗ്രാമവാസികള്‍ പിന്തുടര്‍ന്ന് വരുന്നു. ഇത് മാത്രമല്ല വേറെയും വിചിത്രമായ നിയമങ്ങളുണ്ട് ഇവിടെ.  ഉത്സവത്തിന്റെ ആ ദിവസങ്ങളില്‍, വിവസ്ത്രരായി സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകന്ന് കഴിയണം. അത് മാത്രമല്ല, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മിണ്ടാനോ, ചിരിക്കാനോ പോലും പാടില്ല. ഇതൊന്നും പോരാതെ, ഈ ദിവസങ്ങളില്‍ ഗ്രാമത്തില്‍ ആര്‍ക്കും മദ്യപിക്കാനോ, മല്‍സ്യമാംസാദികള്‍ ഭക്ഷിക്കാനോ അനുവാദമല്ല. ഈ ആചാരങ്ങള്‍ തെറ്റിച്ചാല്‍, ദൈവങ്ങള്‍ കോപിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.    

ഈ വിചിത്രമായ ആചാരത്തിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ലഹുവാ ഘണ്ഡ് ദേവത പിനി ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് ഇവിടെ അസുരന്മാരുടെ തേര്‍വാഴ്ചയായിരുന്നു. എന്നാല്‍ ദേവത എഴുന്നള്ളി അസുരന്മാരെ വധിച്ച് ഗ്രാമത്തെ രക്ഷിച്ചു. ദേവിയുടെ വിജയം ആഘോഷിക്കാന്‍ അന്ന്മുതല്‍ ഇവിടെ ആളുകള്‍ ഈ ആചാരം പിന്തുടരാന്‍ തുടങ്ങിയെന്നാണ് വിശ്വാസം. മിക്കവാറും ഓഗസ്റ്റ് 17-21 തീയതികളിലായിരിക്കും ഉത്സവം നടക്കുക. ഉത്സവസമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാര്‍ പിടികൂടുമെന്നാണ് അവിടത്തുകാരുടെ വിശ്വാസം. അതുകൊണ്ടാണ് ഈ 5 ദിവസം സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്. എന്നാല്‍ ഇന്ന് കുറെയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇന്ന് ആ ദിവസങ്ങളില്‍ ചില സ്ത്രീകള്‍ വളരെ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിച്ച് ശരീരം മറക്കുന്നു.  

click me!