പുലർച്ചെ 3 വരെ ജോലി ചെയ്തു, എല്ലാം മാറ്റിവച്ചു, എന്നിട്ടുമൊരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, കുറിപ്പ്

Published : Sep 15, 2026, 06:21 PM IST
working

Synopsis

തന്റെ ഭർത്താവിനെ പോലെ ഇത്രയും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന മറ്റൊരു വ്യക്തിയെ താൻ കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു. ഭാര്യ പോളിപ്സ് നീക്കം ചെയ്യുന്നതിനായി ആശുപത്രിയിൽ കഴിഞ്ഞപ്പോഴും, ന്യൂ മെക്സിക്കോയിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ ഡ്രൈവിം​ഗിനിടയിൽപ്പോലും അദ്ദേഹം ജോലിക്കായി ഓൺലൈനിൽ ലഭ്യമായിരുന്നു.

പ്രമുഖ ടെക് കമ്പനിയായ ഒറാക്കിളിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി ആശങ്ക. ഇതിന്റെ ഭാഗമായി ഔദ്യോഗിക ടെർമിനേഷൻ ഇമെയിൽ ലഭിക്കുന്നതിന് മുൻപ് തന്നെ പല ജീവനക്കാരുടെയും സിസ്റ്റം ആക്‌സസ് നഷ്ടപ്പെട്ടതായും പറയുന്നു. 12 വർഷത്തോളം കമ്പനിയിൽ ജോലി ചെയ്ത ഒരു ജീവനക്കാരന്റെ ഭാര്യയാണ് ഈ ദുരവസ്ഥ ലിങ്ക്ഡ്ഇനിൽ പങ്കുവച്ചത്. തന്റെ ഭർത്താവിന് ഒറാക്കിളിലെ ജോലി നഷ്ടപ്പെട്ടത് സിസ്റ്റത്തിൽ ലോഗിൻ ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് അറിഞ്ഞതെന്ന് അവർ വ്യക്തമാക്കി.

തന്റെ ഭർത്താവിനെ പോലെ ഇത്രയും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന മറ്റൊരു വ്യക്തിയെ താൻ കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു. ഭാര്യ പോളിപ്സ് നീക്കം ചെയ്യുന്നതിനായി ആശുപത്രിയിൽ കഴിഞ്ഞപ്പോഴും, ന്യൂ മെക്സിക്കോയിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ ഡ്രൈവിം​ഗിനിടയിൽപ്പോലും അദ്ദേഹം ജോലിക്കായി ഓൺലൈനിൽ ലഭ്യമായിരുന്നു. ഹോളി, ദീപാവലി, രക്ഷാബന്ധൻ തുടങ്ങിയ ആഘോഷങ്ങളിലും ജന്മദിനം, ആനിവേഴ്സറി, വീക്കെൻഡ് എന്നിവയിലും അദ്ദേഹം വിശ്രമമില്ലാതെ ജോലി ചെയ്തു. കുറച്ചു ആഴ്ചകൾക്ക് മുൻപ് തങ്ങൾ ഒരു വളർത്തുനായയെ ദത്തെടുത്തപ്പോൾ, രാത്രി 3 മണി വരെ ജോലി ചെയ്യുന്നതിനിടയിലും അദ്ദേഹം അതിനെ നോക്കിയിരുന്നു. ഒടുവിൽ അത് അദ്ദേഹത്തിന് അസുഖം വരാൻ പോലും കാരണമായി.

തന്റെ ഭർത്താവിനായി നല്ല അവസരങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനും അവർ അഭ്യർത്ഥിച്ചു. 'കുടുംബത്തെ സംരക്ഷിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന, പ്രത്യേകിച്ച് വിസയുടെ അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളുടെ ജോലിയിൽ പരമാവധി മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന എല്ലാവർക്കുമായാണ് ഈ പോസ്റ്റ്' അവർ കൂട്ടിച്ചേർത്തു. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് നൽകിയത്. കോർപറേറ്റുകൾക്കായി ഒരിക്കലും സ്വന്തം ജീവിതം മാറ്റിവയ്ക്കരുത് എന്നും പലരും കമന്റിൽ ഉപദേശിച്ചു.

PREV
Read more Articles on
click me!

Recommended Stories

‘എഐ നമ്മളെയെല്ലാം ഇല്ലാതാക്കാൻ സാധ്യത’; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകന്‍റെ മുന്നറിയിപ്പ്
'അച്ഛന്‍റെ സ്നേഹം, പൂത്തുലഞ്ഞ് വീട്'; ആറുമാസത്തിന് ശേഷം വീട്ടിലെത്തിയ മകൾ കണ്ടത് 'പൂത്തുലഞ്ഞ വീട്'! കുറിപ്പ് വൈറൽ