ഒരു വർഷം കൊണ്ട് 777 സിനിമകൾ കണ്ട് തീർത്ത അമേരിക്കൻ സ്വദേശിക്ക് ലോക റെക്കോർഡ് !

Published : Sep 09, 2023, 02:45 PM IST
ഒരു വർഷം കൊണ്ട് 777 സിനിമകൾ കണ്ട് തീർത്ത അമേരിക്കൻ സ്വദേശിക്ക് ലോക റെക്കോർഡ് !

Synopsis

തനിക്ക് ഏറെ ഇഷ്ടമുള്ള വിനോദമാണ് സിനിമകൾ കാണുന്നതെന്നും ഒരു ദിനചര്യപോലെ അതിപ്പോൾ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നുമാണ് ബഫ് സാച്ച് ഈ നേട്ടത്തെക്കുറിച്ച് പറയുന്നത്. സിനിമകളിൽ തുടങ്ങി സിനിമകളിൽ അവസാനിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി തന്‍റെ ഓരോ ദിവസമെന്നും ഇദ്ദേഹം പറയുന്നു. 


രു വർഷം, അതായത് 365 ദിവസം കൊണ്ട് 777 സിനിമകൾ കണ്ട് തീർത്ത അമേരിക്കൻ സ്വദേശിക്ക് ലോക റെക്കോർഡ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 2022 ജൂലൈ മുതൽ 2023 ജൂലൈ വരെ 365 ദിവസങ്ങൾ കൊണ്ട് ഇദ്ദേഹം 777 സിനിമകളാണ് കണ്ടുതീർത്തത്. അമേരിക്കൻ സ്വദേശിയും 32 കാരനുമായ ബഫ് സാച്ച് സ്വോപ്പ് ആണ് ഇത്തരത്തിൽ കൗതുകകരമായ ഒരു നേട്ടം സ്വന്തമാക്കികൊണ്ട് ലോക റെക്കോർഡിൽ മുത്തമിട്ടത്. മുൻപ് ഈ റെക്കോർഡ് ഫ്രാൻസിൽ നിന്നുള്ള വിൻസെന്‍റ് ക്രോൺ ആണ് സ്വന്തമാക്കിയിരുന്നത്. ഒരു വർഷം കൊണ്ട് 715 സിനിമകൾ കണ്ടുകൊണ്ടായിരുന്നു വിൻസെന്‍റ് ക്രോൺ ഈ നേട്ടം സ്വന്തം പേരിൽ ആക്കിയിരുന്നത്. എന്നാൽ ക്രോണിന്‍റെ നേട്ടത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു സാച്ചിന്‍റെ പുതിയ നേട്ടം.

തനിക്ക് ഏറെ ഇഷ്ടമുള്ള വിനോദമാണ് സിനിമകൾ കാണുന്നതെന്നും ഒരു ദിനചര്യപോലെ അതിപ്പോൾ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നുമാണ് ബഫ് സാച്ച് ഈ നേട്ടത്തെക്കുറിച്ച് പറയുന്നത്. സിനിമകളിൽ തുടങ്ങി സിനിമകളിൽ അവസാനിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി തന്‍റെ ഓരോ ദിവസമെന്നും ഇദ്ദേഹം പറയുന്നു. എല്ലാ ഭാഷകളിലും വിഭാഗങ്ങളിലും പെട്ട സിനിമകൾ താൻ കാണാറുണ്ടെന്നും സിനിമ എന്ന മാധ്യമത്തോട് തനിക്ക് വല്ലാത്തൊരു അഭിനിവേശം ആണെന്നും ഇദ്ദേഹം പറയുന്നു.

റീല്‍സിന് വേണ്ടി ഓടുന്ന ട്രെയിനിൽ ചാടി ഇറങ്ങി; പിന്നാലെ കൈയോടെ പൊക്കി റെയിൽവേ പോലീസ് !

ബാങ്ക് ഉപഭോക്താക്കള്‍ക്ക് അജ്ഞാതന്‍റെ 'സമ്മാനം'; അക്കൗണ്ടിലേക്ക് വീണത് ലക്ഷക്കണക്കിന് രൂപ !

ഈ റെക്കോർഡ് നേടുന്നതിന്, എല്ലാ സിനിമകളും പൂർണ്ണമായും കാണുകയും സിനിമ കാണുന്ന സമയത്ത് ഭക്ഷണം കഴിക്കാനോ മൊബൈൽ ഫോണിൽ നോക്കാനോ മറ്റെന്തെങ്കിലും ജോലികൾ ചെയ്യാനോ പാടില്ലെന്നതുമാണ് ഇതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് റഫറൻസ് ബുക്ക് പറയുന്നത്. അതായത്, സിനിമ കാണുമ്പോൾ കാണുന്നയാൾ അതിനായി തന്‍റെ നൂറു ശതമാനവും നൽകണം. സിനിമകൾ ആസ്വദിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്നതും പാനീയങ്ങൾ കുടിക്കുന്നതും കർശനമായി വിലക്കിയിരിക്കുന്നു.  ഈ നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ പ്രദർശന സമയത്തും സിനിമാ പ്രവർത്തകർ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ജോലി ചെയ്യുന്നതിനിടയിലാണ് സാച്ച് ഈ വെല്ലുവിളി ഏറ്റെടുത്തത്.  എല്ലാ പ്രവൃത്തി ദിവസവും രാവിലെ 6.45 മുതൽ ഉച്ചകഴിഞ്ഞ് 2.45 വരെ  അദ്ദേഹം ജോലി ചെയ്തു.  അതിന് ശേഷം അദ്ദേഹം ഒരു ദിവസം മൂന്ന് സിനിമകൾ വരെ കാണുന്നതിനായി സമയം മാറ്റിവെച്ചെന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ