
നാട്ടിലെ ഏറ്റവും വലിയ ക്രിമിനല്‍ ആരെന്ന് ചോദിച്ചാല്‍, ഏറ്റവും കൂടുതല്‍ കേസുകളുള്ള പ്രദേശിക പോലീസിന്‍റെ കെഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു അക്രമിയെ ചൂണ്ടിക്കാണിക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യമേതെന്ന് ചോദിച്ചാലോ? അത്തരമൊരു ചോദ്യത്തിന് ഉത്തരം തേടുകയാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ ലോകത്തിലെ "ഏറ്റവും ക്രിമിനൽ രാജ്യങ്ങളുടെ" റാങ്കിംഗ് പട്ടിക.
പട്ടിക പ്രകാരം വെനസ്വേലയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യം. രണ്ടാം സ്ഥാനത്ത് പാപുവ ന്യൂ ഗിനിയ, മൂന്നാം സ്ഥാനത്ത് താലിബാന്‍റെ ഭരണത്തിന്‍ കീഴിലുള്ള അഫ്ഗാനിസ്ഥാന്‍, നാല് ദക്ഷിണാഫ്രിക്ക, അഞ്ച് ഹോണ്ടുറാസ്, ആറ് ട്രിനിഡാഡ്, ഏഴ് ഗയാന, എട്ടാം സ്ഥാനം സിറിയ, സോമാലിയ ഒമ്പതും ജമൈക്ക പത്താം സ്ഥാനവും പങ്കിടുന്നു. അങ്ങനെ ആ പട്ടിക നീളുന്നു. പട്ടിക പ്രകാരം ഇന്ത്യയേക്കാള്‍ ക്രിമിനല്‍ സ്വഭാവമുള്ള രാജ്യങ്ങളാണ് യുഎസും യുകെയും. ഇവയ്ക്ക് പിന്നാല്‍ ഇന്ത്യ 77 -ാം സ്ഥാനത്താണ് ഇന്ത്യ. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം യുഎസ്എ 55-ാം സ്ഥാനത്തും യുകെ 65-ാം റാങ്കിലുമാണ്. തുർക്കി, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾ യഥാക്രമം 92, 100, 135 എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.
'യാചകരില്‍ നിക്ഷേപിക്കൂ, ലാഭം നേടൂ'; യാചകര്‍ക്കായി ഒരു കോര്‍പ്പറേഷന്‍, അറിയാം ആ വിജയ കഥ
വേൾഡ് പോപ്പുലേഷൻ റിവ്യൂ (WPR) അഫ്ഗാനിസ്ഥാനെ 2023-ൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഉള്‍പ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ ഓരോ 1,00,000 ആളുകൾക്ക് നേരെയും 76-ലധികം കുറ്റകൃത്യങ്ങൾ നടക്കുന്നു. കുറ്റകൃത്യങ്ങൾക്ക് അഴിമതി, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിങ്ങനെ വിവിധ തലങ്ങളുണ്ട്. രാജ്യങ്ങളിലെ ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് കാരണം കവർച്ചയും ആക്രമണവും കൂടുന്നുവെന്ന് പഠനം പറയുന്നു. റിപ്പോർട്ടിൽ, വെനസ്വേല, പാപുവ ന്യൂ ഗിനിയ, ദക്ഷിണാഫ്രിക്ക എന്നിവ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങളുടെ നിരക്കുള്ള 1, 2, 3 സ്ഥാനങ്ങളിൽ ഇടംപിടിച്ചു.