തൊഴിലാളികൾക്ക് ഉറങ്ങാൻ ഒരു ദിവസം മുഴുവൻ അവധി നൽകി ബംഗളൂരു കമ്പനി

Published : Mar 17, 2023, 01:20 PM IST
തൊഴിലാളികൾക്ക് ഉറങ്ങാൻ ഒരു ദിവസം മുഴുവൻ അവധി നൽകി ബംഗളൂരു കമ്പനി

Synopsis

'ലോക നിദ്രാ ദിനത്തിൽ, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും 2023 മാർച്ച് 17 -ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. വാരാന്ത്യത്തോട് ചേർന്നുവരുന്ന ഈ അവധി ദിനം കൊതി തീരെ വിശ്രമിക്കാനുള്ള മികച്ച അവസരമാണ്' എന്ന കുറിപ്പും സോഷ്യൽ മീഡിയ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര നിദ്രാ ദിനം ആയ ഇന്ന് തങ്ങളുടെ കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കും ഉറങ്ങി വിശ്രമിക്കാൻ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗളൂരുവിൽ നിന്നുള്ള ഒരു കമ്പനി. തങ്ങളുടെ തൊഴിലാളികൾക്കിടയിൽ വെൽനസ് പ്രാക്ടീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു അവധി അനുവദിച്ചത് എന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻസ് കമ്പനിയായ 'വേക്ക് ഫിറ്റ് സൊല്യൂഷൻസ്' (Wakefit Solutions) ആണ് ഇത്തരത്തിൽ വേറിട്ട ഒരു പ്രവൃത്തിയിലൂടെ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

തങ്ങളുടെ LinkedIn അക്കൗണ്ടിലൂടെ ആണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജീവനക്കാർക്ക് അവധി നൽകിക്കൊണ്ട് അയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് ആണ് കമ്പനി അധികൃതർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ആഘോഷത്തിൽ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ലോക നിദ്രാ ദിനത്തിൽ, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും 2023 മാർച്ച് 17 -ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. വാരാന്ത്യത്തോട് ചേർന്നുവരുന്ന ഈ അവധി ദിനം കൊതി തീരെ വിശ്രമിക്കാനുള്ള മികച്ച അവസരമാണ്' എന്ന കുറിപ്പും സോഷ്യൽ മീഡിയ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'സർപ്രൈസ് ഹോളിഡേ: അനൗൺസിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്' എന്നായിരുന്നു ജീവനക്കാർക്ക് അയച്ച മെയിലിന്റെ തലക്കെട്ട്.

ഇത് ആദ്യമായല്ല കമ്പനി തങ്ങളുടെ തൊഴിലാളികളെ ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞവർഷം കമ്പനിയിൽ നടപ്പിലാക്കിയ 'റൈറ്റ് ടു നാപ്പ് പോളിസി'യിലൂടെ കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കും അവരുടെ ജോലി സമയത്തിനിടയിൽ എപ്പോഴെങ്കിലും 30 മിനിറ്റ് ഉറങ്ങാനുള്ള സമയം അനുവദിച്ചിരുന്നു. ഏതായാലും ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകി കൊണ്ടുള്ള വേക്ക് ഫിറ്റ് സൊല്യൂഷൻസിന്റെ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്
ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി