ആഗോള ഭീകരവാദ സംഘടനകളില്‍ ഒന്നാമത് ഇസ്‌ലാമിക് സ്റ്റേറ്റ്, പതിനാറാമത്തെ സംഘടന ഇന്ത്യയില്‍ നിന്ന്

Published : Mar 17, 2023, 12:49 PM ISTUpdated : Mar 18, 2023, 11:27 AM IST
ആഗോള ഭീകരവാദ സംഘടനകളില്‍ ഒന്നാമത് ഇസ്‌ലാമിക് സ്റ്റേറ്റ്, പതിനാറാമത്തെ സംഘടന ഇന്ത്യയില്‍ നിന്ന്

Synopsis

ഇസ്‌ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, അൽ ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകൾക്കൊപ്പം ഇന്ത്യന്‍ പാര്‍ലമെന്‍റിറി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)യെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സംഭവം വിവാദമായി. 

സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് (ഐഇപി) പ്രസിദ്ധീകരിച്ച 2023 ലെ ആഗോള ഭീകരവാദ സൂചികയിൽ (ജിടിഐ) ഇസ്‌ലാമിക് സ്റ്റേറ്റ് ഒന്നാമത്. ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനകളില്‍ ഒന്നാം സ്ഥാനം ഇസ്ലാമിക് സ്റ്റേറ്റിന് നല്‍കുന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒരു സംഘടനയുമുണ്ട്. പതിനാറാം സ്ഥാനത്തുള്ള ഈ ഇന്ത്യന്‍ ഭീകര സംഘടന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണെന്നാണ് പട്ടിക പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, അൽ ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകൾക്കൊപ്പം ഇന്ത്യന്‍ പാര്‍ലമെന്‍റിറി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)യെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സംഭവം വിവാദമായി. 

എന്നാല്‍, പട്ടികയിലെ ഞങ്ങളുടെ കണക്കുകള്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന ഇന്ത്യന്‍ സായുധ സംഘത്തെയാണ് സൂചിപ്പിക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നിയമാനുസൃതമായ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും തീവ്രവാദ സംഘടനയല്ലെന്നും പേരിലെ പ്രധാന ഭാഗമായ മാവോയിസ്റ്റ്  ഒഴിവാക്കപ്പെട്ടത് കൊണ്ടുണ്ടായ ആശയക്കുഴപ്പമാണെന്നും തീവ്രവാദത്തെ പിന്തുടരുന്ന ഡ്രാഗണ്‍ഫൈ സംഘം ഇമെയിലിലൂടെ പ്രതികരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു,  

1 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)
2 അൽ-ഷബാബ്
3 ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യ
4 ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ മുസ്ലിമീൻ (ജെഎൻഐഎം)
5 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA)
6 ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക (ISWA)
7 ബോക്കോ ഹറാം
8 തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP)
9 ഇസ്ലാമിക് സ്റ്റേറ്റ് - സിനായ് പ്രവിശ്യ 
10 ബിയാഫ്രയിലെ തദ്ദേശവാസികൾ (IPOB)
11 കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ)
12 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - മാവോയിസ്റ്റ് (സിപിഐ-എം)
13 അറേബ്യൻ പെനിൻസുലയിലെ അൽ-ഖ്വയ്ദ (AQAP)
14 കൊളംബിയയിലെ വിപ്ലവ സായുധ സേന (FARC)
15 പുതിയ പീപ്പിൾസ് ആർമി (NPA)
16 ലഷ്കർ-ഇ-തൊയ്ബ (LeT)
17 ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (BLF)
18 നാഷണൽ ലിബറേഷൻ ആർമി (ELN)
19 ഇസ്ലാമിക ജിഹാദ്
20 ബലൂചിസ്ഥാൻ റിപ്പബ്ലിക് ആർമി

 

കൂടുതല്‍ വായനയ്ക്ക്:  ഏവറസ്റ്റ് കൊടുമുടിയില്‍ ലോകമെങ്ങു നിന്നുമുള്ള രോഗാണുക്കള്‍ വിശ്രമത്തിലാണെന്ന് പഠനം

എന്നീ സംഘടനകളെയാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനകളായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള ഭീകരവാദ സൂചികയിൽ 2022 ലെ 20 ഭീകരവാദ സംഘടനകളില്‍ 16-ാം സ്ഥാനത്താണ് സിപിഐ (മാവോയിസ്റ്റ്) ന്‍റെ സ്ഥാനം. സംഘടന 39 കൊലപാതകങ്ങളും 61 അക്രമണങ്ങളും 30 ഓളം പേര്‍ക്ക് പരിക്കുകളും ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷമായി തീവ്രവാദത്തിലെ പ്രധാന ആഗോള പ്രവണതകളെയും അതിന്‍റെ പുത്തന്‍ രീതികളെയും സമഗ്രമായി വിശകലനം ചെയ്ത ശേഷമാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് അവകാശപ്പെട്ടു. 

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പുറത്ത് വിട്ട പട്ടികയിലെ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും നമ്മുടെ രാഷ്ട്രീയം അറിയുന്നവർക്ക് ചിരിക്കാനേ കഴിയൂവെന്നും ബിനോയ് വിശ്വം പ്രതികരിച്ചതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അവരുടെ കണ്ടെത്തലുകൾ വിഡ്ഢിത്തമാണ്, എന്ത് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അവർ ഇത്തരം കഥകൾ പറയുന്നത്. എല്ലാ കാലത്തും തീവ്രവാദത്തിനെതിരെ പോരാടിയ പാർട്ടിയാണ് സിപിഐയെന്നും സിപിഐ ദേശീയ സെക്രട്ടറിയും എംപിയുമായ ബിനോയ് വിശ്വം പറഞ്ഞതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എം എൻ റോയ്, അബാനി മുഖർജി, എം പി ടി ആചാര്യ, എവ്‌ലിൻ ട്രെന്‍റ് എന്നിവർ ചേർന്ന് 1925 ഡിസംബർ 26 നാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്.

ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), പീപ്പിൾസ് വാർ ഗ്രൂപ്പ് തുടങ്ങിയ തീവ്ര ഇടത് രാഷ്ട്രീയ സംഘടനകള്‍ക്ക് ഇന്ത്യയില്‍ നിരോധനം നിലവിലുണ്ട്. അത് പോലെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 34 ഓളം പാര്‍ട്ടികള്‍ ഇടത് ആശയഗതിയെ പിന്തുടരുന്നു. ഇവയുടെ എല്ലാം പേരിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് പൊതുനാമമായി ഉപയോഗിക്കപ്പെടുന്നു. ഇതാകാം ലിസ്റ്റിലെ തെറ്റിദ്ധാരണയ്ക്ക് കാരണം. 2019-ൽ, ആഗോള ഭീകരതയെക്കുറിച്ചുള്ള ഒരു യുഎസ് സർക്കാർ റിപ്പോർട്ട്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നെ ലോകത്തിലെ ആറാമത്തെ ഏറ്റവും അപകടകരമായ ഭീകര സംഘടനയായി തെരഞ്ഞെടുത്തിരുന്നു. 2017 ലെ കണക്കുകളെ അടിസ്ഥാനമാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്  2018-ൽ, മാവോയിസ്റ്റുകളെ ലോകത്തിലെ നാലാമത്തെ വലിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:   മദ്യം നല്‍കി മയക്കി അതിക്രൂര ബലാത്സംഗങ്ങള്‍; ഇന്ത്യന്‍ വംശജന്‍ സിഡ്നിയില്‍ വിചാരണ നേരിടുന്നു

PREV
Read more Articles on
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും