മടിയനായിരിക്കുമ്പോള്‍. മറ്റുള്ളവരുടെ പണം ഉപയോഗിച്ച് എങ്ങനെ സമ്പന്നനാകാമെന്ന് സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുകയാണ് നിക്കോള്‍ വിക്ടോറിയ
പാരമ്പര്യമായി ലഭിച്ച സ്വത്തില്‍ സമ്പന്നരായവരാകും നമ്മുക്ക് ചുറ്റുമുള്ള സമ്പന്നരില്‍ പലരും. എന്നാല്‍, സ്വന്തം നിലയില്‍ നിന്നുള്ള അദ്ധ്വാനത്തില്‍ നിന്നും കോടീശ്വരന്മാരായവരെയും കാണാം. ഇത്തരത്തില്‍ കാനഡയിൽ നിന്നുള്ള എഴുത്തുകാരിയും നിക്ഷേപകയും സ്വയാര്‍ജ്ജിത കോടീശ്വരിയുമായ നിക്കോൾ വിക്ടോറിയ ( 32) തന്‍റെ സമ്പത്ത് 40,000 ഡോളറിൽ (32,79,200 രൂപ) നിന്ന് 30,00,000 ഡോളർ (24,59,40,000 രൂപ) മൂല്യമുള്ള സമ്പത്താക്കി ഉയര്‍ത്തിയപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ്. കഴിഞ്ഞ ദിവസം തന്‍റെ ടിക് ടോക് അക്കൗണ്ടിലൂടെ ഉറങ്ങി കൊണ്ട് എങ്ങനെ പണം സമ്പാദിക്കാമെന്ന ഒരു വീഡിയോ നിക്കോൾ പങ്കുവച്ചതിന് പിന്നാലെ ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. അതെ മടിയനായിക്കൊണ്ട് സമ്പന്നനാകാനുള്ള ടിപ്സുകളായിരുന്നു അവ.
240 വര്‍ഷത്തിന് ശേഷം ആദ്യമായി തെക്കന്‍ ഇംഗ്ലണ്ടില്‍ വെള്ള വാലുള്ള പരുന്ത് !
കൂടുതൽ അധ്വാനിക്കാതെ എങ്ങനെ സാമ്പത്തികമായി സ്വതന്ത്രനാകാമെന്ന് അവര്‍ വിശദമാക്കി. 'നിങ്ങൾ ഉറങ്ങുമ്പോൾ സമ്പന്നനാകുന്നത് എങ്ങനെയെന്ന് ഞാൻ കാണിച്ചുതരാം.' അവര്‍ തന്‍റെ വീഡിയോയുടെ തുടക്കത്തില്‍ പറഞ്ഞു. 'സമൂഹം നിങ്ങളോട് കള്ളം പറയുകയാണ്' എന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം. സമ്പന്നനാകാൻ നിങ്ങൾ കൂടുതൽ മണിക്കൂർ ജോലി ചെയ്യുകയോ രണ്ടാമത്തെ ജോലി ആരംഭിക്കുകയോ ചെയ്യേണ്ടതില്ല. 'ഞങ്ങൾ ഇവിടെ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നില്ല, പക്ഷേ, ഞങ്ങൾ മിടുക്കരായി പ്രവർത്തിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു. മടിയനായിരിക്കുമ്പോൾ പണം സമ്പാദിക്കാനുള്ള ആദ്യ മാർഗം ഒരു കമ്പനിയിൽ ഷെയർഹോൾഡറായിരിക്കുക എന്നതാണ്. നിക്കോൾ വിശദീകരിക്കുന്നു. 'നിങ്ങൾ ഒരു കമ്പനിയുടെ ഒരു ഭാഗം സ്വന്തമാക്കുമ്പോള്‍ ലാഭവിഹിതം നിങ്ങളിലേക്ക് എത്തുന്നു. ഒരു ഷെയർഹോൾഡർ എന്ന നിലയിൽ.' എന്നാല്‍ തുടക്കത്തില്‍ വലിയ ലാഭവിഹിതം ലഭിച്ചെന്ന് വരില്ല. പക്ഷേ, കാലക്രമേണ നിങ്ങള്‍ നിക്ഷേപം തുടരുമ്പോള്‍, കമ്പനി വളരുമ്പോള്‍ ആ ലാഭ വിഹിതം കൂടി നിങ്ങളിലേക്ക് എത്തുമെന്നും നിക്കോൾ വിശദീകരിക്കുന്നു.
മനുഷ്യന്‍റെ പല്ലുകളോട് സാമ്യം; ചാര്‍ളി പിടികൂടിയ മത്സ്യം 'പാക്കു', പിരാനയുടെ ബന്ധു !
രണ്ടാമത്തെതായി 'ലിവറേജ്' എന്തൊണെന്ന് നിങ്ങൾ മനസ്സിലാക്കണം. കാരണം 'നിങ്ങളുടെ ജീവിതത്തെ അത് മാറ്റും. ഏറ്റവും കുറഞ്ഞ പരിശ്രമത്തിലൂടെ ഏറ്റവും വലിയ ഫലം നേടുന്നതാണ് ലിവറേജ്,' നിക്കോള്‍ വിശദീകരിക്കുന്നു. 'ഓവർടൈം എടുക്കുന്നതിനും കൂടുതൽ ജോലി ചെയ്യാനുള്ള വഴികൾക്കായും മറ്റും തിരയുന്നതിന് പകരം നിങ്ങളുടെ സമയം പരിമിതമായതിനാല്‍ നിങ്ങളുടെ കൈവശമുള്ള പണത്തെ പോലെ പ്രവർത്തിക്കാനുള്ള മറ്റ് വഴികൾ തേടുക. അതായത് മറ്റുള്ളവരുടെ പണമെടുത്ത് സ്വന്തം ലാഭം ഉയര്‍ത്തുക. ഒരു ലോൺ എടുത്ത്, അത് കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിക്ഷേപിക്കുക. അല്ലെങ്കില്‍ ഒരു റിയല്‍ എസ്റ്റേറ്റില്‍. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലാഭത്തിന്‍റെ 10 ശതമാനമാകും ലഭിക്കുക. എന്നാല്‍ റിയല്‍ എസ്റ്റേറ്റില്‍ അത് 100 ശതമാനമായിരിക്കുമെന്നും നിക്കോള്‍ വിശദമാക്കുന്നു.
