ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല്, പേര് 'ചിപെംബെലെ', ഭാരം 1.5 കിലോ​ഗ്രാം

Published : Nov 08, 2022, 10:15 AM IST
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല്, പേര് 'ചിപെംബെലെ', ഭാരം 1.5 കിലോ​ഗ്രാം

Synopsis

എന്നാൽ, സാംബിയയിലെ ഖനിയിൽ നിന്നും കണ്ടെത്തുന്ന ആദ്യത്തെ മരതകക്കല്ല് അല്ല ഇത്. അടുത്തിടെ രണ്ട് മരതകക്കല്ലുകൾ കൂടി ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല് ഏതാണ് എന്നും എവിടെയാണ് കണ്ടെത്തിയത് എന്നും അറിയാമോ? ​ഗിന്നസ് ലോക റെക്കോർഡ് സിംബാബ്‍വെയിൽ നിന്നും കണ്ടെത്തിയ ഒരു മരതകക്കല്ലിനെ ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ലായി അം​ഗീകരിച്ചിരിക്കുകയാണ്. 

സാംബിയയിൽ നിന്നുമുള്ള ഈ മനോഹരമായ കണ്ടുപിടിത്തത്തെ കുറിച്ച് ​ഗിന്നസ് വേൾഡ് റെക്കോർഡ് ഒരു ബ്ലോ​ഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7525 കാരറ്റുള്ള ഈ മരതകക്കല്ലിന്റെ ഭാരം 1.505 കിലോ​ഗ്രാം ആണ്. സാംബിയയിലെ കോപ്പർബെൽറ്റ് പ്രവിശ്യയിൽ നിന്നും 2021 -ലാണ് ഈ മരതകക്കല്ല് കണ്ടെത്തിയത്. ജിയോളജിസ്റ്റായ മാനസ് ബാനർജി, റിച്ചാർഡ് കപെറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് സാംബിയയിലെ ഖനിയിൽ നിന്നും ഇത് കണ്ടെത്തിയത്. പിന്നാലെ, മരതകക്കല്ലിന് 'ചിപെംബെലെ' എന്ന് പേര് നൽകി. ഈ വാക്കിന്റെ അർത്ഥം കാണ്ടാമൃ​ഗം എന്നാണ്.

എന്നാൽ, സാംബിയയിലെ ഖനിയിൽ നിന്നും കണ്ടെത്തുന്ന ആദ്യത്തെ മരതകക്കല്ല് അല്ല ഇത്. അടുത്തിടെ രണ്ട് മരതകക്കല്ലുകൾ കൂടി ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി. ഇൻസോഫു എന്ന മരതകക്കല്ല് 2010 -ലാണ് കണ്ടെത്തിയത്. ആന എന്നാണ് ഇൻഫോസുവിന്റെ അർത്ഥം. 2018 -ൽ ഇങ്കലാമു എന്ന മരതകക്കല്ലും കണ്ടെത്തി. സിംഹം എന്നാണ് ഈ വാക്കിന്റെ അർത്ഥം. 

കണ്ടുപിടിത്തത്തിന് പിന്നാലെ ചിപെംബെലെ വജ്രങ്ങളുടെയും മരതകങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരികളായ ഇഷെദ് സ്വന്തമാക്കി. പിന്നാലെ, ഇത് ലോകത്തിലെ തന്നെ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ മരതകക്കല്ലായിരിക്കുമെന്നു സംശയം തോന്നിയ അവർ ​ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് അപേക്ഷ നൽകി. ഈ വർഷം ഏപ്രിലിൽ ആണ് ഇത് അം​ഗീകരിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത്. അങ്ങനെ, ഔദ്യോ​ഗികമായി ചിപെംബെലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മരതക്കക്കല്ലായി. 

PREV
click me!

Recommended Stories

കേരളത്തിൽ ഇത് രണ്ടാം തവണ, ഹിമാലയ പര്‍വതനിരകളിൽ കാണപ്പെടുന്ന ഹിമാലയൻ ബസാര്‍ഡ് വയനാട്ടിൽ! ഒപ്പം അതീവ വംശനാശ ഭീഷണി നേരിടുന്ന ബാണസുര ചിലപ്പനും
വെള്ളത്തിന് വേണ്ടി കുഴൽക്കിണർ കുത്തി, എന്നാലിന്ന് ആ കുഴൽക്കിണറിൽ നിന്നും പാചകത്തിന് ഗ്യാസ്; മുന്നറിയിപ്പുമായി വിദഗ്ധർ, വീഡിയോ