82.16 ഗാലൺ കൊള്ളുന്ന ഒറ്റക്കുപ്പി വിസ്കി വിൽപനയ്ക്ക്; പ്രതീക്ഷിക്കുന്നത് കോടികൾ!

Published : May 03, 2022, 10:23 AM ISTUpdated : May 03, 2022, 10:35 AM IST
82.16 ഗാലൺ കൊള്ളുന്ന ഒറ്റക്കുപ്പി വിസ്കി വിൽപനയ്ക്ക്; പ്രതീക്ഷിക്കുന്നത് കോടികൾ!

Synopsis

വലിപ്പം മാത്രമല്ല കുപ്പിയുടെ പ്രത്യേകത. ഏറ്റവും വില കൂടിയ വിസ്കി ബോട്ടിൽ എന്ന ലോക റെക്കോർഡ് സ്ഥാപിക്കാനും ഈ വിസ്കി കുപ്പിക്ക് കഴിയുമെന്ന് ലേല സ്ഥാപനം പറയുന്നു. 

ലോകത്തിലെ ഏറ്റവും വലിയ വിസ്കി ബോട്ടിൽ(world's largest bottle of whiskey) ലേലത്തിന്. മെയ് 25 -ന് സ്കോട്ട്ലാൻഡിലാണ് ലേലം നടക്കുക. 'ദി ഇൻട്രെപ്പിഡ്'(The Intrepid) എന്നാണ് ഈ കുപ്പി അറിയപ്പെടുന്നത്. ഈ കുപ്പിക്ക് അഞ്ച് അടി 11 ഇഞ്ച് ഉയരമുണ്ട്. ദി മക്കാലൻ ഡിസ്റ്റിലറി(The Macallan Distillery)യിൽ നിന്നുള്ള 32 വർഷം പഴക്കമുള്ള വിസ്കിയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഈ സിം​ഗിൾ മാൾട്ട് 82.16 ​ഗാലൺ ഉൾക്കൊള്ളുന്നതാണ്. 

2021 -ൽ കുപ്പിയിലാക്കിയ ശേഷം ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി കുപ്പിയായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഇതിനെ അം​ഗീകരിച്ചു. ഈ ഭീമാകാരമായ കുപ്പി 444 സ്റ്റാൻഡേർഡ് ബോട്ടിലുകൾക്ക് തുല്യമാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, മെയ് 25 -ന് എഡിൻബർഗ് ആസ്ഥാനമായുള്ള ലിയോൺ ആൻഡ് ടേൺബുള്ളാണ് ഇത് ലേലം ചെയ്യുക. 

32 വർഷമായി ദി മക്കാലന്റെ സ്പെയ്‌സൈഡ് വെയർഹൗസിലാണ് ഇത് തയ്യാറാക്കിയത് എന്ന് പറയുന്നു. ഡങ്കൻ ടെയ്‌ലർ സ്‌കോച്ച് വിസ്‌കി എന്ന സ്വതന്ത്ര വിസ്‌കി ബോട്ടിലിംഗ് കമ്പനിയാണ് കഴിഞ്ഞ വർഷം വിസ്കി ഈ കുപ്പിയിലാക്കിയത്. വലിപ്പം മാത്രമല്ല കുപ്പിയുടെ പ്രത്യേകത. ഏറ്റവും വില കൂടിയ വിസ്കി ബോട്ടിൽ എന്ന ലോക റെക്കോർഡ് സ്ഥാപിക്കാനും ഈ വിസ്കി കുപ്പിക്ക് കഴിയുമെന്ന് ലേല സ്ഥാപനം പറയുന്നു. എന്നാൽ, 1.9 മില്യൺ ഡോളറിന് മുകളിൽ വിറ്റാൽ മാത്രമേ അത് സംഭവിക്കൂ.

ഈ അഞ്ചടി പതിനൊന്നിഞ്ച് ഉയരമുള്ള വിസ്കിയുടെ ലേലത്തിൽ ആ​ഗോള താൽപര്യമുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ലേലം വിളിക്കുന്നവർക്ക് ഈ സ്കോച്ച് വിസ്കിയുടെ ചരിത്രത്തിന്റെ ഭാ​ഗമാവാൻ സാധിക്കും. ലോകത്തിലെ ഏറ്റവും മികച്ച ഡിസ്റ്റിലറികളിലൊന്നായ ദി മക്കാലനിൽ നിന്നുമുള്ള 32 വർഷം പഴക്കമുള്ള സിംഗിൾ-മാൾട്ട് സ്കോച്ചിന്റെ ഉടമകളാകും അവർ എന്ന് ലിയോൺ ആൻഡ് ടേൺബുളിന്റെ കോളിൻ ഫ്രേസർ മാധ്യമങ്ങളോട് പറഞ്ഞു.

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്