മുൻ കാമുകനോടോ കാമുകിയോടോ മധുരപ്രതികാരം ചെയ്യണോ? പൂച്ചയുടെ ലിറ്റർബോക്സിന് അവരുടെ പേരെഴുതാൻ അവസരം

By Web TeamFirst Published Feb 6, 2023, 3:43 PM IST
Highlights

ഫെബ്രുവരി 12 വരെയാണ് ഇങ്ങനെ സംഭാവന നൽകാനുള്ള അവസരം. ഫെബ്രുവരി 14 -ന് വാലന്റൈൻസ് ഡേയിൽ ഇങ്ങനെ ലഭിക്കുന്ന പേരുകളെല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്ത് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും.

വാലന്‍റൈന്‍സ് ഡേ നിങ്ങളുടെ പ്രണയം ആഘോഷിക്കാനുള്ളതാണ് അല്ലേ? എന്നാൽ, അടുത്തിടെ പ്രണയ പരാജയം സംഭവിച്ച ഒരാളാണ് എങ്കിൽ ചിലപ്പോൾ വാലന്റൈൻസ് ഡേ അത്ര മധുരമുള്ള ഒന്നാകില്ല എന്ന് തീർച്ചയാണ്. എന്നാൽ, ഇങ്ങനെ ഉള്ളവർക്ക് ഇത്തിരി സന്തോഷം നൽകുക എന്നതാണെന്ന് തോന്നുന്നു യുഎസ്സിലെ ഓഹിയോയിലുള്ള ഈ അനിമൽ ഷെൽട്ടറിന്റെ ഉദ്ദേശം. 

ഇതിലൂടെ തങ്ങളുടെ മുൻ കാമുകനോടോ കാമുകിയോടോ ഒരു മധുരപ്രതികാരം ചെയ്യാനുള്ള അവസരമാണ് സ്ഥാപനം ഒരുക്കുന്നത്. അതിന് വേണ്ടി ആനിമൽ ഫ്രണ്ട് ഹ്യുമൻ സൊസൈറ്റിക്ക് 400 രൂപ സംഭാവന നൽകണം. അങ്ങനെ സംഭാവന നൽകിയാൽ സ്ഥാപനത്തിലുള്ള പൂച്ചയുടെ ലിറ്റർബോക്സിന് മുൻ കാമുകന്റെയോ കാമുകിയുടെയോ പേര് നൽകാം. 

ഫെബ്രുവരി 12 വരെയാണ് ഇങ്ങനെ സംഭാവന നൽകാനുള്ള അവസരം. ഫെബ്രുവരി 14 -ന് വാലന്റൈൻസ് ഡേയിൽ ഇങ്ങനെ ലഭിക്കുന്ന പേരുകളെല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്ത് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. അതുപോലെ നേരിട്ടും ഓൺലൈൻ പേമെന്റ് രീതിയായ Venmo വഴിയും സംഭാവന സ്വീകരിക്കും എന്നും ആനിമൽ ഫ്രണ്ട് ഹ്യുമൻ സൊസൈറ്റി പറയുന്നു. പോസ്റ്റിന് കീഴിൽ നിരവധിപ്പേരാണ് തങ്ങളുടെ മുൻ കാമുകന്റെയും കാമുകിയുടെയും ഒക്കെ പേരുകൾ കുറിച്ചത്. 

ഫണ്ട് ഉണ്ടാക്കുന്നതിന് വേണ്ടി വളരെ മികച്ച ഒരാശയം തന്നെയാണ് ഇത് എന്ന് മിക്കവരും അഭിപ്രായപ്പെട്ടു. 'ഈ പൈസയ്ക്ക് അവന്റെ പേര് ലിറ്റർ ബോക്സിലെഴുതി ഒരു പടവും എടുത്ത് അയച്ചു തരുമെന്നോ? മികച്ച ആശയം തന്നെ ഇത്' എന്നാണ് മറ്റൊരു സ്ത്രീ കമന്റിട്ടിരിക്കുന്നത്. 

ഇതുപോലെ കാനഡയിലെ ടൊറന്റോ സൂ വൈൽഡ് ലൈഫ് കൺസർവൻസി മുൻ കാമുകന്റെയോ കാമുകിയുടെയോ പേര് വാലന്റൈൻസ് ഡേയിൽ പാറ്റയ്‍ക്ക് ഇടാനുള്ള അവസരവും ഒരുക്കിയിരുന്നു. 

click me!