കിയാര അദ്വാനിയുമായി താരതമ്യം ചെയ്തു, ഭർത്താവിനോട് പച്ചവെള്ളം തരില്ല എന്ന് ഭാര്യ

Published : Feb 06, 2023, 02:36 PM IST
കിയാര അദ്വാനിയുമായി താരതമ്യം ചെയ്തു, ഭർത്താവിനോട് പച്ചവെള്ളം തരില്ല എന്ന് ഭാര്യ

Synopsis

ഭാര്യയുടെ നാട്യത്തെയാണ് താൻ അങ്ങനെ പറഞ്ഞത് എന്നാണ് ഭർത്താവിന്റെ മറുപടി. അപ്പോൾ 'താൻ അഭിനയിക്കുകയാണ് എന്നാണോ നിങ്ങൾ പറയുന്നത് ' എന്നാണ് ഭാര്യയുടെ അടുത്ത ചോദ്യം. പിന്നാലെ, 'നിങ്ങൾ കിയാര അദ്വാനിയുടെ അടുത്ത് പൊക്കോ, ഇവിടെ നിന്നും ഇന്ന് ഭക്ഷണമൊന്നും കിട്ടില്ല' എന്നും യുവതി പറയുന്നുണ്ട്. 

ഭാര്യമാരെ ബോളിവുഡ് നടിമാരോട് ഉപമിച്ചാൽ എന്തുണ്ടാവും? അവർക്ക് അത് ഇഷ്ടപ്പെടും എന്നാണ് പറയാൻ വരുന്നതെങ്കിൽ തെറ്റി. എല്ലാ ഭാര്യമാരും അത് ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. കിയാര അദ്വാനിയുടെ പേരിലാണ് ഈ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായത്. 

ഭർത്താവ് ഭാര്യയെ കിയാര അദ്വാനിയുമായി താരതമ്യം ചെയ്യുകയാണ്. കരുതിക്കൂട്ടി ചെയ്യുന്നതൊന്നുമല്ല, വളരെ സ്വാഭാവികമായിട്ടാണ് ഭർത്താവ് ഭാര്യയെ കിയാരയുമായി താരതമ്യം ചെയ്യുന്നത്. എന്നാൽ, ഇത് കേട്ട ഭാര്യയ്ക്ക് ദേഷ്യം വന്നു. ദേഷ്യം വന്ന ഭാര്യയെ ശാന്തയാക്കാൻ ഭർത്താവ് ശ്രമിക്കുന്നുണ്ട്. തനിക്ക് ഒരു നടിയെ ഇഷ്ടപ്പെട്ടുകൂടേ എന്നെല്ലാം ഭർത്താവ് ചോദിക്കുന്നുണ്ട്. എന്നാൽ, തന്നെ എന്തിനാണ് നടിയുമായി താരതമ്യം ചെയ്യുന്നത് എന്നാണ് ഭാര്യ ചോദിക്കുന്നത്. 

എന്നാൽ, ഭാര്യയുടെ നാട്യത്തെയാണ് താൻ അങ്ങനെ പറഞ്ഞത് എന്നാണ് ഭർത്താവിന്റെ മറുപടി. അപ്പോൾ 'താൻ അഭിനയിക്കുകയാണ് എന്നാണോ നിങ്ങൾ പറയുന്നത് ' എന്നാണ് ഭാര്യയുടെ അടുത്ത ചോദ്യം. പിന്നാലെ, 'നിങ്ങൾ കിയാര അദ്വാനിയുടെ അടുത്ത് പൊക്കോ, ഇവിടെ നിന്നും ഇന്ന് ഭക്ഷണമൊന്നും കിട്ടില്ല' എന്നും യുവതി പറയുന്നുണ്ട്. 

'ഒരു ഭർത്താവ് ഭാര്യയെ കിയാര അദ്വാനിയുമായി താരതമ്യം ചെയ്തപ്പോൾ' എന്ന് വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരാൾ എഴുതിയിട്ടുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അധികം വൈകാതെ തന്നെ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ എഴുതിയത്, ഇത് തന്നെയും തന്റെ ഭാര്യയേയും പോലെ തന്നെ ഉണ്ട് എന്നാണ്. വേറൊരാൾ എഴുതിയത്, നിങ്ങളുടെ ഭാര്യയേയോ കാമുകിയേയോ ഒരിക്കലും ലോകത്ത് ഒരാളുമായി താരതമ്യം ചെയ്യരുത് എന്നാണ്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം