'ഇല്ല, ആരെയും പുറത്താക്കിയിട്ടില്ല'; നൂറ് കണക്കിന് തൊഴിലാളികളെ പിരിച്ച് വിട്ട നടപടിയിൽ മറുപടിയുമായി യെസ്‍മാഡം

Published : Dec 10, 2024, 02:35 PM IST
'ഇല്ല, ആരെയും പുറത്താക്കിയിട്ടില്ല'; നൂറ് കണക്കിന് തൊഴിലാളികളെ പിരിച്ച് വിട്ട നടപടിയിൽ മറുപടിയുമായി യെസ്‍മാഡം

Synopsis

ജോലി സമ്മർദ്ദമുണ്ടോയെന്ന കമ്പനിയുടെ ചോദ്യത്തിന് ഉണ്ടെന്ന് മറുപടി നല്‍കിയ തൊഴിലാളികളെ ഒറ്റ രാത്രികൊണ്ടാണ് പിരിച്ച് വിട്ടതായി യെസ്‍മാഡം അറിയിച്ചത്. എന്നാല്‍, ഇത് സമൂഹ മാധ്യമങ്ങളില്‍ വിവാദമായതോടെ 'എല്ലാം വെറും പബ്ലിസിറ്റി സ്റ്റണ്ടല്ലേ' എന്നതരത്തിലുള്ള കുറിപ്പുമായി യെസ്‍മാഡം രംഗത്തെത്തിയത് സമൂഹ മാധ്യമ ഉപയോക്താക്കളെ വലിയതോതില്‍ രോഷം പിടിപ്പിച്ചു.   


നൂറുകണക്കിന് തൊഴിലാളികളെ ഒറ്റ രാത്രിയില്‍ പിരിച്ച് വിട്ട നടപടി വിവാദമായതിന് പിന്നാലെ അങ്ങനൊന്ന് സംഭവിച്ചിട്ടില്ലെന്ന് അറിയിച്ച്  'യെസ്‍മാഡം' രംഗത്ത്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'യെസ്‍മാഡം' എന്ന ബ്യൂട്ടി സർവീസ് സ്റ്റാർട്ടപ്പിലെ എച്ച് ആർ മാനേജരുടെ ഇമെയില്‍ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് തൊഴിലാളികള്‍ തന്നെയാണ് കഴിഞ്ഞ ദിവസം തങ്ങളെ കമ്പനി പുറത്താക്കിയെന്ന് അറിയിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് തൊഴിലാളികളെ പിരിച്ച് വിട്ടിട്ടില്ലെന്ന് അവകാശപ്പെട്ട് കമ്പനി അധികൃതര്‍ ലിങ്ക്ഡിന്നില്‍ മൂന്ന് പേജുള്ള കുറിപ്പ് പങ്കുവച്ചത്. 

തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ കമ്പനി ഒരു സര്‍വേ നടത്തിയിരുന്നു. കമ്പനിയിലെ തൊഴിലാളികള്‍ സമ്മർദ്ദം നേരിടുന്നുണ്ടോയെന്നായിരുന്നു സർവേയില്‍‌ ചോദിച്ചിരുന്നത്. 'ഉണ്ടെന്ന്' മറുപടി പറഞ്ഞ ജീവനക്കാരോട്, കമ്പനി മാനേജര്‍ നിങ്ങള്‍ ഇങ്ങനെ സമ്മര്‍ദ്ദം അനുഭവിച്ച് ജോലി ചെയ്യേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു പിരിച്ച് വിടല്‍ നോട്ടീസ് നല്‍കിയത്. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴി വച്ചത്. സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം നേരിട്ടതോടെ തങ്ങള്‍ അത്തരമൊരു മനുഷ്യത്വ രഹിതമായ നടപടി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് യെസ്‍മാഡം അധികൃതര്‍ തന്നെ കമ്പനിയുടെ ലിങ്ക്ഡിന്‍ അക്കൌണ്ടില്‍ മൂന്ന് പേജുള്ള കുറിപ്പ് പങ്കുവച്ചു. 

കടലില്‍ അലിഞ്ഞ് ചേരും, മണ്ണിന് വളമാകും; പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുമായി ജാപ്പനീസ് ഗവേഷകര്‍

വന്യമൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാനും എഐ; ആനക്കുടുംബത്തിന്‍റെ അപകട മരണം ഒഴിവാക്കിയ വീഡിയോ വൈറല്‍

'ജോലി സ്ഥലത്തെ സമ്മര്‍ദ്ദം' എന്ന ഗുരുതരമായ പ്രശ്നം ഉയർത്തിക്കാണിക്കാനുള്ള ആസൂത്രിത പ്രചാരണത്തിന്‍റെ ഭാഗമായിരുന്നു സമൂഹ മാധ്യമ പോസ്റ്റെന്നാണ് ഇപ്പോള്‍ കമ്പനിയുടെ വാദം. ആരെയും പിരിച്ച് വിട്ടിട്ടില്ലെന്നും പകരം റീസെറ്റ് ചെയ്യാൻ തൊഴിലാളികൾക്ക് ഒരു ഇടവേള നൽകുകയായിരുന്നെന്നും അത് വഴി അവരുടെ സമ്മർദ്ദം ഒഴിവാക്കാനും വിശ്രമം നല്‍കാനും റീചാർജ് ചെയ്യാനും പ്രോത്സാഹിപ്പിക്കുകയാണ് കമ്പനി ഉദ്ദേശിച്ചതെന്നും ലിങ്ക്ഡിന്‍ കുറിപ്പില്‍ പറയുന്നു. 

ഒപ്പം, കമ്പനി 'ഹാപ്പി 2 ഹീല്‍' എന്ന പുതിയ കോർപ്പറേറ്റ് പ്രോഗ്രാം അവതരിപ്പിക്കുകയാണെന്നും ഇത് ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകാനാണെന്നും എഴുതി. ഇതോടൊപ്പം ജോലി സ്ഥലത്ത് ഹെഡ് മസാജുകളും സ്പാ സെഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. എല്ലാ കമ്പനികളുടെയും അടിസ്ഥാനം സമ്മർദ്ദമുള്ള ചുമലുകളല്ലെന്നും മറിച്ച് സന്തുഷ്ടമായ മനസുകളാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നെന്നും പുതിയ പ്രോഗ്രാം ജീവനക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ അവകാശപ്പെട്ടു. പക്ഷേ, യെസ്‍മാഡത്തിന്‍റെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തിയില്ല. 'എല്ലാം വൃത്തികെട്ട പബ്ലിസിറ്റി സ്റ്റണ്ടിന്‍റെ ഭാഗമാണെന്നാ'യിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചത്. തൊഴിലാളികളെ പിരിച്ച് വിട്ടെന്ന് അറിയിച്ചു കൊണ്ട് കമ്പനി പബ്ലിസ്റ്റിക്ക് ശ്രമിക്കുകയാണെന്ന് നിരവധി പേര്‍ എഴുതി. 

'പുതിയ തൊഴിലുകൾ വലിയ വരുമാനം നൽകുന്നു'; ബൈക്ക് ടാക്സി ഡ്രൈവറുടെ അനുഭവം കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്