
ജയിലി(jail)ൽ തടവുകാർക്ക് പലതരത്തിലുള്ള തൊഴിൽ പരിശീലനങ്ങളും മറ്റും ഇന്ന് നൽകി വരാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ ജയിലുകൾ, കുറ്റവാളികളെ പുറത്തിറങ്ങുമ്പോൾ പുതിയൊരു മനുഷ്യനാക്കിത്തീർക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അതുപോലെ, വലിയ വലിയ ക്രിമിനലുകളുള്ള ഒരു ജയിൽ ഇപ്പോൾ അവിടുത്തെ തടവുകാരിൽ ആന്തരികമായ സമാധാനം നിറയ്ക്കാനുള്ള ശ്രമത്തിലാണ്. അതിനായി ഒരു പ്രത്യേക യൂണിറ്റുമുണ്ട്. അതിൽ തടവുകാർക്ക് യോഗ (yoga), പെറ്റ് തെറാപ്പി(pet therapy), ഡ്രാമ ക്ലബ്ബ്(drama clubs), ടെന്നീസ് മാച്ച്(tennis matches), ഡിന്നർ പാർട്ടി(dinner parties) എന്നിവയെല്ലാം വാഗ്ദ്ധാനം ചെയ്യുന്നു.
ഇതിനായി വോർസെസ്റ്റർഷെയറിലെ എച്ച്എംപി ലോംഗ് ലാർട്ടിൽ സൈക്കോളജിക്കലി ഇൻഫോർമഡ് പ്ലാൻഡ് എൻവയോൺമെന്റ് (PIPE) യൂണിറ്റ് സ്ഥാപിച്ചിരിക്കയാണ്. ഈ ജയിലിൽ പല വലിയ വലിയ ക്രിമിനലുകളെയും പാർപ്പിച്ചിട്ടുണ്ട്. അതിൽ സീരിയൽ കില്ലറായ സ്റ്റീവ് റൈറ്റ് അടക്കം പെടുന്നു. പ്രതികളിൽ മൂന്നിൽ രണ്ട് പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്, ബാക്കിയുള്ളവർ 10 വർഷമോ അതിൽ കൂടുതലോ വർഷം തടവ് അനുഭവിക്കേണ്ടവരാണ്.
വായിക്കാം: 'സെല്ലു'കളല്ല, കുറ്റവാളികൾക്കിനി 'മുറികൾ', നിരവധി സൗകര്യങ്ങളും, അടിമുടി മാറ്റവുമായി ജയിൽ
ഒരു ജയിൽ പരിശോധനാ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: “മിക്ക ദിവസങ്ങളിലും വിവിധ സെഷനുകൾ നടക്കുന്നുണ്ട്. അതിൽ, കരകൗശലവസ്തുക്കളുണ്ടാക്കാനുള്ള പരിശീലനം, കല, നാടകം, ഗെയിമുകൾ, യോഗ എന്നിവയെല്ലാം അടങ്ങുന്നു. ഒരു ക്രിയേറ്റീവ് തെറാപ്പിസ്റ്റും തടവുകാർക്കായി ഉണ്ട്. തീർന്നില്ല, തടവുകാർക്കായി ഒരു പെറ്റ് തെറാപ്പിസ്റ്റ് കൂടിയുണ്ട്. അതുപോലെ തന്നെ ടെന്നീസ് പരിശീലനത്തിനും മത്സരത്തിനുമായും പണം നിക്ഷേപിച്ചിട്ടുണ്ട്. അതെല്ലാം തടവുകാർ ആസ്വദിക്കുമെന്നാണ് ജയിൽ പറയുന്നത്.
എന്നാൽ, തടവുകാർക്കായി ഇത്തരം പരിപാടികളും പരിശീലനങ്ങളും നൽകുന്നതിനെതിരെ വിമർശനമുന്നയിക്കുന്നവരും കുറവല്ല. ടാക്സ്‍പെയേഴ്സ് അലയൻസിലെ ജെയിംസ് റോബർട്ട്സ് പറയുന്നത് ഇത് വെറും പണം നശിപ്പിക്കൽ മാത്രമാണ് എന്നാണ്. ജയിൽ കുറ്റവാളികളെ ഇങ്ങനെ താലോലിക്കുന്നത് നിർത്തണം എന്നും റോബർട്ട്സ് പറയുന്നു.
വായിക്കാം: കുറ്റവാളികൾക്ക് പുരോഹിതരാകാം, പരിശീലനം നൽകി ഭോപ്പാൽ സെൻട്രൽ ജയിൽ
എന്നാൽ, പ്രിസൺ സർവീസ് പറയുന്നത്: "മാനസികാരോഗ്യകാര്യത്തിൽ ഗുരുതരമായ പ്രശ്നങ്ങളുള്ള കുറ്റവാളികളെ പുനരധിവസിപ്പിക്കാൻ ഇതുപോലെയുള്ള പദ്ധതികൾ സഹായിക്കും. അതുപോലെ, കുറ്റകൃത്യങ്ങൾ കുറക്കാനും പൊതുജനങ്ങളെ സംരക്ഷിക്കാനും ഇവ സഹായിക്കും" എന്നാണ്.