ഭാര്യക്ക് സിസേറിയൻ, 5,000 രൂപ വേണമെന്ന് സ്വിഗ്ഗി ഏജന്‍റ്, ഫോണ്‍ നമ്പറിന് പകരം ക്യൂആർ കോഡ്; കുറിപ്പ് വൈറല്‍

Published : Mar 21, 2024, 11:01 AM ISTUpdated : Mar 21, 2024, 11:07 AM IST
ഭാര്യക്ക് സിസേറിയൻ, 5,000 രൂപ വേണമെന്ന് സ്വിഗ്ഗി ഏജന്‍റ്, ഫോണ്‍ നമ്പറിന് പകരം ക്യൂആർ കോഡ്; കുറിപ്പ് വൈറല്‍

Synopsis

'കരഞ്ഞുകൊണ്ട് അയാള്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാനായി ഒരു ഫോണ്‍ നമ്പര്‍ ചോദിച്ചു. അപ്പോഴാണ് അയാള്‍ ക്യൂആര്‍ കോഡ് കാണിച്ചത്. അത് വഴി പണം അയക്കാന്‍ ആവശ്യപ്പെട്ടു.' യുവാവ് എഴുതി. 


ച്ച ഭക്ഷണവുമായെത്തിയ സ്വിഗ്ഗി ഏജന്‍റ് തന്നില്‍ നിന്നും പണം തട്ടാന്‍ ശ്രിമിച്ചെന്ന യുവാവിന്‍റെ കുറിപ്പ് സാമൂഹിക മാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. ഇക്കാലത്ത് ആരെയാണ് വിശ്വസിക്കുകയെന്ന കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച തന്നെ നടന്നു. ഉച്ചയ്ക്ക് ഭക്ഷണവുമായെത്തിയ സ്വിഗ്ഗി ഏജന്‍റ്, തന്‍റെ ഭാര്യ ഗര്‍ഭിണിയാണെന്നും സിസേറിയന് ഇപ്പോള്‍ തന്നെ 5,000 രൂപ അടയ്ക്കണമെന്നും പണം തന്നാല്‍ നാളെ ശമ്പളം കിട്ടിയാല്‍ മറ്റന്നാള്‍ തരാമെന്ന് പറഞ്ഞെന്നും ഗുരുഗ്രാമില്‍ താമസിക്കുന്ന യുവാവ് തന്‍റെ സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ എഴുതി. അക്ഷരാര്‍ത്ഥത്തില്‍ സ്വിഗ്ഗി ഏജന്‍റ് കരഞ്ഞ് യാചിക്കുകയായിരുന്നെന്നും അയാള്‍ എഴുതി. എന്നാല്‍ പണം നല്‍കാനായി ശ്രമിച്ചപ്പോള്‍ അയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. കാരണം സ്വിഗ്ഗി ഏജന്‍റിന് പണം ക്യൂആര്‍ കോഡ് വഴി മാത്രം മതിയെന്നത് തന്നെ. 

'കരഞ്ഞുകൊണ്ട് അയാള്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാനായി ഒരു ഫോണ്‍ നമ്പര്‍ ചോദിച്ചു. അപ്പോഴാണ് അയാള്‍ ക്യൂആര്‍ കോഡ് കാണിച്ചത്. അത് വഴി പണം അയക്കാന്‍ ആവശ്യപ്പെട്ടു. ക്യൂആര്‍ കോഡ് കണ്ടപ്പോള്‍ സംശയം തോന്നി. അതിനാല്‍ ക്യുആര്‍ കോഡിന്‍റെ ഫോട്ടോ എടുത്ത്. അയാളെ പറഞ്ഞയച്ചു.' യുവാവ് എഴുതി. 'എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അയാള്‍ തിരിച്ചെത്തി. വാതില്‍ ചാരിയതേ ഉണ്ടായിരുന്നൊള്ളൂ. ആദ്യം വാതിലില്‍ ശക്തിയായി അടിച്ചു. ഞാന്‍ വാതില്‍ തുറന്നില്ല. പക്ഷേ, അയാള്‍ അകത്ത് കയറി വീണ്ടും കരഞ്ഞു കൊണ്ട് ക്യൂആര്‍ കോഡില്‍ പണം അയക്കാന്‍ ആവശ്യപ്പെട്ടു. ' സാറിന് നൽകാൻ താൽപ്പര്യമുണ്ടെങ്കിൽ, അത് നൽകുക, തെറ്റായ ഉറപ്പ് നൽകരുത്.' അയാള്‍ ഇടയ്ക്ക് നിലവിളിക്കുന്നത് പോലെ പറഞ്ഞു. എന്നാല്‍ സെക്യൂരിറ്റിയെ വിളിക്കുമെന്ന് അറിയിച്ചപ്പോള്‍ സ്വിഗ്ഗി ഏജന്‍റ് വീട്ടില്‍ നിന്നും പോയെന്നും' യുവാവ് എഴുതി. സംഭവത്തെ കുറിച്ച് സ്വിഗ്ഗിയെ അറിയിച്ചെന്നും നടപടി എടുക്കാമെന്ന് സ്വിഗ്ഗി അറിയിച്ചതായും യുവാവ് കൂട്ടിച്ചേര്‍ത്തു. 

2024 ഏപ്രില്‍ 8 ന്‍റെ സമ്പൂര്‍ണ സൂര്യഗ്രഹണം പ്രവചിച്ച് 1970 ലെ പത്രം; പ്രവചനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'വരൂ, കാണൂ... എസി കോച്ചിലെ കാഴ്ച'; ആ കഴ്ച കണ്ടത് 17 ലക്ഷം പേർ, പതിവ് പോലെ, 'ഇപ്പോ ശരിയാക്കാ'മെന്ന് റെയിൽവേ

DefinitelyMaybeX എന്ന റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് പെട്ടെന്ന് വൈറലായി. നിരവധി പേര്‍ സ്വിഗ്ഗി ഏജന്‍റിന്‍റേത് തട്ടിപ്പാണെന്നും ക്യൂആര്‍ കോഡ് വഴി ഒരു പരിചയവും ഇല്ലാത്തവര്‍ക്ക് പണം അയക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. 'ലഖ്‌നൗവിൽ വച്ച് എനിക്കും സമാനമായ ഒരു അനുഭവം ഉണ്ടായിരുന്നു. ഡെലിവറിക്കാരന്‍ കരഞ്ഞ് കൊണ്ട് അയാളുടെ വിഷമങ്ങള്‍ പറഞ്ഞു. അതിന് ശേഷം പണം ആവശ്യപ്പെട്ടു. പക്ഷേ. അയാള്‍ക്കും പണം ക്യൂആര്‍ കോഡ് വഴി മാത്രം മതി. സംശയം തോന്നിയതിനാല്‍ ഞാന്‍ നല്‍കിയില്ല.' ഒരു വായനക്കാരന്‍ തനിക്കുണ്ടായ സമാനമായ അനുഭവം പങ്കുവച്ചു. അജ്ഞാതര്‍ക്ക് ക്യൂആര്‍ കോഡ് വഴി പണം അയക്കുന്നത് തട്ടിപ്പികള്‍ക്ക് ഇരയാകാനുള്ള സാധ്യത ഏറെയാണെന്ന് ചില വായനക്കാര്‍ എഴുതി. 

എസി കോച്ചില്‍ 'എലി' എന്ന് യുവതി; 'ഇപ്പോ ശരിയാക്കാ'മെന്ന് റെയിൽവേസേവ, പരിഹസിച്ച് സോഷ്യൽ മീഡിയ 

PREV
Read more Articles on
click me!

Recommended Stories

പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം