
54 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സൂര്യഗ്രഹണ വാര്‍ത്ത അടിച്ച് വന്ന പത്രം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. 1970-ലെ ഒഹായോയിലെ ഒരു പത്രത്തിന്‍റെ ആദ്യ പേജില്‍ സമ്പൂര്‍ണ സൂര്യഗ്രഹണത്തെ കുറിച്ചുള്ള തലക്കെട്ടും ചിത്രവുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 'ദശലക്ഷക്കണക്കിന് ആളുകൾ ഗ്രഹണം കാണുന്നു, അടുത്തത് 2024 ൽ കാണിക്കുന്നു' എന്ന തലക്കെട്ടിനൊപ്പം സൂര്യഗ്രഹണത്തിന്‍റെ ആറ് ചിത്രങ്ങളും ഒന്നാം പേജിലുണ്ട്. ഒപ്പം 2024 ഏപ്രില്‍ 8 നാണ് അടുത്ത സൂര്യഗ്രഹണമെന്നും റിപ്പോര്‍ട്ടാല്‍ പറയുന്നു.
54 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ റിപ്പോര്‍ട്ട് ശരിയാണ്. അടുത്ത മാസം എട്ടാം തിയതി സമ്പൂര്‍ണ സൂര്യഗ്രഹണമാണ്. 1970 കളില്‍ തന്നെ ഈ തിയതി കുറിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ കൌതുകം നിറച്ചത്. എട്ടാം തിയതി വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം സൂര്യഗ്രഹണം ദൃശ്യമാകും. 4 മിനിറ്റ് 28 സെക്കന്‍റ് നേരം പൂർണ്ണ സൂര്യഗ്രഹണം നീണ്ട് നില്‍ക്കുമെന്നും കരുതുന്നു. അതായത്, ഇത്രയും സമയം ഈ പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും ഇരുട്ടിലായിരിക്കും. ചന്ദ്രന്‍, ഭൂമിക്കും സൂര്യനുമിടയില്‍ പതില്‍ കൂടുതല്‍ ഭൂമിയുമായി സാധാരണയേക്കാള്‍ അടുത്തു കൂടി കടന്ന് പോകുമ്പോളാണ് ഇത് സംഭവിക്കുന്നത്. സൂര്യനെ മറഞ്ഞച്ച ചന്ദ്രന്‍റെ നിഴലാണ് ഈ ഇരുട്ടിന് കാരണം. പൂര്‍ണ്ണ സൂര്യഗ്രഹണം അപൂര്‍വ്വമായാണ് സംഭവിക്കുന്നതെങ്കിലും 2026 ഓഗസ്റ്റ് 12 ന് ഗ്രീൻലാൻഡ്, ഐസ്‌ലൻഡ്, അറ്റ്ലാന്‍റിക് സമുദ്രം എന്നിവിടങ്ങളില്‍ മറ്റൊരു സംമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ ആകുമെന്നും ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു.
Massimo എന്ന എക്സ് സാമൂഹിക മാധ്യമ അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട പത്ര കട്ടിംഗ് ഇതിനകം 26 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പെഴുതാനെത്തി. "ഭൂതകാലത്തിൽ നിന്നുള്ള ആകാശ സംഭവങ്ങളുടെ പ്രവചനങ്ങൾ കാണുന്നത് ആകർഷകമാണ്. ഇത് പ്രപഞ്ചത്തിന്‍റെ വിസ്മയിപ്പിക്കുന്ന സ്വഭാവത്തെയും അതിനുള്ളിലെ നമ്മുടെ സ്ഥലത്തെയും ഓർമ്മിപ്പിക്കുന്നു. ശാസ്ത്രവും ചരിത്രവും ഒരൊറ്റ പത്ര പേജിൽ ഇഴ ചേർന്നിരിക്കുന്നു." ഒരു കാഴ്ചക്കാരനെഴുതി. '1970-ൽ നടത്തിയ 2024-ലെ സൂര്യഗ്രഹണ പ്രവചനം. രസകരമാണ്. അക്കാലത്ത് പത്രം വായിച്ചിരുന്ന ചില വൃദ്ധർ ഇങ്ങനെ പറയുന്നത് എനിക്ക് ഊഹിക്കാൻ കഴിയും: "2024, അതിന് ഇനിയുമേറെക്കാലമുണ്ട്. അപ്പോഴേക്കും ലോകം നിലനിൽക്കുമോ?' എന്നായിരിക്കും." മറ്റൊരു കാഴ്ചക്കാരന്‍ ഭാവന എഴുതി. 'ചരിത്രം ആവര്‍ത്തനമാണ്.' വേരൊരാള്‍ അല്‍പം തത്വജ്ഞാനിയായി കുറിച്ചു.
'ആ പാസ്‍വേഡ് പറ...'; ആറ് മാസം മുമ്പ് ജോലിയില്‍ നിന്നും പിരിച്ച് വിട്ട തോഴിലാളിയോട് കെഞ്ചി കമ്പനി ഉടമ