ദുബായിൽ നിന്നും മോഷണം പോയ എയർപോഡ് ട്രാക്ക് ചെയ്ത് യൂട്യൂബർ, ഒരു വർഷത്തിന് ശേഷം കണ്ടെത്തിയത് പാകിസ്ഥാനിൽ

Published : May 31, 2025, 03:31 PM IST
ദുബായിൽ നിന്നും മോഷണം പോയ എയർപോഡ് ട്രാക്ക് ചെയ്ത് യൂട്യൂബർ, ഒരു വർഷത്തിന് ശേഷം കണ്ടെത്തിയത് പാകിസ്ഥാനിൽ

Synopsis

ദുബായിലെ ഹോട്ടല്‍ മുറിയില്‍ നിന്നും നഷ്ടപ്പെട്ട എയര്‍പോർഡ് പിന്നീട് ഓണായത് കൃത്യം ഒരു വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലെ ഒരു റെസ്റ്റോറന്‍റില്‍ വച്ച്. 


ഷ്ടപ്പെട്ട ഒന്ന് മോഷണം പോയാല്‍ പിന്നൊരാന്തലാണ്. തിരിച്ച് കിട്ടുന്നത് വരെ. അത്തരം ഒരു മാനസികാവസ്ഥയിലൂടെ കടന്ന് പോയ ബ്രിട്ടീഷ് യൂട്യൂബര്‍ ലോഡ് മില്‍സ് നഷ്ടപ്പെട്ട തന്‍റെ എയര്‍പോഡ് കണ്ടെത്തുന്നതിനായി ട്രാക്ക് ചെയ്തു. ഒടുവില്‍ തീര്‍ത്തും അവിചാരിതമായ ഒരു സ്ഥലത്ത് നിന്നും ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹമത് കണ്ടെത്തുകയും ചെയ്തു. 

ലോഡ് മില്‍സ് തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ എയർപോഡ് പ്രോസ് നഷ്ടപ്പെട്ടത് ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ്. ആപ്പിളിന്‍റെ ട്രാക്കിംഗ് സംവിധാനമുപയോഗിച്ച് അദ്ദേഹം തന്‍റെ എയര്‍പോർഡിനെ ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചു. കൃത്യം ഒരു വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലെ ജെലൂമില്‍ വച്ച് അദ്ദേഹത്തിന് എയര്‍പോഡ് കണ്ടെത്താന്‍ കഴിഞ്ഞു. ഫൈന്‍റ് മൈ ആപ്പ് തന്‍റെ നഷ്ടപ്പെട്ട എയർപോഡ് ജെലൂനിലെ ഡിഫന്‍സ് റോഡിലുള്ള സെക്കന്‍റ് വൈഫ് റെസ്റ്റോറന്‍റില്‍ വച്ച് കണ്ടെത്തി. ഈ സമയം വെറും 31 മിനിറ്റ് മാത്രമാണ് എയര്‍പോഡ് ഓണായതെന്നും ലോഡ് മില്‍സ് എക്സില്‍ കുറിച്ചു. 

 

'എന്‍റെ എയർപോഡ് പ്രോസുകൾ പാക്കിസ്ഥാനിൽ ഒരു വർഷമായി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. അടുത്ത ആഴ്ച അവിടെ പോകുന്നവർ ആരെങ്കിലുമുണ്ടോ? എന്‍റെ വസ്തു തിരിച്ചെടുക്കാന്‍' ലോഡ് മില്‍സ് ഫൈന്‍റ് മൈ ആപ്പിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ചോദിച്ചു. അവ തന്‍റെ ദുബായിലെ ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച് പാകിസ്ഥാനിലേക്ക് കടത്തിയതാണെന്നും അത് എപ്പോൾ ഉപയോഗിച്ചാലും തനിക്ക് സന്ദേശം ലഭിക്കുമെന്നും ലോഡ് മില്‍സ് എഴുതി. ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് കുറിപ്പ് കണ്ടത്. പ്രതികാരത്തിന് വില നിശ്ചയിക്കാന്‍ കഴിയില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ