സീറോ സിവിക് സെൻസ്; ഫിൻലൻഡിൽ ട്രാം ടിക്കറ്റ് എടുക്കേണ്ടെന്ന് ഇന്ത്യൻ യാത്രക്കാരൻ, കടുത്ത വിമർശനം

Published : Nov 17, 2026, 07:26 PM IST
tram

Synopsis

‘’ട്രാമിൽ കയറിയപ്പോൾ ഞാൻ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുത്തു. അപ്പോൾ അയാൾ വളരെ നിസ്സാരമായി പറഞ്ഞു: 'അതിന്റെ ആവശ്യമില്ല, ഇവിടെ ആരും ടിക്കറ്റ് പരിശോധിക്കാറില്ല' എന്ന്."

ഫിൻലാൻഡിൽ ട്രാമിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും ആരും ടിക്കറ്റ് പരിശോധിക്കാറില്ലെന്നും പറഞ്ഞ ഒരു ഇന്ത്യൻ യാത്രക്കാരനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആരും നിരീക്ഷിക്കുന്നില്ലെങ്കിലും നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും സിവിക് സെൻസിന്റെ പ്രാധാന്യവുമാണ് ഈ സംഭവം വീണ്ടും ചർച്ചയാക്കുന്നത്. ഹെൽസിങ്കിയിൽ അടുത്തിടെ കണ്ടുമുട്ടിയ ഒരു ഇന്ത്യൻ യുവാവുമായുള്ള സംഭാഷണത്തെ കുറിച്ചാണ് അനിരുദ്ധ് കേജരിവാൾ എന്ന യുവാവ് പങ്കുവയ്ക്കുന്നത്.

'ഇവിടെ ആരും ടിക്കറ്റ് പരിശോധിക്കാറില്ല'

"ഇന്ന് ഹെൽസിങ്കിയിൽ കുറച്ചുദിവസമായി താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവിനെ കണ്ടുമുട്ടി. ഞങ്ങൾ ഒരുമിച്ച് നഗരം ചുറ്റിക്കാണാൻ തീരുമാനിച്ചു. ട്രാമിൽ കയറിയപ്പോൾ ഞാൻ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുത്തു. അപ്പോൾ അയാൾ വളരെ നിസ്സാരമായി പറഞ്ഞു: 'അതിന്റെ ആവശ്യമില്ല, ഇവിടെ ആരും ടിക്കറ്റ് പരിശോധിക്കാറില്ല' എന്ന്" യുവാവ് കുറിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഈ പരാമർശത്തിന് മറുപടിയായി ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നെങ്കിലും താൻ വെറുതെ ചിരിക്കുകയായിരുന്നുവെന്ന് പോസ്റ്റിട്ട വ്യക്തി പറയുന്നു. "എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. പക്ഷേ, ഞാൻ ചിരിക്കുക മാത്രം ചെയ്തു. ഇയാൾ ഇതിനകം നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ഈ മനോഭാവവുമായി എത്ര രാജ്യങ്ങളിൽ ഇയാൾ പോയിട്ടുണ്ടാകുമെന്ന് ചിന്തിച്ചുപോകുന്നു" എന്നും അദ്ദേഹം കുറിച്ചു.

ആരും നിരീക്ഷിക്കുന്നില്ലെങ്കിലും ആളുകൾ സ്വമേധയാ നിയമങ്ങൾ പാലിക്കുന്ന രീതിയാണ് യൂറോപ്പിലെ പല രാജ്യങ്ങളിലും ഉള്ളതെന്നും യുവാവ് പറയുന്നു. "കുപ്പിവെള്ളം വാങ്ങുന്നതിനുപകരം ടാപ്പിലെ വെള്ളം കുടിച്ച് പണം ലാഭിക്കാം. എന്നാൽ, പരസ്പര വിശ്വാസത്താൽ പ്രവർത്തിക്കുന്ന ഒരു സംവിധാനത്തെ വഞ്ചിച്ചുകൊണ്ട് പണം ലാഭിക്കരുത്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ കുറിപ്പ് ശ്രദ്ധ നേടിയതോടെ നിരവധിപ്പേരാണ് ഇന്ത്യൻ യാത്രക്കാരന്റെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയത്. പൗരബോധമില്ലായ്മയും പൊതുസംവിധാനങ്ങളോടുള്ള ഉത്തരവാദിത്തക്കുറവുമാണ് ഇത്തരം സമീപനങ്ങൾക്ക് പിന്നിലെന്നാണ് പലരുടെയും പക്ഷം.

PREV
Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിലെ കടയിൽ നിന്ന് ഇയർബഡ്‌സ് മോഷ്ടിച്ചു; 3 മാസത്തിന് ശേഷം വീണ്ടുമെത്തിയപ്പോൾ പിടിയിൽ
'വിവാഹബന്ധം തകരാൻ കാരണക്കാരി'; അലര്‍ജിയുള്ള യുവതിക്ക് പീനട്ട് ബട്ടർ പുരട്ടിയ കാർഡയച്ച് 68-കാരൻ!