പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചു

By Web TeamFirst Published May 8, 2019, 3:21 PM IST
Highlights

എയര്‍ടെലിന്റെ 999 രൂപയുടെ പ്ലാനില്‍ 150 ജിബിയുടെ 3ജി/4ജി ഡാറ്റ, ദിനവും 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ എന്നിവയാണ് ലഭിക്കുക

ദില്ലി: 499, 749, 999, 1599 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചു. 399 രൂപയുടെ പ്ലാന്‍ നിര്‍ത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ എയര്‍ടെല്‍ ആപ്പിലും വെബ്‌സൈറ്റിലും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഈ പ്ലാന്‍ കാണിക്കുന്നില്ല. പക്ഷേ റീട്ടെയില്‍ സ്റ്റോറുകളില്‍ പ്ലാന്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് സ്റ്റോറുകളില്‍ പോയി പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ് കോളിങ് എന്നിവ ലഭിക്കുന്ന തരത്തിലാണ് പ്ലാന്‍ പുതുക്കിയത്. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, സീ5 എന്നിവ സൗജന്യമായി ഉപയോഗിക്കാം. എയര്‍ടെല്‍ 1599 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു. 

ഇതിനുപുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, ദിനവും 100 എസ്എംഎസും കിട്ടും. ഇതിനു പുറമേ ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷനും, ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനും, സീ5, എയര്‍ടെല്‍ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഹാന്‍ഡ്‌സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും. രണ്ടു റഗുലര്‍ കണക്ഷനുകള്‍ക്കാണ് ഈ പ്ലാന്‍ ലഭ്യമാകുക.

എയര്‍ടെല്‍ 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ പ്രതിമാസം 75 ജിബിയുടെ 3ജി/ജി ഡാറ്റയാണ് കിട്ടുക. ഇതിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകളും ദിവസവും 100 എസ്എംഎസും കിട്ടും. ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷനും, ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനും, സീ5, എയര്‍ടെല്‍ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഇതിനൊപ്പം ഹാന്‍ഡ്‌സെറ്റ് പ്രൊട്ടക്ഷനും കിട്ടും. 

എയര്‍ടെലിന്റെ 999 രൂപയുടെ പ്ലാനില്‍ 150 ജിബിയുടെ 3ജി/4ജി ഡാറ്റ, ദിനവും 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ എന്നിവയാണ് ലഭിക്കുക.  ഇതിനു പുറമേ ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷനും, ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനും, സീ5, എയര്‍ടെല്‍ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഹാന്‍ഡ്‌സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

എയര്‍ടെല്‍ 749 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ പ്രതിമാസം 125 ജിബിയുടെ 3ജി/4ജി ഡാറ്റയാണ് കിട്ടുക. ദിവസവും 100 എസ്എംഎസും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകളും ലഭിക്കും. ഇതിനു പുറമേ ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷനും, ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനും, സീ5, എയര്‍ടെല്‍ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഹാന്‍ഡ്‌സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

click me!