പുതിയ ഫീച്ചര്‍ വരുന്നതോടെ ഫേസ്ബുക്ക് പ്രേമത്തിന്‍റെ പൂങ്കാവനമാകും.!

By Web TeamFirst Published May 5, 2019, 10:46 AM IST
Highlights

ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഫേസ്ബുക്ക് വഴിയ ഡേറ്റിങ് വിജയിക്കുമെന്നു തന്നെയാണ് മാർക്ക് സുക്കർബർഗ് കരുതുന്നത്.

സന്‍ഫ്രാന്‍സിസ്കോ: പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക്കിന്‍റെ വളര്‍ച്ച താഴോട്ടാണ്. പുതിയ ഉപയോക്താക്കളെ കണ്ടെത്തണമെങ്കില്‍ അവരെ ആകര്‍ഷിക്കുന്ന പുതിയ ഫീച്ചറുകള്‍ വേണമെന്ന് ഫേസ്ബുക്ക് മനസിലാക്കി. എന്നും ആളുകള്‍ ഇടിച്ച് കയറുന്ന ഡേറ്റിംഗ് ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ഫേസ്ബുക്ക് ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.കഴിഞ്ഞ എഫ്8 കോണ്‍ഫ്രന്‍സില്‍ ഫേസ്ബുക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തി. എന്നാല്‍ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല.

ഇപ്പോള്‍ ഇതാ വലിയ നവീകരണം ഉടന്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ ഡെസ്ക്ടോപ്പ് പതിപ്പ് വലിയ തോതില്‍ മാറ്റും എന്നാണ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ അതില്‍ വലിയൊരു ഫീച്ചറായി സീക്രട്ട് ക്രഷസ് എത്തുമെന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള ഓൺലൈൻ ഡേറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് ഫെയ്സ്ബുക്കും ആലോചിക്കുന്നത്.

ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഫേസ്ബുക്ക് വഴിയ ഡേറ്റിങ് വിജയിക്കുമെന്നു തന്നെയാണ് മാർക്ക് സുക്കർബർഗ് കരുതുന്നത്.  ഫ്രണ്ട്സ് ലിസ്റ്റിൽ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് സീക്രട്ട് ക്രഷിലൂടെ മനസ്സിലാക്കാൻ സാധിക്കും. 18 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് ഡേറ്റിങ് സേവനം ലഭിക്കുക. ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്നുമാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. 

ഇതോടൊപ്പം പണം നൽകിയാൽ കൂടുതൽ സേവനങ്ങൾ നൽകുന്ന സീക്രട്ട് ക്രഷും പതിപ്പും ഫേസ്ബുക്ക് തുടങ്ങിയേക്കും.ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒൻപത് പേരയാണ് സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കാൻ അവസരം. ഫ്രണ്ട് ലിസ്റ്റിലെ ഒരാളെ സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കുമ്പോൾ ആ വ്യക്തിക്കും ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ അയക്കും. 

പ്രണയം നേരിട്ട് പറയാൻ മടിക്കുന്നവര്‍ക്ക് അക്കാര്യം മറ്റൊരു വഴിക്ക് അറിയിക്കാനുള്ള സൗകര്യമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ടിൻഡർ പോലുള്ള ഡേറ്റിങ് വെബ്സൈറ്റുകളുടെ രീതിയാണ് ഫെയ്സ്ബുക്കിന്‍റെ സീക്രട്ട് ക്രഷും അവലംബിക്കുക എന്നാണ് സൂചന.

click me!