അലക്സ മനുഷ്യവികാരം അറിഞ്ഞ് സംസാരിക്കും; പുതിയ ടെക്നോളജി.!

By Web TeamFirst Published Nov 29, 2019, 11:29 AM IST
Highlights

നിങ്ങള്‍ അലക്സയ്ക്ക് നല്‍കുന്ന നിര്‍ദേശത്തിലെ വികാരം അലക്സയ്ക്ക് മനസിലാകും. നിങ്ങളുടെ ശബ്ദത്തില്‍ സങ്കടമാണോ, സന്തോഷമാണോ കൂടുതല്‍ എന്ന് മനസിലാക്കുവാന്‍ അലക്സയ്ക്ക് സാധിക്കുന്ന സംവിധാനം

ന്യൂയോര്‍ക്ക്: ചുരുങ്ങിയകാലം കൊണ്ട് ടെക് ലോകത്ത് ജനപ്രിയമായ വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് ആമസോണിന്‍റെ അലക്സ. അമസോണ്‍ ഇക്കോ സ്മാര്‍ട്ട് സ്പീക്കര്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി അനുസരിക്കുന്ന അലക്സ ഗൂഗിള്‍ അസിസ്റ്റന്‍റ് പോലുള്ള എതിരാളികള്‍ക്ക് മുന്നില്‍ ആമസോണിന് മേല്‍ക്കൈ നല്‍കി എന്ന് തന്നെ പറയാം. ഇപ്പോള്‍ ഇതാ അലക്സ അടുത്തഘട്ടത്തിലേക്ക് കടക്കുന്നു. ഇത് സംബന്ധിച്ച ആമസോണ്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

അതായത് നിങ്ങള്‍ അലക്സയ്ക്ക് നല്‍കുന്ന നിര്‍ദേശത്തിലെ വികാരം അലക്സയ്ക്ക് മനസിലാകും. നിങ്ങളുടെ ശബ്ദത്തില്‍ സങ്കടമാണോ, സന്തോഷമാണോ കൂടുതല്‍ എന്ന് മനസിലാക്കുവാന്‍ അലക്സയ്ക്ക് സാധിക്കുന്ന സംവിധാനമാണ് ആമസോണിലെ ഗവേഷകര്‍ വികസിപ്പിച്ചത്. തല്‍ക്കാലം അമേരിക്കന്‍ ഉപയോക്താക്കള്‍ക്കാണ് ഈ സംവിധാനം ലഭിക്കുക. ഇത് പ്രകാരം നിങ്ങള്‍ അലക്സയോട് ഒരു പാട്ട് പ്ലേ ചെയ്യാമോ എന്ന് ചോദിക്കുന്നു. ആ സമയത്ത് നിങ്ങളുടെ ശബ്ദത്തില്‍ സന്തോഷമാണ് കൂടുതല്‍ എങ്കില്‍ അലക്സ സന്തോഷം നിറയുന്ന പാട്ടും, സങ്കടമാണെങ്കില്‍ ഒരു ശോകഗാനവും പ്ലേ ചെയ്തേക്കും.

എന്നാല്‍ മുകളില്‍ പറഞ്ഞ ഉദാഹരണം ആദ്യഘട്ടത്തില്‍ ലഭിക്കില്ലെന്നാണ് സൂചന. ഗെയിംമിംഗ്, സ്പോര്‍ട്സ് ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്കാണ് ലഭിക്കുക. അത് പോലെ തന്നെ ഉപയോക്താവ് ഏത് വികാരത്തിലാണ് സംസാരിക്കുന്നത് അതിന് അതേ രീതിയില്‍ പ്രതികരിക്കാനുള്ള സംവിധാനവും അലക്സയില്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഗവേഷകര്‍. അതിനായി അലക്സ ഇമോഷണ്‍ ഇന്‍-കോര്‍പ്പറേറ്റ് ന്യൂറല്‍ ടിടിസി എന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍. ഇത് കൂടുതല്‍ നാച്യൂറലായ ശബ്ദസംവിധാനം അലക്സയ്ക്ക് നല്‍കും. 

click me!