WWDC 2022 : സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ ആപ്പിള്‍; ലക്ഷ്യം ഗൂഗിളോ?

Published : Jun 04, 2022, 05:19 PM ISTUpdated : Jun 06, 2022, 02:13 PM IST
WWDC 2022 : സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ ആപ്പിള്‍; ലക്ഷ്യം ഗൂഗിളോ?

Synopsis

ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത സെര്‍ച്ച് എഞ്ചിന്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാകും ഇത്. 

സ്വന്തം സെര്‍ച്ച് എഞ്ചിനുമായി ആപ്പിള്‍ (apple) എത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗൂഗിള്‍ (google) ഏതാണ്ട് 90 ശതമാനത്തോളം കൈയ്യടക്കി വച്ചിരിക്കുന്ന സെര്‍ച്ച് ബിസിനസിലേക്ക് മറ്റൊരു വന്‍ ശക്തിയുടെ കടന്നുവരവ് ഏത് രീതിയില്‍ മാറ്റം ഉണ്ടാക്കും എന്നത് ടെക് ലോകത്ത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത സെര്‍ച്ച് എഞ്ചിന്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാകും ഇത്. എന്നിരുന്നാലും, സെർച്ച് എഞ്ചിൻ പ്രവർത്തനക്ഷമമാകുന്നതിന് 2023 ജനുവരി വരെ കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഡബ്യൂഡബ്യൂഡിസി 2022- (WWDC2023) ൽ ആപ്പിൾ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രഖ്യാപനങ്ങളുടെ പട്ടികയില്‍  ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ സെര്‍ച്ച് എഞ്ചിന്‍റെ കാര്യം എടുത്തു പറയുന്നുണ്ട്. ആപ്പിള്‍ സെര്‍ച്ച് എഞ്ചിന്‍ എന്ന കിംവദന്തി പുതിയതല്ല, ഒരു സെർച്ച് എഞ്ചിൻ ആരംഭിക്കുന്നത് സംബന്ധിച്ച് ആപ്പിൾ ഒന്നിലധികം തവണ കാര്യങ്ങള്‍ ഗൗരവമായി ചിന്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ടെക് റഡാറുമായി 'ആപ്പിള്‍ സെര്‍ച്ച് എഞ്ചിന്‍' അഭ്യൂഹം സംബന്ധിച്ച് സംസാരിച്ച സ്‌കോബിൾ താന്‍ പങ്കുവച്ച വിവരങ്ങള്‍ ഭാഗികമായി സ്രോതസ്സുകളുമായുള്ള സംഭാഷണങ്ങളുടെയും ഭാഗികമായി കിഴിവിന്റെയും അടിസ്ഥാനത്തിലുള്ളതാണെന്ന് പറഞ്ഞു. ഡബ്ല്യുഡബ്ല്യുഡിസി 2022 എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ആപ്പിള്‍ സെര്‍ച്ച് എഞ്ചിനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  സെർച്ച് എഞ്ചിൻ മിക്കവാറും ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഡബ്യൂഡബ്യൂഡിസി 2022 പ്രതീക്ഷിക്കുന്ന മറ്റ് പ്രോഡക്ടുകള്‍

ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, ഐപാഡ് ഒഎസ് 16, വാച്ച് OS, മാക് OS 13 എന്നിവ ഡബ്ല്യുഡബ്ല്യുഡിസി 2022 പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എഒഡി ഫീച്ചർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. സാംസങ്, വൺപ്ലസ് എന്നിവയും മറ്റുള്ളവയും പോലെയുള്ള ബ്രാൻഡുകൾ ഇതിനകം തന്നെ ഓൺ-ഓൺ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്തംബറില്‍ വരുന്ന പുതിയ ഐഫോണില്‍ ഈ പ്രത്യേകത ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്
യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'