പുരസ്കാര നിറവിൽ ബന്ദികൂട്ട്; മാൻ ഹോൾ റോബോട്ടിന് ഇൻഫോസിസ് ആരോഹൺ പുരസ്കാരം

By Web TeamFirst Published Feb 19, 2020, 7:05 PM IST
Highlights

മാൻഹോൾ വൃത്തിയാക്കുന്ന ബാൻഡികൂട്ട് റോബോട്ട് വികസിപ്പിച്ച കെ റാഷിദ്, വിമൽ ഗോവിന്ദ്, എൻ പി നിഖിൽ എന്നിവർക്കാണ് ഒന്നരക്കോടി സമ്മാനത്തുകയുള്ള പുരസ്കാരം കിട്ടിയത്.

തിരുവനന്തപുരം: ഇൻഫോസിസ് ഫൗണ്ടേഷന്‍റെ  ഈ വർഷത്തെ ആരോഹൺ സോഷ്യൽ ഇന്നവേഷൻ പുരസ്കാരം മലയാളി ടെക്കികൾക്ക്. മാൻഹോൾ വൃത്തിയാക്കുന്ന ബാൻഡികൂട്ട് റോബോട്ട് വികസിപ്പിച്ച കെ റാഷിദ്, വിമൽ ഗോവിന്ദ്, എൻ പി നിഖിൽ എന്നിവർക്കാണ് ഒന്നരക്കോടി സമ്മാനത്തുകയുള്ള പുരസ്കാരം കിട്ടിയത്. തിരുവനന്തപുരം ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് ഉടമകളാണ് മൂവരും,

2018 ഫെബ്രുവരിയിൽ ഇവർ വികസിപ്പിച്ച ബാൻഡികൂട്ട് റോബോട്ട് മാൻഹോൾ വൃത്തിയാക്കാനുള്ള ലോകത്തിലെ ആദ്യ റോബോട്ട് എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാന ജല അതോറിറ്റി ഈ റോബോട്ടിന്‍റെ സേവനം നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. സാമൂഹിക പ്രശ്നങ്ങള്‍ക്ക് റോബോട്ടിക്സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെന്‍ റോബോട്ടിക്സ് സ്ഥാപിതമായത്. 

ബന്ദികൂട്ടിനെ പറ്റിയും ജെൻറോബോട്ടിക്സിനെ പറ്റിയും നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോർട്ടുകൾ കാണാം:

 

 

 

click me!