തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു; ബിജെപി ഔദ്യോഗിക സൈറ്റ് തിരിച്ചെത്തിയില്ല

By Web TeamFirst Published Mar 10, 2019, 9:53 PM IST
Highlights

ബാക്ക് അപ്പ് പോലും ഹാക്കിംഗില്‍ ബിജെപിക്ക് നഷ്ടമായിരിക്കാം എന്നാണ് അനുമാനം. അതിനാലാണ് ഇത്രയും സമയമെടുക്കുന്നതെന്നുമാണ് ഐടി വിദഗ്ധരുടെ അഭിപ്രായം

ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തിരിച്ചുവരാതെ ബിജെപി വെബ് സൈറ്റ്. അഞ്ചാമത്തെ ദിവസമാണ് കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സൈറ്റ് പ്രവര്‍ത്തന രഹിതമായി തിരിച്ചുവരാതിരിക്കുന്നത്. ഉടന്‍ തന്നെ തിരിച്ചെത്തും എന്ന സന്ദേശമാണ് സൈറ്റില്‍ ഇപ്പോഴും കാണിക്കുന്നത്.  ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകൾ തിരിച്ചു കൊണ്ടുവരാൻ മണിക്കൂറുകൾ മതി എന്നിരിക്കെ ഇത്രയും ദിവസമായി ബിജെപി വെബ്സൈറ്റിന് അനക്കമില്ലാത്തതിനു പിന്നിൽ എല്ലാ ഡാറ്റയും ഹാക്കർമാർ കവർന്നിരിക്കാമെന്നതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ബാക്ക് അപ്പ് പോലും ഹാക്കിംഗില്‍ ബിജെപിക്ക് നഷ്ടമായിരിക്കാം എന്നാണ് അനുമാനം. അതിനാലാണ് ഇത്രയും സമയമെടുക്കുന്നതെന്നുമാണ് ഐടി വിദഗ്ധരുടെ അഭിപ്രായം. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത്രയും ദിവസമെടുക്കുന്നത് സൈറ്റിന്‍റെ കോഡിങ്ങും, ഡാറ്റ വീണ്ടും നല്‍കാനാണ്.  അതെസമയം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ചില സാങ്കേതിക പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നുമാണ് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറയുന്നത്.

അതേ സമയം ഹാക്കിംഗ് നടത്തിയത് ആര് എന്നത് സംബന്ധിച്ച് ഇതുവരെ ബിജെപിയോ, പൊലീസോ വിശദീകരണം വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ബിജെപി സൈറ്റ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ട്രോളുകളും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.  

click me!