സ്കൂളുകളിൽ ബോംബ് ഭീഷണി ഇമെയിൽ; സന്ദേശം അയക്കാൻ ഉപയോ​ഗിച്ചത് കൗമാരക്കാരൻ വികസിപ്പിച്ച ബോട്ട്

Published : May 19, 2022, 03:38 PM ISTUpdated : May 19, 2022, 04:11 PM IST
സ്കൂളുകളിൽ ബോംബ് ഭീഷണി ഇമെയിൽ; സന്ദേശം അയക്കാൻ ഉപയോ​ഗിച്ചത് കൗമാരക്കാരൻ വികസിപ്പിച്ച ബോട്ട്

Synopsis

ഭോപ്പാലിലെയും ബം​ഗളുരുവിലെയും സ്‌കൂളുകളിലേക്ക് മെയിലുകൾ അയക്കാൻ തമിഴ്‌നാട് സ്വദേശിയായ കൗമാരക്കാരൻ വികസിപ്പിച്ചെടുത്ത ബോട്ട് ഉപയോഗിച്ചത്.

ദില്ലി: ബംഗളൂരുവിലെയും ഭോപ്പാലിലെയും (bengaluru and Bhopal) നിരവധി പ്രമുഖ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അയക്കാൻ (Bomb Threat) ഉപയോ​ഗിച്ചത് തമിഴ്‌നാട്ടിൽ നിന്നുള്ള 17 കാരനായ (computer programmer) കമ്പ്യൂട്ടർ പ്രോഗ്രാമർ വികസിപ്പിച്ച ബോട്ട്. വിദേശീയനായ ഒരാൾക്ക് വേണ്ടിയാണ് പന്ത്രണ്ടാം ക്ലാസുകാരനായ വിദ്യാർത്ഥി ബോട്ട് വികസിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഒന്നിലധികം ഇമെയിൽ ഐഡികൾ സൃഷ്ടിക്കാൻ ഈ ബോട്ട് ഉപയോ​ഗിച്ചു. സംഭവത്തിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊലീസ് വിദ്യാർത്ഥിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 

"ഞങ്ങളുടെ സംഘാം​ഗങ്ങളെ  തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഞങ്ങളെ സഹായിക്കാൻ വിദ്യാർത്ഥിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. യഥാർത്ഥത്തിലുള്ള അജ്ഞാത പ്രതി ഒരു വിദേശ പൗരനാകാം. ഭോപ്പാലിലെയും ബംഗളുരുവിലെയും സ്‌കൂളുകളിലേക്ക് മെയിലുകൾ അയക്കാൻ തമിഴ്‌നാട് സ്വദേശിയായ കൗമാരക്കാരൻ വികസിപ്പിച്ചെടുത്ത ബോട്ട് ആണ് ഉപയോഗിച്ചത്.'' ഭോപ്പാലിലെ ക്രൈം ഡിസിപി അമിത് കുമാർ പറഞ്ഞു.

Whatsapp new feature : 'അയാളെന്തിനാ ഗ്രൂപ്പ് വിട്ടത്' വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇനി ഈ ചോദ്യം ഉണ്ടാകില്ല.!

ഏപ്രിൽ മാസത്തിലാണ് ബം​ഗളൂരുവിലെ പ്രമുഖ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ഒന്നിലധികം ഇമെയിൽ ഐഡികൾ പ്രവർത്തിപ്പിക്കുന്നതിനായി വികസിപ്പിച്ച ബോട്ട് ഉപയോഗിച്ച് മെയ് മാസത്തിൽ ഭോപ്പാലിലെ പതിനൊന്ന് പ്രമുഖ സ്‌കൂളുകളിലേക്കും മെയിലുകൾ അയച്ചിരുന്നു. ഭോപ്പാലിലെ സ്‌കൂളുകളിലേക്ക് അയച്ച ഇമെയിലുകൾ വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡുകളെ (ബിഡിഡിഎസ്) മുഴുവൻ മണിക്കൂറുകളോളം ഇത് ആശങ്കയിലാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സേലം നിവാസിയായ ഒരു ആൺകുട്ടിയുടെ ഐപി അഡ്രസ് ആണ് ഇതിന്റെ ഉത്ഭവം എന്ന് കണ്ടെത്തി. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങളുടെ ടീമിന് കൗമാരക്കാരനെ കണ്ടെത്താൻ കഴിഞ്ഞു," ഡിസിപി വ്യക്തമാക്കി.  

ബെംഗളൂരുവിൽ നാല് സ്കൂളുകളിലാണ് ബോംബ്  വെച്ചിട്ടുണ്ടെന്ന് കാട്ടി ഏപ്രിൽ മാസത്തിൽ അജ്ഞാത ഇ-മെയിൽ ലഭിച്ചത്. സെന്റ് വിൻസെന്റ് പല്ലോട്ടി സ്‌കൂൾ, സുലേകുണ്ടെയിലെ ഡൽഹി പബ്ലിക് സ്‌കൂൾ, ഇ-സിറ്റിയിലെ എബനേസർ ഇന്റർനാഷണൽ സ്‌കൂൾ, മഹാദേവപുരയിലെ മറ്റൊരു സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇ-മെയിൽ ലഭിച്ചത്.  സ്കൂളുകൾക്ക് ലഭിച്ച അജ്ഞാത മെയിലിൽ, സ്കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും, സ്കൂൾ അധികൃതർ ഇതിനെ നിസാരമായി കാണരുതെന്നുമാണ് പറഞ്ഞിരുന്നത്.

PREV
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'