"ഡോർപീഡിയ" ആപ്പ് പ്രകാശനം ചെയ്തു; സമ്പൂർണ്ണ പ്രദേശിക ഡെലിവറി സർവീസ്

Web Desk   | Asianet News
Published : Nov 15, 2020, 06:37 PM IST
"ഡോർപീഡിയ" ആപ്പ് പ്രകാശനം ചെയ്തു; സമ്പൂർണ്ണ പ്രദേശിക ഡെലിവറി സർവീസ്

Synopsis

വീടുകളിലേക്കുള്ള അവശ്യസാധനങ്ങളെല്ലാം വീട്ടിലിരുന്നുകൊണ്ട് ഓരോരുത്തരുമാഗ്രഹിക്കുന്ന കടയിൽ നിന്നും വാങ്ങുന്നതിന് സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 

കേരളത്തിലെ ആദ്യ സമ്പൂർണ്ണ പ്രദേശിക ഡെലിവറി സർവീസ് ആപ്പ് "ഡോർപീഡിയ" പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം സി. കെ വിനീത് പ്രകാശനം ചെയ്തു. കോറോണ കാലത്തോടെയുണ്ടായ വിപണന സ്വഭാവമാറ്റത്തെയുൾക്കൊണ്ട് കൊണ്ട് തികച്ചും തദ്ദേശീയമായുണ്ടാക്കിയ ജനകീയ ആപ്പാണ് ഡോർപീഡിയ എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

വീടുകളിലേക്കുള്ള അവശ്യസാധനങ്ങളെല്ലാം വീട്ടിലിരുന്നുകൊണ്ട് ഓരോരുത്തരുമാഗ്രഹിക്കുന്ന കടയിൽ നിന്നും വാങ്ങുന്നതിന് സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഡോർപീഡിയ എന്ന കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡെലിവറി സർവീസ് ആദ്യഘട്ടത്തിൽ തലശ്ശേരി, വടകര എന്നിവിടങ്ങളിൽ നിന്നും 15 കിലോമീറ്റർ  ചുറ്റളവിലാണ് ലഭ്യമാവുക. മലയാളത്തിലും അപ്ലിക്കേഷൻ ഉപയോഗിക്കാം എന്നുള്ളതാണ് മറ്റൊരു  സവിശേഷത.

ഇപ്പോൾ ഹോട്ടൽ ഭക്ഷണം, ഗ്രോസറീസ്, വെജിറ്റബിൾസ് & ഫ്രൂട്ട്സ്, ഫിഷ് & മീറ്റ്, ഹോം ബേക്കറി, ബേക്കറി & ഡ്രൈ ഫ്രൂട്ട്സ് , സ്റ്റേഷനറി & ഹൗസ്ഹോൾഡ്സ്, പേർസണൽ കെയർ തുടങ്ങിയ ഉത്പ്പന്നങ്ങൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക.

ഡെലിവറി ചാർജുകൾ ഒന്നുമില്ലാതെ തന്നെ ഈ സേവനം ഉപകരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ചെറുകിട വ്യാപാരികൾക്ക് അവരുടെ ഉത്പ്പന്നങ്ങൾ  ഏറ്റവും എളുപ്പത്തിൽ വിറ്റഴിക്കാനുള്ള പ്രധാന സംവിധാനം കൂടിയാണ് ഡോർപീഡിയ എന്ന പുത്തൻ സംരംഭം. ഈ ആപ്പിന്റെ ഭാഗമാകുന്ന കടയുടമകൾക്ക് അവരുടെ ഉത്പ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിലൂടെ ഓൺലൈൻ വഴി ആവശ്യക്കാരിലേക്ക് എത്തിക്കാനും കഴിയുന്നു. ഡോർപീഡിയ ആപ്ലിക്കേഷൻ പ്ളേസ്റ്റോറിൽ ലഭ്യമാണ്.

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?