ആരോഗ്യം സംബന്ധിച്ച പോസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക്

By Web TeamFirst Published Jul 5, 2019, 9:12 AM IST
Highlights

പ്രധാനമായും ഫേസ്ബുക്ക് നിയന്ത്രിക്കാൻ പോകുന്നത് ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ്. 

ദില്ലി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണജനകമായ വിവരങ്ങള്‍  നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക്.  ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ച് തെറ്റായ വാർത്തകളും വീഡിയോകളും ഇന്ന് ഫേസ്ബുക്കില്‍ സുലഭമാണ്. ഇതിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കാണ് ഫേസ്ബുക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 

പ്രധാനമായും ഫേസ്ബുക്ക് നിയന്ത്രിക്കാൻ പോകുന്നത് ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ്.  റിപ്പോർട്ട് അനുസരിച്ച് ഫേസ്ബുക്ക് രണ്ട് വിഭാഗങ്ങളായാണ് ഇത്തരം പോസ്റ്റുകളെ നിരീക്ഷിക്കുന്നത്.  ആദ്യത്തേത് തെറ്റിദ്ധാരണ പടര്‍ത്തുന്നതും അതിശയോക്തി കലര്‍ന്നതുമായ പോസ്റ്റുകളാണ്. 

രണ്ടാമത്തേത് ആരോഗ്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളാണ്.  കാന്‍സര്‍ മാറ്റാം, ശരീരഭാരം കുറയ്ക്കാം എന്നെല്ലാം അവകാശപ്പെട്ടുള്ള മരുന്നുകളുടെ പ്രചാരണം ആണ് ഈ വിഭാഗത്തിൽ പെടുന്നത്. ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വ്യാജ അവകാശവാദങ്ങളും  പരത്തുന്ന ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജുകളില്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അത് ആ പേജില്‍ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റുകളെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

click me!