ജി-മെയില്‍ ലോഗോ മാറി; രസകരമായി പ്രതികരിച്ച് ഉപയോക്താക്കള്‍.!

Web Desk   | Asianet News
Published : Oct 07, 2020, 09:06 AM ISTUpdated : Oct 07, 2020, 09:11 AM IST
ജി-മെയില്‍ ലോഗോ മാറി; രസകരമായി പ്രതികരിച്ച് ഉപയോക്താക്കള്‍.!

Synopsis

ഗൂഗിള്‍ ജി-മെയില്‍ ലോഗോ ഇപ്പോള്‍ ഒരു 'എം' ആണ്. ഒപ്പം ഗൂഗിളിന്‍റെ ലോഗോയിലെ വര്‍ണ്ണങ്ങളും എമ്മില്‍ കാണാം.

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇ-മെയില്‍ സംവിധാനമാണ് ഗൂഗിളിന്‍റെ ജി-മെയില്‍. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജി-മെയില്‍ ഒരു പ്രകടമായ മാറ്റം വരുത്തിയിരിക്കുന്നു. ഗൂഗിള്‍ ജി-മെയില്‍ ലോഗോ മാറ്റിയിരിക്കുന്നു. ഗൂഗിള്‍ തങ്ങളുടെ വിവിധ വര്‍ണ്ണങ്ങളുള്ള ലോഗോയ്ക്ക് അനുസരിച്ച് തങ്ങളുടെ പ്രോഡക്ടുകളുടെ ലോഗോകള്‍ വര്‍ഷങ്ങളായി മാറ്റിയിട്ടുണ്ട്.

എന്നാല്‍ ജി-മെയില്‍ മുന്‍പെയുള്ള ഒരു കത്തിന്‍റെ എന്‍വലപ്പിനെ ഓര്‍മ്മിക്കുന്ന ലോഗോയില്‍ തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അതിനും മാറ്റം വന്നിരിക്കുന്നു. ഗൂഗിള്‍ ജി-മെയില്‍ ലോഗോ ഇപ്പോള്‍ ഒരു 'എം' ആണ്. ഒപ്പം ഗൂഗിളിന്‍റെ ലോഗോയിലെ വര്‍ണ്ണങ്ങളും എമ്മില്‍ കാണാം.

ജി-മെയിലിന്‍റെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പേജുകളില്‍ പുതിയ ലോഗോ ഉള്‍പ്പെടുത്തി കഴിഞ്ഞു. ഫേസ്ബുക്കില്‍ ജി-മെയില്‍ ലോഗോ മാറ്റിയതിന് പിന്നാലെ വിവിധതരത്തില്‍ രസകരമായ കമന്‍റുകളാണ് അതിന് അടിയില്‍ വരുന്നത്.  എം എന്ന ആക്ഷരത്തിന് നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നീ കളറുകളാണ് പുതിയ ലോഗോയില്‍ ഉള്ളത്. 

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?